You are Here : Home / USA News

ഫാ.ഡേവിസ് ചിറമേല്‍ അമേരിക്കയിലെത്തുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, March 10, 2017 12:21 hrs UTC

സൗത്ത് ഫ്‌ളോറിഡ : കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ സ്ഥാപകനും ചെയര്‍മാനുമായ ഫാ.ഡേവിസ് ചിറമേല്‍ വിവിധ പ്രോഗ്രാമുകളില്‍ പങ്കെടുക്കുവാനായി അമേരിക്കയിലെത്തുന്നു. കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ ഹസ്തവുമായി അമേരിക്കന്‍ മലയാളികള്‍ ആരംഭിച്ച വണ്‍ ഡോളര്‍ റെവൊല്യൂഷന്‍ യു.എസ.എ യുടെ മീറ്റിങ്ങുകളിലും വിവിധ ദേവാലയങ്ങളില്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക ധ്യാനങ്ങളും ഫാ.ഡേവിസ് ചിറമേല്‍ നയിക്കും. കൂടാതെ ചില സാമൂഹിക-സാംസ്കാരിക സംഘടനകളും ഫാ.ഡേവിസ് ചിറമേലിന്റെ പ്രഭാഷണം സംഘടിപ്പിക്കുന്നുണ്ട്. മാര്‍ച്ച് 14 ന് ഹൂസ്റ്റണിലെത്തുന്ന ഫാ.ചിറമേല്‍ ഏപ്രില്‍ 18 ന് മയാമിയില്‍ നിന്നും തിരികെ നാട്ടിലേക്ക് പോകും.

 

പ്രോഗ്രാമുകള്‍ ........................

 

മാര്‍ച്ച് 14-16 ഹൂസ്റ്റണ്‍ മാര്‍ച്ച് 16-22 ഡാളസ്

(മാര്‍ച്ച് 17-19 സെന്റ്.തോമസ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ച് വാര്‍ഷികധ്യാനം)

മാര്‍ച്ച് 23-27 ഹൂസ്റ്റണ്‍ (മാര്‍ച്ച് 24-27 ഹൂസ്റ്റണ്‍ സെന്റ്.ജോസഫ് സീറോ മലബാര്‍ കാത്തലിക്ക് ഫെറോന ചര്‍ച്ച് വാര്‍ഷിക ധ്യാനം. മാര്‍ച്ച് 25 ശനി 6 pm സെന്റ്.തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍  ) മാര്‍ച്ച് 28-30 - ഷിക്കാഗോ മാര്‍ച്ച് 31 -ഏപ്രില്‍ 2 - സെന്റ്.തോമസ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ച്, ഫിലാഡല്‍ഫിയ വാര്‍ഷികധ്യാനം.

 

ഏപ്രില്‍ 3-10 - ന്യുജേഴ്സി

(ഏപ്രില്‍ 7 -9 സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് സോമര്‍സെറ്റ് , ന്യുജേഴ്സി വാര്‍ഷിക ധ്യാനം. ഏപ്രില്‍ 8 ശനി 6 pm മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടി "കനിവിന്‍ നിലാവ് ") ഏപ്രില്‍ 11-17 സൗത്ത് ഫ്‌ളോറിഡ. ഏപ്രില്‍ 14 വെള്ളി 10 മാ സൗത്ത് ഫ്‌ളോറിഡ മാര്‍ത്തോമാ ചര്‍ച്ച് ,ഡേവി ഏപ്രില്‍ 13 വ്യാഴം-

ഏപ്രില്‍ 15 ശനി - കോറല്‍സ്പ്രിങ്സ് ആരോഗ്യമാതാ ഫെറോനാ ചര്‍ച്ച്

ഏപ്രില്‍ 15 ശനി 10 മാ വണ്‍ ഡോളര്‍ റെവൊല്യൂഷന്‍ യു.എസ്.എ. മീറ്റിങ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : സുനില്‍ തൈമറ്റം - 305 776 7752, എബി തെക്കനാട്ട് , മയാമി - 305 775 1858, സന്തോഷ് ഐപ്പ്, ഹൂസ്റ്റണ്‍ - 832 964 8016, ഷെര്‍ലി ഷാജി, ഡാളസ് - 214 287 2051 ബെന്നി വാച്ചാച്ചിറ, ഷിക്കാഗോ - 847 322 1973, രാജു പള്ളത്ത്, ന്യുജേഴ്സി - 732 429 9529

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.