You are Here : Home / USA News

"സെക്‌സി ദുര്‍ഗ്ഗ' ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, March 11, 2017 12:19 hrs UTC

ന്യൂയോര്‍ക്ക്: മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട് (ന്യൂയോര്‍ക്ക്) സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവലിലേക്ക് സനല്‍കുമാര്‍ ശശിധരന്റെ "സെക്‌സി ദുര്‍ഗ്ഗ' തെരഞ്ഞെക്കപ്പെട്ടിരിക്കുന്നു. മാര്‍ച്ച് 21, 22 തീയതികളില്‍ സംവിധായകന്‍ പങ്കെടുക്കുന്ന രണ്ട് പ്രദര്‍ശനങ്ങള്‍ ഉണ്ടായിരിക്കും. ഏപ്രില്‍ ആദ്യവാരം ലോസ് ആഞ്ചലസിലെ ഇന്‍ഡ്യന്‍ ഫിലിം ഫെസ്റ്റിവലിലും ഇതേ സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്. റോടര്‍ഡാമിലെ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും നല്ല സിനിമയ്ക്കുള്ള "ഹൈവോസ് ടൈഗര്‍' അവാര്‍ഡ് നേടിയിട്ടുണ്ട് "സെക്‌സി ദുര്‍ഗ്ഗ'. സനല്‍കുമാര്‍ ശശിധരന്റെ "ഒരാള്‍പ്പൊക്കം', "ഒഴിവുദിവസത്തെ കളി' എന്നീ സിനിമകള്‍ കേരള സ്‌റ്റേറ്റ് അവാര്‍ഡുകള്‍ ഉള്‍പ്പടെ പല ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡുകളും നേടി ശ്രദ്ധിക്കപ്പെട്ടവയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.