You are Here : Home / USA News

ന്യൂയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബിന് പുതിയ സാരഥികള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, March 20, 2017 11:19 hrs UTC

ന്യൂയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബ്ബ് 2017 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ക്വീന്‍സിലെ ടേസ്റ്റ് ഒഫ് കൊച്ചിന്‍ എന്ന റസ്‌റ്റോറന്റില്‍ വച്ച് കൂടിയ പൊതു തിരഞ്ഞെടുപ്പ് യോഗത്തില്‍ വിവിധ തസ്തികയിലേക്കുള്ള ഭാരവാഹികളെ ഐക്യകണ്‌ഠേനയും, തെരഞ്ഞെടുപ്പിലൂടെയും കണ്ടെത്തി.

President- Chacko M. Eapen

V. P.; Finance- Regi George

V. P.; Seniors- Raju Parambil

V. P.; Youths- John Koruth

Secretary- Zachariah Mathai

Jt. Secretary- Sanjay Joseph

Treasurer- Mathew Cheravallil (Sherry)

Accountant- Varghese John

Coords- Badminton- Raghu Ninan

Basketball- Mathew Joshua (Bobby)

Cricket- Roby Varghese

Soccer- Leejo Kallikkadan

Volleyball- Boyd Varghese

Advisory Board- Jose Kallikkadan, Sany Ambooken, Saji Thomas, Thomas Oommen (Shibu), Sherin Abraham, Paul Chulliyil

Auditor- Biju Chacko

Sub-committees (elected by the Executive Committee President, Secretary, Treasurer and V. P. Senior part of all Sub-Committees

Badminton- Raghu Ninan, Sony Paul, Jacob Abraham (Jose), Thomas Oommen (Shibu), Sherin Abraham

Basketball- Mathew Joshua, John Koruth, Raghu Ninan, Jacob Varkey, Ashok Mathai

Cricket- Roby Varghese, Regi George, Mathew Philip, Manoj Samuel, Balaji Ambriyath, Saji Thomas

Soccer- Leejo Kallikkadan, Biji Jacob, Sanjay Joseph, Mathew Philip, Saji Thomas, Jose Kallikkadan

Volleyball- Boyd Varghese, Alex Oommen, Thomas John (Baji), Varughese K. Abraham (Rajan), Binchu John

Junior Programs- John Koruth, Robin Varghese, Sherin Abraham, Singh Nair, Paul Chulliyil

Souvenir- Sanjay Joseph, Raghu Ninan, Sany Ambooken, Sherin Abraham, Joseph Melakayil

Fund Raising- Regi George, Thomas Oommen (Shibu), Koshy Thomas, Varughese K. Rajan

Following are the approximate dates for major club events.

Badminton Tournament- June 17

Cricket Tournament- July 1/2 or July 7/8

Volleyball Tournament- August 5 or 12

Soccer Tournament- August 26/27

Basketball League- Spring (March-May); Fall (Sept.-Nov.)

 

മലയാളി സമൂഹത്തിന്റെ കായികാരോഗ്യങ്ങളില്‍, മാനസികോല്ലാസങ്ങളില്‍ പങ്കാളിയായി നിസ്തുല സേവനം അനുഷ്ഠിച്ചുവരുന്ന ക്ലബ്ബ് അതിന്റെ വിജയകരമായ മുപ്പതാം വര്‍ഷത്തിലാണിപ്പോള്‍. നിസ്വാര്‍ത്ഥമായ സേവന സന്നദ്ധതയോടെ ക്ലബ്ബിന്റെ പുരോഗതിക്ക് വേണ്ടി പരിശ്രമിച്ച മുന്‍ ഭാരവാഹികളെ ഈ അവസരത്തില്‍ പുതുതായി ചുമതലയേറ്റ ഓരോ അംഗങ്ങളും പ്രശംസിക്കുകയും അവര്‍ കൊളുത്തിയ ദീപശിഖ കെടാതെ വഹിച്ചുകൊണ്ട് മുന്നേറുമെന്ന് തീരുമാനമെടുക്കുകയും ചെയ്തു. പ്രസിഡന്റായി ഈ വര്‍ഷവും തിരഞ്ഞെടുക്കപ്പെട്ട ഈപ്പന്‍ ചാക്കോ ക്ലബ്ബിന്റെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു ആമുഖം നല്‍കി. ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അരങ്ങേറുന്ന മുഖ്യ കളികള്‍ നടത്താനുദ്ദേശിക്കുന്ന ദിവസങ്ങള്‍ തീരുമാനിച്ചു. ഈ വര്‍ഷം ആഗസ്റ്റ് മാസത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന കൈരളി കപ്പ് ടൂര്‍ണമെന്റ് പൂര്‍വ്വാധികം വര്‍ണ്ണാഭമായി കൊണ്ടാടുവാന്‍ നിശ്ചയിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ക്ലബ്ബ് അംഗങ്ങളും സദസ്സും ഭാരവാഹികള്‍ക്ക് ആശംസകളും അനുമോദനങ്ങളും നല്‍കി. സ്വാദിഷ്ടമായ അത്താഴത്തിനു ശേഷം യോഗം  പിരിഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.