You are Here : Home / USA News

ഫാമിലി യൂത്ത് കോണ്‍ഫറന്‍സ്: ഇടവക സന്ദര്‍ശനങ്ങള്‍ തുടരുന്നു

Text Size  

Story Dated: Saturday, March 18, 2017 11:24 hrs UTC

വറുഗീസ് പ്ലാമൂട്ടില്‍

 

ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനു കോണ്‍ഫറന്‍സ് ഭാരവാഹികള്‍ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങള്‍ സന്ദര്‍ശിച്ചു. ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട്‌സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. മാര്‍ച്ച് 12 ഞായറാഴ്ച സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് വെസ്റ്റ് ചെസ്റ്റര്‍ യോങ്കേഴ്‌സ്, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ജാക്‌സന്‍ ഹൈറ്റ്‌സ് വുഡ്‌സൈഡ് ന്യൂയോര്‍ക്ക്, സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഫിലഡല്‍ഫിയ, സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഹാര്‍ട്ട്‌ഫോര്‍ഡ് കണക്ടികട്ട് എന്നീ നാലു ദേവാലയങ്ങളാണ് സന്ദര്‍ശിച്ചത്.

 

 

 

സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് വെസ്റ്റ് ചെസ്റ്റര്‍ യോങ്കേഴ്‌സിലെത്തിയ കോണ്‍ഫറന്‍സ് ടീമംഗങ്ങളെ ഇടവക വികാരി ഫാ. നൈനാന്‍ റ്റി. ഈശോ സ്വാഗതം ചെയ്തു. സുവനിയര്‍ ബിസിനസ് മാനേജര്‍ ഡോ. ഫിലിപ്പ് ജോര്‍ജ്, സുവനിയര്‍ കമ്മറ്റിയംഗം കുര്യാക്കോസ് തര്യന്‍ എന്നിവര്‍ കോണ്‍ഫറന്‍സ് പുരോഗതിയെക്കുറിച്ച് വിശദീകരിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മറ്റിയംഗം റോയി എണ്ണച്ചേരില്‍ നിന്നും സുവനിയര്‍ കോംപ്ലിമെന്റ് സ്വീകരിച്ചു വികാരി ഫാ. നൈനാന്‍ റ്റി. ഈശോ കോണ്‍ഫറന്‍സ് കിക്കോഫ് ഉദ്ഘാടനം ചെയ്തു. സെന്റ്‌മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ജാക്‌സന്‍ ഹൈറ്റ്‌സ് വുഡ്‌സൈഡ് ന്യൂയോര്‍ക്കില്‍ വികാരി ഫാ. ജോണ്‍ തോമസ് കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, സുവനിയര്‍ കമ്മറ്റി അംഗം സജി എം. പോത്തന്‍ എന്നിവരെ സ്വാഗതം ചെയ്തു. മുന്‍ വികാരി വെരി. റവ. റ്റി.എം. സഖറിയ കോര്‍ എപ്പിസ്‌കോപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം നടന്ന കിക്കോഫ് സമ്മേളനത്തില്‍ കോണ്‍ഫറന്‍സ്, സുവനിയര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ജോര്‍ജ് തുമ്പയില്‍, സജി എം. പോത്തന്‍ എന്നിവര്‍ സംസാരിച്ചു.

 

 

 

 

 

