You are Here : Home / USA News

ഡിട്രോയിറ്റ് സെന്റ് മേരീസ് ദേവാലയത്തില്‍ ഇന്റര്‍നാഷണല്‍ വിമന്‍സ്‌ഡേ ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, March 17, 2017 11:45 hrs UTC

ഡിട്രോയിറ്റ്: മാര്‍ച്ച് 12-ാം തീയതി ഞായറാഴ്ച 10 മണിക്ക് നടന്ന ദിവ്യബലിയില്‍ ലീജിയന്‍ ഓഫ് മേരി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കാഴ്ചസമര്‍പ്പണവും, വചന വായനകളും, സ്‌തോത്രക്കാഴ്ച പിരിവും നടത്തപ്പെട്ടു. തുടര്‍ന്ന് ഓഡിറ്റോറിയത്തില്‍വെച്ച് ഇടവക വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ട് അച്ചന്റെ പ്രാര്‍ത്ഥനയോടെ മറ്റ് പരിപാടികള്‍ ആരംഭിച്ചു. മാര്‍ത്തോമ്മന്‍ ഗാനവും, സിംഗിള്‍ സോഗും, ഗ്രൂപ്പ് ഡാന്‍സും, അനുഭവ സാക്ഷ്യവും, "സൗഖ്യം അരികെ' എന്ന ലഘുനാടകവും പരിപാടികള്‍ക്ക് കൂടുതല്‍ മിഴിവേകി. 2017-18 വര്‍ഷത്തിലെ ലീജിയന്‍ ഓഫ് മേരി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബഹു. രാമച്ചനാട്ട് ഫിലിപ്പച്ചനും, ലീജിയന്‍ ഓഫ് മേരി പ്രസിഡന്റ് ശ്രീമതി. മിനി ചെമ്പോലയും മറ്റ് ഭാരവാഹികളും തിരിതെളിച്ചുകൊണ്ട് നടത്തപ്പെട്ടു. പരിപാടികള്‍ക്ക് ചുക്കാന്‍പിടിച്ചത് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിമി രാജു തൈമാലില്‍, ലീജിയന്‍ ഓഫ് മേരി ഭാരവാഹികള്‍ മിനി ചെമ്പോല, ജയ സന്ദീപ് കള്ളിക്കാട്ട്, മേരി ഷീന്‍സ് തൈതറപ്പേല്‍, ഷീജ വലിയപറമ്പില്‍, സിന്‍സി മാക്‌സിന്‍ എടത്തിപ്പറമ്പില്‍ എന്നിവരായിരുന്നു. പ്രോഗ്രാം അവതാരകര്‍ മാഡ്‌ലിന്‍ മനു കുഴിപ്പറമ്പില്‍, സിമി രാജു തൈമാലില്‍ എന്നിവര്‍ അവരുടെ അവതരണ ശൈലിയിലൂടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഷീജ വലിയപറമ്പില്‍ നന്ദി രേഖപ്പെടുത്തി. പി.ആര്‍.ഒ. ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.