You are Here : Home / USA News

ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ സാമ്പത്തിക വിജ്ഞാന സെമിനാര്‍ ശ്രദ്ധേയമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, March 16, 2017 11:41 hrs UTC

ഫിലാഡല്‍ഫിയ: ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ സെന്റ് തോമസ് സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെട്ട സാമ്പത്തിക സെമിനര്‍ വിജ്ഞാനപ്രദമായി. റിട്ടയര്‍മെന്റിനു തയാറെടുക്കുന്നവര്‍ക്കും, റിട്ടയര്‍ ചെയ്ത വ്യക്തികള്‍ക്കും സമഗ്രമായ സാമ്പത്തിക ആസൂത്രണം സാധ്യമാക്കത്തക്കവിധത്തില്‍ നടത്തപ്പെട്ട ബോധവത്കരണ പരിപാടിയില്‍ നിരവധി വ്യക്തികള്‍ പങ്കെടുത്തു. തന്റെ പ്രഭാഷണങ്ങളില്‍ക്കൂടി മാധ്യമ ശ്രദ്ധയാകര്‍ഷിച്ച പ്രശസ്ത സാമ്പത്തിക വിദഗ്ധ റോസ്‌മേരി കാല്‍ഗ്യൂറി ക്ലാസുകള്‍ നയിച്ചു. നികുതി ഘടന, വിവിധ പെന്‍ഷന്‍ പദ്ധതികള്‍, സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യങ്ങള്‍, ആരോഗ്യ ഇന്‍ഷ്വറന്‍സ് പ്ലാനുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഷൈന്‍ തോമസ് ആമുഖ പ്രസംഗം നടത്തി. സീറോ മലബാര്‍ ഫൊറോന വികാരി ഫാ. ജോണിക്കുട്ടി പുലിശേരില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ചാര്‍ലി ചിറയത്ത് സ്വാഗതം ആശംസിച്ചു. പ്രമുഖ സാമ്പത്തിക ഉപദേശകന്‍ ജോണ്‍ ലിന്‍ഡ്‌സി സദസ്യരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി പറഞ്ഞു. സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ ഇടവക വികാരി ഫാ. സജി മുക്കൂട്ട് സമാപന സന്ദേശം നല്‍കി. ഡോ. ബിജു പോള്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. ജോജോ കോട്ടൂര്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.