ട്രസ്റ്റി ബിജു വര്‍ഗീസില്‍ നിന്നും ഇടവകയുടെ കോംപ്ലിമെന്റ്‌സ് സ്വീകരിച്ചു. ഇടവക സെക്രട്ടറി വര്‍ഗീസ് ജോസഫ്, മലങ്കര അസോസിയേഷന്‍ അംഗം മോന്‍സി മാണി തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഫിലഡല്‍ഫിയയിലേക്ക് കോണ്‍ഫറന്‍സ് ഭാരവാഹികളെ വികാരി ഫാ. കെ. കെ. ജോണ്‍ സ്വാഗതം ചെയ്തു. സാമ്പത്തികമായും ക്രിയാത്മക രചനകളായും കോണ്‍ഫറന്‍സിനോടനുബന്ധിച്ച പ്രസിദ്ധീകരിക്കുന്ന സുവനിയറിന്റെ ഭാഗമാകാന്‍ ഇടവകജനങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കോണ്‍ഫറന്‍സ് ട്രഷറര്‍ ജീമോന്‍ വര്‍ഗീസ് കോണ്‍ഫറന്‍സ് പുരോഗതിയേക്കുറിച്ച് സംസാരിച്ചു. ജോര്‍ജ് പി. തോമസ് തന്റെ പ്രസംഗത്തില്‍ സുവനിയര്‍ പ്രസിദ്ധികരണത്തിന്റെ ആവശ്യകതയെക്കുറിച്ചും അതിനു കൈത്താങ്ങലേകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദമാക്കി. ഇടവകയുടെ ഉപഹാരം വികാരി ഫാ. കെ.കെ. ജോണില്‍ നിന്ന് ഐസക്ക് വര്‍ഗീസ്, രാജന്‍ പടിയറ, സൂസന്‍ തോമസ് എന്നിവര്‍ ഏറ്റുവാങ്ങി. ഇടവക സെക്രട്ടറി ജെയിന്‍ കല്ലറയ്ക്കല്‍, ട്രസ്റ്റി കുറിയാക്കോസ് വര്‍ഗീസ്, അസംബ്ലി മെമ്പര്‍ സുനില്‍ കുര്യന്‍ എന്നിവരും സന്നിഹിതരായിരുന്നു. ഇടവകാംഗങ്ങളുടെ നിര്‍ല്ലോഭമായ സഹകരണത്തില്‍ കോണ്‍ഫ്രന്‍സ് ടീം സന്തുഷ്ടി പ്രകടിപ്പിച്ചു. സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഹാര്‍ട്ട്‌ഫോര്‍ഡിലാണ് നാലാമത്തെ കിക്കോഫ് നടന്നത്. കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍ ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയേലിന്റെ നേതൃത്വത്തില്‍ ചീഫ് എഡിറ്റര്‍ എബി കുര്യാക്കോസ്, ഏരിയ കോര്‍ഡിനേറ്റര്‍ ജോര്‍ജ് വര്‍ഗീസ്, മര്‍ത്തമറിയം സമാജം ജനറല്‍ സെക്രട്ടറി സാറാ വര്‍ഗീസ്, സ്മിത വര്‍ഗീസ് ഡാനിയേല്‍, ആദര്‍ശ് ഡാനിയേല്‍, ഏയ്ഞ്ചല ഡാനിയേല്‍ എന്നിവരായിരുന്നു കോണ്‍ഫറന്‍സ് പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നത്. ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയേലിന്റെ കാര്‍മ്മകത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയെത്തുടര്‍ന്ന് നടന്ന കിക്കോഫ് സമ്മേളനത്തില്‍ എബി കുര്യാക്കോസ്, ആദര്‍ശ് ഡാനിയേല്‍, ജോര്‍ജ് വര്‍ഗീസ്, സാറാ വര്‍ഗീസ്, ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ എന്നിവര്‍ സംസാരിച്ചു.

 

 

 

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സില്‍ നിന്നും തനിക്കു ലഭിച്ചിട്ടുള്ള നല്ല അറിവുകളെയും അനുഭവങ്ങളെയും ആദര്‍ശ് അനുസ്മരിക്കുകയും ഓരോ കോണ്‍ഫറന്‍സിനെയും താന്‍ താല്‍പ്പര്യപൂര്‍വ്വം കാത്തിരിക്കുകയാണെന്നും പറഞ്ഞു. എല്ലാ യുവജനങ്ങളും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയും ഭദ്രാസനത്തിന്റെ ഒരു സുപ്രധാന ദൗത്യമെന്ന നിലയില്‍ ഇതിന്റെ സാധ്യതകളെ കണക്കാക്കുകയും ചെയ്യണമെന്ന് ഉദ്‌ബോധിപ്പിക്കുകയും ചെയ്തു. ആരാധനയില്‍ പങ്കെടുത്ത എല്ലാവരും സുവനിയറിന് കോംപ്ലിമെന്റു നല്‍കി സഹായിച്ചുവെന്ന് ചീഫ് എഡിറ്റര്‍ എബി കുര്യാക്കോസ് അറിയിച്ചു.

 

Family conference website - http://www.fyconf.org

Conference Site - https://www.kalahariresorts.com/Pennsylvania

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.