You are Here : Home / USA News

മാപ്പ് വനിതാ ദിനാഘോഷം വര്‍ണ്ണാഭമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, March 16, 2017 11:39 hrs UTC

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ മാര്‍ച്ച് 11-ന് ശനിയാഴ്ച വൈകുന്നേരം 4 മുതല്‍ മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ വച്ചു വനിതാ ദിനാഘോഷം സമുചിതമായി കൊണ്ടാടി. ശ്രീദേവി അജിത്കുമാര്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു. വനിതാഫോറം കണ്‍വീനര്‍ ലിസി തോമസ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അനു സ്കറിയ അധ്യക്ഷതവഹിച്ചു. മുഖ്യ പ്രഭാഷക നന്ദിനി മേനോനെ ജയ്‌സി ഐസക്ക് സദസ്സിനു പരിചയപ്പെടുത്തി. "മാറ്റത്തിനായി ധൈര്യപ്പെടുക' എന്ന മുഖ്യ വിഷയത്തെ അധികരിച്ചുകൊണ്ട് നന്ദിനി മേനോന്‍ മുഖ്യ പ്രഭാഷണം നടത്തി. സ്ത്രീ ശാക്തീകരണം എന്ന് സമസ്ത മേഖലകളിലും ആവശ്യമാണ്. അതിനു സ്ത്രീകള്‍ തന്നെ മുന്നിട്ടിറങ്ങണം. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുവാന്‍ സ്ത്രീ സംഘടനകളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. സ്ത്രീകള്‍ക്കെതിരേയുള്ള ചൂഷണം ഇല്ലായ്മ ചെയ്യുവാന്‍ സ്ത്രീകള്‍ തന്നെ പ്രതികരിക്കണം. ആ പ്രതികരണം സമൂഹവും ഗവണ്‍മെന്റും ഏറ്റെടുത്ത് കുറ്റങ്ങള്‍ ഇല്ലായ്മ ചെയ്യുവാന്‍ ശ്രമിക്കണം.

 

 

അതിന് സ്ത്രീകളെ ആഹ്വാനം ചെയ്തുകൊണ്ടും, സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടും ഇത്രയും അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വനിതാദിനാഘോഷം ഭംഗിയാക്കിയ വനിതാഫോറത്തിന് നന്ദിനി മേനോന്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു. ശ്രീദേവി അജിത്കുമാര്‍ ഡോ. അര്‍ച്ചനയെ സദസ്സിനു പരിചയപ്പെടുത്തി. ഫ്‌ളൂവിനെതിരേ എടുക്കേണ്ട മുന്‍കരുതലിനെക്കുറിച്ചും വാക്‌സിനുകളെപ്പറ്റിയും അതിന്റെ പ്രതിവിധികളെപ്പറ്റിയും ഡോ. അര്‍ച്ചന ക്ലാസ് എടുത്തു. ഡോ. ആന്‍സി സ്കറിയ, ഡോ. വേദഗിരിയുടെ സദസ്സിനു പരിചയപ്പെടുത്തി. അതിനുശേഷം വേദഗിരി കാന്‍സര്‍ രോഗത്തെ എങ്ങനെ ആദ്യഘട്ടത്തില്‍ കണ്ടെത്താമെന്നും അതിന്റെ ചികിത്സാവിധികളെപ്പറ്റി ക്ലാസുകള്‍ കൈകാര്യം ചെയ്തു. ജനറ്റിക് പരിശോധനയില്‍ക്കൂടി രോഗം വരുവാനുള്ള സാധ്യത മുന്‍കൂട്ടി അറിയുവാന്‍ കഴിയുമെന്നും, അതിനു ഫിലാഡല്‍ഫിയയിലെ പല ആശുപത്രികളിലും സംവിധാനം ഉണ്ടെന്നും ഓര്‍മ്മിപ്പിച്ചു. കാന്‍സര്‍ മുന്‍കൂട്ടി കണ്ടെത്തിയാല്‍ മറ്റെല്ലാ അസുഖങ്ങളേയും പോലെ ചികിത്സാവിധികള്‍കൂടി സുഖപ്പെടുത്തുവാന്‍ സാധിക്കും. തുടര്‍ന്ന് ചര്‍ച്ചകള്‍ നടന്നു. ശ്രോതാക്കളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. അതിനുശേഷം ശില്പാ റോയിയുടെ ഗാനാലാപനവും, ഷേര്‍ലി സാബുവിന്റെ ക്വിസും നടന്നു. ഈ വനിതാദിനാഘോഷം വനിതാഫോറം ചെയര്‍പേഴ്‌സണ്‍ സിബി ചെറിയാന്റേയും, കണ്‍വീനര്‍ ലിസി തോമസിന്റേയും മറ്റു കമ്മിറ്റി അംഗങ്ങളുടേയും സഹകരണത്തോടെയാണ് നടത്തപ്പെട്ടത്. ട്രഷറര്‍ തോമസ് ചാണ്ടി നന്ദി രേഖപ്പെടുത്തി. ഡിന്നറോടെ ആഘോഷപരിപാടികള്‍ സമാപിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: അനു സ്കറിയ (പ്രസിഡന്റ്) 267 496 2423, ചെറിയാന്‍ കോശി (സെക്രട്ടറി) 201 286 9169, തോമസ് ചാണ്ടി (ട്രഷറര്‍) 201 446 5027, സിബി ചെറിയാന്‍ (വനിതാഫോറം ചെയര്‍പേഴ്‌സണ്‍), ലിസി തോമസ് (കണ്‍വീനര്‍), സന്തോഷ് ഏബ്രഹാം (പി.ആര്‍.ഒ).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.