You are Here : Home / USA News

ഫൈന്‍ ആര്‍ട്‌സ് മലയാളം പതിനഞ്ചാം വാര്‍ഷികാഘോഷം,

Text Size  

Story Dated: Thursday, March 09, 2017 01:45 hrs UTC

അമേരിക്കന്‍ മലയാളികള്‍ക്ക് സ്‌നേഹസമ്മാനമായി 'ഒറ്റമരത്തണല്‍'

 

ഷിബു ഫിലിപ്പ്

 

ടീനെക്ക് (ന്യൂജേഴ്‌സി): അമേരിക്കന്‍ മലയാളികള്‍ നെഞ്ചിലേറ്റിയ ഫൈന്‍ ആര്‍ട്‌സ് മലയാളം പതിനഞ്ചാം വര്‍ഷത്തിലേക്ക്. വാര്‍ഷികാഘോഷത്തില്‍ പ്രേക്ഷകര്‍ക്കുള്ള സമ്മാനമായി ഒറ്റമരത്തണല്‍ എന്ന നാടകം ഇത്തവണ അവതരിപ്പിക്കും. ഏപ്രില്‍ 30, ഞായറാഴ്ച ന്യൂജേഴ്‌സിയിലെ ടീനെക്കിലുള്ള ബഞ്ചമിന്‍ ഫ്രാങ്കഌന്‍ മിഡില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 6.30-നാണ് നാടകം അരങ്ങേറുക. അഞ്ചു മണിക്ക് സോഷ്യല്‍ അവറോടൊയാണ് പരിപാടികള്‍ക്ക് തുടക്കം. തുടര്‍ന്നു ഫൈന്‍ ആര്‍ട്‌സ് വാര്‍ഷിക സമ്മേളനം. ആദ്യകാല പ്രതിസന്ധികളെല്ലാം അതിജീവിച്ച് അമേരിക്കയിലെ കലാരംഗത്ത് നിറസാന്നിദ്ധ്യമായി മാറി, മലയാളി മനസുകള്‍ കീഴടക്കി ഒന്നര ദശാബ്ദംകൊണ്ട് നോര്‍ത്ത് അമേരിക്ക ഒട്ടാകെ കലാരൂപങ്ങള്‍ അവതരിപ്പിച്ച ഫൈന്‍ ആര്‍ട്‌സ് മലയാളം അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ ചരിത്രഗാഥ ആകുകയാണ്. ചിക്കാഗോ രൂപതയുടെ റസിഡന്റ് ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് ചടങ്ങില്‍ മുഖ്യ അതിഥിയായിരിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു നാടകം എന്ന നിലയില്‍ കഴിഞ്ഞ പതിനാലു വര്‍ഷങ്ങളായി തുടര്‍ന്നു കൊണ്ടിരിക്കുന്ന കലാസപര്യയാണ് ഇത്തവണയും സാക്ഷാത്ക്കരിക്കപ്പെടുന്നത്. കലാമൂല്യവും സാമൂഹിക പ്രസക്തിയുള്ള നാടകങ്ങളെ പ്രേക്ഷകരിലെത്തിക്കുന്നതില്‍ എന്നും മുന്‍നിലയിലുള്ള ഫൈന്‍ ആര്‍ട്‌സ് മലയാളം ഈ വര്‍ഷം ഒരുക്കുന്നതും പുതിയ തലമുറയ്ക്ക് നല്ലൊരു സന്ദേശം പകര്‍ന്നു നല്‍കുന്ന പ്രമേയമാണ്. സജിനി സഖറിയ, സണ്ണി റാന്നി, ഷൈനി എബ്രഹാം, റോയി മാത്യു, ടിനൊ തോമസ്, ജോര്‍ജ് തുമ്പയില്‍, അഞ്ജലി ഫ്രാന്‍സിസ്, ചാക്കോ.ടി. ജോണ്‍, ഷിബു ഫിലിപ്പ് എന്നിവരാണ് രംഗത്ത്. റെഞ്ചി കൊച്ചുമ്മനാണ് സംവിധാനം. അണിയറയില്‍ സാം പി എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പരിചിതരും അനുഭവജ്ഞാനവുമുള്ള ഒരു കൂട്ടം ടെക്‌നീഷ്യന്മാര്‍ പ്രവര്‍ത്തിക്കുന്നു. ചാക്കോ ടി. ജോണ്‍, ജയന്‍ ജോസഫ്, ജോണ്‍ സക്കറിയ എന്നിവര്‍ക്കാണ് നാടകവേദിയുടെ നിയന്ത്രണം. റീന മാത്യു സംഗീത നിര്‍വ്വഹണം.

 

 

ജിജി എബ്രഹാം ലൈറ്റിങ്, സുനില്‍ ട്രൈസ്റ്റാര്‍ സൗണ്ട്, പബ്ലിക്ക് റിലേഷന്‍സ് ജോര്‍ജ് തുമ്പയില്‍, അഡൈ്വസര്‍ ജോസ് കാഞ്ഞിരപ്പള്ളി എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു ടീമാണ് അരങ്ങില്‍ നാടകത്തിന് ജീവനും തുടിപ്പുമേകുന്നത്. എല്ല പ്രവര്‍ത്തനത്തെയും ഏകോപിപ്പിച്ചു കൊണ്ട് ഫൈന്‍ ആര്‍ട്‌സിന്റെ രക്ഷാധികാരി പി.ടി ചാക്കോ (മലേഷ്യ) പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. കാലിക പ്രസക്തിയുള്ള ഈ നാടകം ആസ്വദിക്കാന്‍ ഫൈന്‍ ആര്‍ട്‌സ് മലയാളം രക്ഷാധികാരി നാടകസ്‌നേഹികളായ എല്ലാ ആസ്വാദകരെയും ക്ഷണിക്കുന്നു. പതിനഞ്ചുവര്‍ഷത്തിനുള്ളില്‍ അമേരിക്കയിലും കാനഡയിലുമായി എഴുപത്തഞ്ചിലേറെ സ്റ്റേജുകളില്‍ നാടകം നടത്തി പ്രൊഫഷണല്‍ നാടകരംഗത്തെ മികവിന് ഉദാഹരണമായി മാറിയ ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ നിലവിലെ ഭാരവാഹികള്‍: പി.ടി ചാക്കോ മലേഷ്യ (രക്ഷാധികാരി), മേരി.പി.സഖറിയ (പ്രസിഡന്റ്), ഷിബു.എസ്.ഫിലിപ്പ് (സെക്രട്ടറി), എഡിസണ്‍ എബ്രഹാം (ട്രഷറര്‍). വിവരങ്ങള്‍ക്ക് പി.ടി ചാക്കോ (201) 483 7152 സജിനി സഖറിയ (908) 883 1139 ഷിബു ഫിലിപ്പ് (201) 906 4125

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.