You are Here : Home / USA News

ഷിക്കാഗൊ ഗിലയാദ് ചര്‍ച്ചില്‍ ബിയര്‍ പാര്‍ട്ടി മാര്‍ച്ച് 17 ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, March 13, 2017 12:53 hrs UTC

റോജേഴ്‌സ് പാര്‍ക്ക് (ഷിക്കാഗൊ): ചിക്കാഗൊ കുക്കു കൗണ്ടി റോജേഴ്‌സ് പാര്‍ക്കില്‍ പുതിയതായി രൂപീകരിച്ച ഗിലയാദ് ചര്‍ച്ചില്‍ സെന്റ് പാട്രിക്ക്‌സ് ഡെയില്‍ ബിയര്‍ പാര്‍ട്ടി നടത്തുന്നു. ബിയര്‍ പാര്‍ട്ടിയുടെ പ്രത്യേകത, ചര്‍ച്ചിന്റെ ഉത്തരവാദിത്വത്തില്‍ വാറ്റിയെടുത്ത ബിയറായിരിക്കും ഉപയോഗിക്കുക എന്നതാണെന്ന് ചര്‍ച്ചിന്റെ പാസ്റ്റര്‍ റവ. റെബേക്ക ആന്റേഴ്‌സണ്‍ പറഞ്ഞു. ക്രൈസ്തവ ചരിത്രത്തില്‍ വൈനിനും ബിയറിനും പ്രത്യേക സ്ഥാനമാണ് കല്‍പ്പിച്ചിരിക്കുന്നതെന്നാണ് പാസ്റ്റര്‍ റെബെക്കയുടെ വിശദീകരണം. ഉദാഹരണമായി കമ്മ്യൂണിനെയാണ് ഇവര്‍ ചൂണ്ടികാണിക്കുന്നത്. യുവജനങ്ങളെ പള്ളിയിലേക്ക് ആകര്‍ഷിക്കുന്നതിന് ഇത്തരം പാര്‍ട്ടികള്‍ ആവശ്യമാണെന്നും ഇവര്‍ വിശ്വസിക്കുന്നു. എറിക്ക് പ്ലാറ്റ എന്ന ഒഫീഷ്യല്‍ വാറ്റുക്കാരനാണ് സ്വന്തമായി തയ്യാറാക്കിയ റസപ്പി ഉപയോഗിച്ചു ചര്‍ച്ചിനുവേണ്ടി ബിയര്‍ വാറ്റിയെടുക്കുന്നത്. 4.7 ശതമാനം ആല്‍ക്കഹോള്‍ കലര്‍ത്തിയിരിക്കുന്ന ബിയര്‍ കഴിക്കുന്നവര്‍ക്ക് രുചികരവും, സന്തോഷകരവുമായിരിക്കുമെന്ന് എറിക് പറഞ്ഞു. പത്തു ഗാലന്റെബിയര്‍ ബോട്ടിലുകളാണ് ആദ്യ ബാച്ചില്‍ തയ്യാറാക്കിയിരിക്കുന്നത്. പള്ളിയില്‍ എത്തിയ ബിയര്‍ ബോട്ടിലുകളില്‍ ലേബലുകള്‍ ഒച്ചിക്കുന്ന തിരക്കിലാണ് വിശ്വാസികള്‍. നിയമപരമായി ഈ ബിയര്‍ വില്‍ക്കാന്‍ അനുവാദമില്ലാത്തതിനാല്‍ സംഭാവന വാങ്ങിയാണ് മാര്‍ച്ച് 17 ന് ഒരുക്കുന്ന ഡിന്നര്‍ പാര്‍ച്ചിയിലേക്ക് അംഗങ്ങളെ പ്രവേശിപ്പിക്കുക എന്നും പാസ്റ്റര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.