You are Here : Home / USA News

'പൂമരം 2017' സെപ്റ്റംബര്‍ ഒക്ടോബര്‍ മാസത്തില്‍ അമേരിക്കയില്‍

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, March 15, 2017 12:17 hrs UTC

ഹൂസ്റ്റണ്‍: അഞ്ജലി എന്റര്‍ടെയിന്‍മെന്റ് ആന്റ് പ്രൊഡക്ഷന്‍സിന്റെ ഔപചാരിക ഉദ്ഘാടനവും പ്രഥമ സ്റ്റേജ് ഷോ പൂമരം 2017 ന്റെ അനുബന്ധന കര്‍മ്മ പദ്ധതി വിശദീകരണ സമ്മേളനവും മിസോറി സിറ്റിയിലുള്ള സത്യാ റെസ്‌റ്റോറന്റില്‍ വച്ച് മാര്‍ച്ച് 11 ന് ശനിയാഴ്ച നടന്നു. മലയാള ദൃശ്യവിനോദ മാധ്യമരംഗത്ത് ശക്തമായി ചുവടുറപ്പിയ്ക്കുന്നതിന് മുന്നോടിയായുള്ള കലാവിഷ്‌ക്കാരം കൂടിയാണ് പൂമരം 2017, നിലവിലുള്ള സ്റ്റേജ്‌ഷോകളില്‍ നിന്നും തീര്‍ത്തും വിഭിന്നമായ അരങ്ങാണ് പൂമരത്തിലൂടെ വിഭാവന ചെയ്തിരിയ്ക്കുന്നത് എന്ന് അഞ്ജലിയുടെ ഡയറക്ടര്‍മാരായ ജി.കെ.പിള്ള(മുന്‍ ഫൊക്കാന, എന്‍എസ്എസ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ്), ഡോ.രഞ്ജിത് പിള്ള, ജോര്‍ജ്ജ് തെക്കേമല, രജനീഷ് ബാബു, ജയല്‍ അരവിന്ദാക്ഷന്‍ എന്നിവര്‍ പറഞ്ഞു. സെപ്റ്റംബര്‍ 16ന്, ഹൂസ്റ്റണില്‍ തുടക്കമാവുന്ന പൂമരത്തിന്റെ അമേരിക്കയിലെ ആദ്യ വേദി പങ്കാളിത്തം ശ്രീ ഗുരുവായൂരപ്പന്‍ ട്രസ്റ്റിനാണ്. ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡന്റ് ഷണ്‍മുഖന്‍ വള്ളുശ്ശേരി, അഞ്ജലി ഹൂസ്റ്റണ്‍ ഭാരവാഹികളില്‍ നിന്നും ഷോ മെമ്പര്‍ ഫഌയര്‍ ഏറ്റുവാങ്ങി.

 

 

പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി പൂമരത്തിലൂടെ ആദ്യമായി അമേരിക്കയില്‍ വരുന്നു എന്നുള്ളതും ഈ ഷോയുടെ പ്രത്യേകതയാണ്. വിജയലക്ഷ്മിയെ കൂടാതെ അനുശ്രീ, രൂപശ്രീ, അബി, റയ്ജന്‍, രാജേഷ് ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, അരിസ്റ്റോ സുരേഷ്, സജ്‌ന നജാം, ജിനു മിന്നലെ തുടങ്ങിയ സംഗീത അഭിനയ നൃത്തരംഗത്തെ പ്രശസ്തരാണ് പൂമരത്തില്‍ ഒന്നിയ്ക്കുന്നത്. സമ്മേളനത്തില്‍ അമേരിക്കയിലെ ദൃശ്യമാധ്യമരംഗത്തെ പ്രമുഖര്‍, വിവിധ സംഘടനാ ഭാരവാഹികല്‍, കലാസാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അമേരിക്കയിലും കാനഡയിലുമുള്ള കലാപ്രേമികള്‍ക്കു പുത്തന്‍ അനുഭവം നല്‍കുന്ന ഈ ഷോയുടെ വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഡോ. രഞ്ജിത് പിള്ള(ഹൂസ്റ്റണ്‍)- 713 417 7472 ബിജു തുരുത്തുമാലില്‍(അറ്റ്‌ലാന്റാ)-678-938-0692

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.