You are Here : Home / USA News

വേൾഡ് മലയാളി കൌൺസിൽ സൗജന്യ ഹൃദയ ശസ്ത്രക്രിയ ഒരുക്കുന്നു

Text Size  

Story Dated: Wednesday, March 15, 2017 12:14 hrs UTC

വേൾഡ് മലയാളി കൗൺസിൽ ചെന്നൈ പ്രോവിൻസ് 'ഹൃദയരാഗം' എന്ന പേരിൽ സംഗീത വിരുന്ന് സംഘടിപ്പിച്ചു സമാഹരിച്ച തുക കൊണ്ട് സാമ്പത്തിക ശേഷിയില്ലാത്ത 12 വയസ്സ് വരെയുള്ള രോഗബാധിതരായ കുട്ടികൾക്കായി മദ്രാസ് മെഡിക്കൽ മിഷനുമായി സഹകരിച്ച് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തുന്നു പദ്മ ഭൂഷൺ കമലഹാസ്സൻ പ്രോജക്ട് അംബാസിഡർ ആയിരിക്കുന്ന ഈ പദ്ധതിയിലൂടെ 2006 മുതൽ നാളിതുവരെ 270 കുട്ടികൾക്ക് ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്.ചെന്നൈയിലെ മലയാളി സംഘടനകൾക്കും, രോഗബാധിതരായിരിക്കുന്ന കുട്ടികളെ ശുപാർശ ചെയ്യാമെന്ന് പ്രസിഡണ്ട് ആർ.കെ.ശ്രീധരൻ, ജന: സക്രട്ടറി കെ.പി.എ.ലത്തീഫ് എന്നിവർ അറിയിച്ചു.

 

 

 

ബന്ധപ്പെടെണ്ട നമ്പർ:94 44 339945, 98411 38634. ആതുര സേവന രംഗത്ത് കഴിഞ്ഞ 20 വർഷമായി ഡബ്ലിയു.എം.സി. ചെന്നൈ പ്രോവിൻസ് ശ്രദ്ധേയമായ സേവനം നടത്തി വരുന്നു.2015 ലെ ചെന്നൈ പ്രളയ ബാധിതർക്ക് വേൾഡ് മലയാളി കൌൺസിൽ ഗ്ലോബ്ബൽ പ്രസിഡണ്ട് ഡോ.എ.വി.അനൂപിന്റെ നേതൃത്വത്തിൽ ചെന്നൈയിലെ ഒട്ടുമിക്ക മലയാളി സംഘടനകളെയും കോർത്തിണക്കി "ജോയന്റ് ആക്ഷൻ കൗൺസിൽ ഓഫ് മലയാളിസ് ഫോർ തമിഴ് നാട് ഫ്ലഡ് റിലീഫ് " - എന്ന കൂട്ടായ്മക്ക് രൂപം നൽകി പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വേളാച്ചേരിയിലെ മൈലെ ബാലാജി നഗറിലും, ഇരുളർ വിഭാഗക്കാർ തിങ്ങിപ്പാർക്കുന്ന ചെങ്കൽെപ്പെട്ടിലെ "കുപ്പത്ത്കുൻറം " എന്ന ഗ്രാമത്തിലുമായി 100 ഓളം ഭവനം നിർമ്മിച്ചു നൽകിയിരുന്നു എഗ്മൂറിൽ നടന്ന യോഗത്തിൽ നഗരത്തിൽ നിന്നും 25 കിലോമീറ്റർ ദൂരെയുള്ള "കാർണോട" യിൽ ഡബ്ലിയു.എം.സി.യുടെ 3 ഏക്കർ സ്വന്തമായുള്ള ഭൂമിയിൽ ആതുരസേവനത്തിനുള്ള പദ്ധതികൾക്ക് രൂപം നൽകാനും തീരുമാനമായി.

 

 

യോഗത്തിൽ ഡോ.എ.വി.അനൂപ്, വി.സി.പ്രവീൺ, പ്രിൻസൺ ജോസ്, എം.അച്ചുതൻ നായർ, ആർ.കെ.ശ്രീധരൻ, കെ.പി.എ.ലത്തീഫ് ,പി.എൻ.രവി, കെ.പി.കരുണാകരൻ, ടി.വി.വിജയകുമാർ, പി.കെ.സജിത്ത്, കെ.ശിവകുമാർ, കെ.ജയകമാർ, എം.പി.അൻവർ, എം.പി.അഷറഫ്, കെ.കെ.ശശിധരൻ, എന്നിവർ പങ്കെടുത്തു. വേൾഡ് മലയാളി കൌൺസിൽ ചെന്നൈ പ്രൊവിൻസ് കുട്ടികൾക്കായി നടത്തുന്ന സൗജന്യ ഹൃദയ ശസ്ത്രക്രിയക്കു , അമേരിക്ക റീജിയൻ പ്രസിഡന്റ് പി സി മാത്യു, ചെയർമാൻ ജോർജ് പനക്കൽ എന്നിവർ സമ്പൂർണ്ണ പിന്തുണ അറിയിച്ചു. സാമൂഹ്യഷേമ പദ്ധതികളിൽ വേൾഡ് മലയാളി കൌൺസിൽ നടത്തുന്ന സ്തുത്യർഹ സേവനത്തിൽ അഭിമാനം ഉണ്ടെന്നു പി സി മാത്യു , ജോർജ് പനക്കൽ എന്നിവർ ഒരു പ്രത്യേക പത്രക്കുറിപ്പിൽ അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.