You are Here : Home / USA News

അന്താരാഷ്ട്ര വനിത ദിനത്തിൽ ചരിത്രം സൃഷ്ടിച്ച് എയർ ഇന്ത്യ.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, March 10, 2017 08:30 hrs UTC

ന്യൂയോർക്ക്: എന്നും വ്യത്യസ്തങ്ങളായ പാരിപാടികളുമായി എച്ച്. ഡി. മികവോടെ ലോക മലയാളികളുടെ മുന്നിൽ എത്തുന്ന ഏഷ്യനെറ്റ് ചാനലിൽ എല്ലാ ശനിയാഴ്ച്ചയും രാവിലെ 7 മണിക്ക് സപ്രേഷണം ചെയ്യുന്ന ഏഷ്യനെറ്റ് യു. എസ്. റൗണ്ടപ്പിൽ അമേരിക്കയിലെ വിവിധ  വിശേഷങ്ങളോടൊപ്പം, അന്താരാഷ്ട്ര വനിത ദിനത്തിൽ ഡൽഹിയിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് മുതൽ എല്ലാ ക്രൂവും വനിതകളായി ചരിത്രം സൃഷ്ടിച്ച വാർത്തയും ഉണ്ട്.

 

അതോടൊപ്പം അമേരിക്കയിലെ പുതിയ പ്രസിഡന്റ് ഡോണൽഡ് ട്രംപിന്റെ ഭരണ പരിഷ്ക്കാരങ്ങളുടെ ഭാഗമായി നടക്കുന്ന പുതിയ ഇമ്മിഗ്രേഷൻ നിയമങ്ങളും, അതു കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളും ഈ പ്രാവശ്യത്തെ ഏഷ്യനെറ്റ് യൂ. എസ്. റൗണ്ടപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുടിയേറ്റ വിസകൾക്കും, ജോലി വിസകൾക്കും ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയമങ്ങൾ, അയിരക്കണക്കിനു ഇന്ത്യാക്കാർക്ക് ജോലി നഷ്ടപ്പെടാം.

 

ബ്യൂട്ടി ആൻഡ് ബീസ്റ്റ് എന്ന പുതിയ സിനിമാ വിശേഷങ്ങളും ഈ എപ്പിസോഡിൽ  ഉൾപ്പെടുത്തിട്ടുണ്ട്. നോർത്ത് അമേരിക്കലെ പ്രമുഖ മലയാളി സംഘടനയായ കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ മുപ്പത്തി നാലാമത് പ്രവർത്തനോദ്ഘാടനത്തിന്റെ പ്രശക്ത ഭാഗങ്ങളും യൂ. എസ്. റൗണ്ടപ്പിന്റെ ഈ എപ്പിസോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

അതോടൊപ്പം മിഷിഗണിൽ രൂപം കൊണ്ട അസ്സോസിയേഷൻ ഓഫ് കേരളാ ഫിസിക്കൽ തെറാപ്പി പ്രൊഫഷണൽസ് എന്ന പ്രൊഫഷണൽ സംഘടനയുടെ പ്രവർത്തനോത്ഘാടനവും, അതോടനുബന്ധിച്ചു സംഘടിപ്പിച്ച ചെറു സെമിനാറും ലോക മലയാളികളുടെ മുന്നിൽ ഏഷ്യനെറ്റ് എത്തിക്കും. കൂടുതൽ അമേരിക്കൻ വിശേഷങ്ങളുമായി ഇനിയും ഏഷ്യനെറ്റ് യൂ.എസ്. റൗണ്ടപ്പ് ലോക മലയാളികളുടെ മുന്നിൽ എത്തും.

കൂടുതൽ വിവരങ്ങൾക്ക്: രാജു പള്ളത്ത് 732 429 9529

 

വിനോദ് കൊണ്ടൂർ ഡേവിഡ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.