You are Here : Home / USA News

സ്ത്രീ വളര്‍ന്നത് കറിമേക്കേഴ്സില്‍ നിന്ന് സാലറി മേക്കേഴ്സിലേക്ക്

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Sunday, March 12, 2017 11:37 hrs UTC

അന്തര്‍ദേശീയ വനിത ദിനത്തോട് അനുബന്ധിച്ച് ഫോമ വുമണ്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ:സാറാ ഈശൊയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ വൈവിദ്ധ്യമായ വിഷയങ്ങളുടെ അവതരണവേദിയായി. സെമിനാറില്‍ പങ്കെടുത്ത പലര്‍ക്കും അവരുടെ ജീവിതകഥകളുടെ അനുഭവസാക്ഷ്യം കൂടിയായി സമ്മേളനം . വനിതകള്‍ ക്ക് പ്രോല്‍സാഹനം നല്കുവാനായി ന്യുയോര്‍ ക്ക് ന്യുജേഴ്സി എന്നിവടങ്ങളില്‍ നിന്നുള്ള ഫോമ നേതാക്കളുടെ സജീവ സാന്നിദ്ധ്യവും സെമിനാറിന്‌ ഊര്‍ ജ്ജം പകര്‍ന്നു. ഫോമയുടെ ഇതു വരെയുള്ള പ്രവര്‍ത്തനങ്ങളെ പറ്റിയും വുമണ്‍ സ് ഫോറത്തിന്റെ പ്രസക്തിയെ പറ്റിയും നാഷണല്‍ ജനറല്‍ സെക്രട്ടറി ജിബി തോമസ് മോളോപറമ്പില്‍ വിശദീകരിച്ചു.

മാറ്റത്തിനു വേണ്ടി ധീരതയോടെ നിലകൊണ്ട നിരവധി വനിതകളെ അനുസ്മരിച്ചു കൊണ്ട് ഡോ സാറാ ഈശൊ സെമിനാറിന്‌ തുടക്കമിട്ടൂ.കൽക്കട്ടയുടെ തെരുവീധികളിൽ അശരണർക്ക്‌ വിശുദ്ധ സ്‌നേഹം പകർന്ന മദർ തെരേസ ധീരയായിരുന്നു.

 

സാങ്കേതിക വിദ്യ മുന്നേറിയ ഈ കാലത്ത് പഴയ തലമുറയെയും മുന്നോട്ടെത്തിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ഡോ നിഷ പിള്ള ഓര്‍മ്മിപ്പിച്ചു. ഒരു മുത്തശി ഗദ എന്ന സിനിമയില്‍ നിന്ന് ആവേശം കൊണ്ട് അമ്മക്ക് ഒരു ലാപ് ടോപ് വാങ്ങിച്ചു കൊടുത്ത് അത് എങ്ങനെ ഉപയോഗിക്കാമെന്ന് പഠിപ്പിച്ചു കൊടുത്തു. പഴയ കാലത്ത് സ്ത്രീകള്‍ വെറും കറി മേക്കേഴ്സ് ആയിരുന്നുവെന്ന് ഡോ ലീന ജോണ്‍സ അഭിപ്രായപ്പെട്ടു. പെണ്ണിന്റെ നിറം അതിന്റെ ഭാവി തീരുമാനിക്കുന്ന ഒരു ദേശത്തു നിന്നാണ്‌ നമ്മള്‍ എല്ലാവരും വരുന്നത്. എന്നാല്‍ ഇന്ന് സ്ത്രീ സാലറി മേക്കേഴ്സായി ഉയര്‍ന്നു വന്നിരിക്കുന്നു. ഒപ്പം നല്ലൊരു ചിക്കന്‍ കറി വെയ്ക്കാനും സ്ത്രീക്ക് കഴിയും . ഒരിക്കലും അമേരിക്കയില്‍ വരരുതെന്ന് കരുതിയ തനിക്ക് ആദ്യത്തെ ഇന്റര്‍ വ്യൂവില്‍ തന്നെ ഏറ്റവും മികച്ച ജോലി ലഭിച്ചു.എല്ലാത്തിനും ഭര്‍ത്താവ്‌ ജോണ്‍ സ് ഒരു നിഴലു പോലെ കൂടെയുണ്ട്. 5000ല്‍ പരം നൃത്ത വിദ്യാര്‍ത്ഥികളുള്ള ഒരമ്മയുടെ ഓര്‍മ്മകളില്‍ നിന്നാണ്‌ പ്രശസ്ത നൃത്താധ്യാപിക ബീന മേനോന്‍ സംസാരിച്ചത്. ഭര്‍ത്താവ്‌ മരിച്ച സമയത്ത് 1000 -ല്‍ പരം കുട്ടികളുറ്റെ സാമീപ്യമാണ്‌ പിടിച്ച് നിര്‍ത്തിയത്. അക്കരകാഴ്ചകളൂം നാടക വേദികളിലുമെല്ലാം മികച്ച സ്ത്രീ കഥാപാത്രങ്ങളെ ലഭിച്ച സന്തോഷത്തിലായിരുന്നു സജിനി സക്കറിയ. ഭര്‍ത്താവിന്റെയും മകന്റെയും പിന്തുണ ഊന്നി പറഞ്ഞു കൊണ്ട് സംസാരിച്ച ലോണ എബ്രഹാം വുമണ്‍സ് ഫോറം ശരിയായ ദിശയില്‍ പോകുന്നതിന്റെ സന്തോഷം ഫോമയുടെ പുതിയ നേതൃത്വത്തിനെ അറിയിച്ചു. വിദ്യാഭ്യാസത്തില്‍ ഒരു പാട് മുന്നേറിയ വനിതകള്‍ തൊഴില്‍ മേഖലയില്‍ അതേ വേഗത കൈ വരിക്കാത്തതിന്റെ ആശങ്ക മാധ്യമ പ്രവര്‍ത്തകയായ രേഷ്മ അരുണ്‍ പങ്ക് വെച്ചു. ഫോമ റിജിയണല്‍ വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ സ്വാഗതം പറഞ്ഞ യോഗം ഫോമയുടെ വുമണ്‍ സ് ഫോറം നേതാക്കളായ രേഖ നായര്‍ , രേഖ ഫിലിപ്പ് , ഷീല ശ്രീകുമാര്‍ എന്നിവര്‍ നിയന്ത്രിച്ചു. ഫോമയുടെ മുതിര്‍ന്ന നേതാക്കളായ ജെ മാത്യൂസ് , കൊച്ചിന്‍ ഷാജി , സണ്ണി പൌലോസ് ,ജോണ്‍ സി വര്‍ ഗ്ഗീസ് , തോമസ്സ് കോശി, ജോസ് എബ്രഹാം ജോഫ്രീന്‍ , ഷിനു എന്നിവര്‍ ചോദ്യങ്ങളും മറു ചോദ്യങ്ങളുമായി സെമിനാര്‍ സജീവമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.