You are Here : Home / USA News

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പീഡാനുഭവ ദൃശ്യവതരണം അവിസ്മരണീയമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, March 20, 2017 11:21 hrs UTC

ചിക്കാഗോ: ക്രിസ്തുവിന്റെ പീഡാനുഭവം നാടകീയമുഹൂര്‍ത്തങ്ങളിലൂടെ സജീവമാക്കുന്ന "Passon of Christ" ഇക്കഴിഞ്ഞ ഞായറാഴ്ച ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ അവതരിക്കപ്പെട്ടു . പീഡാനുഭവത്തിന്റെയും ,കുരിശുമരണത്തിന്റെയും വികാരസാന്ദ്രമായ രംഗങ്ങള്‍ സജീവമാക്കി അവതരിപ്പിച്ചത് പോളിഷ് സമൂഹത്തിലെ മിസ്റ്റീരിയം (Misterium) എന്ന പ്രാര്‍ത്ഥനാഗ്രൂപിലെ 80 ഓളം കലാകാരന്‍മാരും, കലാകാരികളുമാണ്. വചനമായി അവതരിച്ച യേശുക്രിസ്തുവിന്റെ കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും ജീവിതവും, തന്നെ തന്നെ ദിവ്യകാരുണ്യമാക്കിത്തീര്‍ത്ത അന്ത്യ അത്താഴ രംഗങ്ങളും ,പീലാത്തോസിന്റെ അരമനയിലെ കല്‍ത്തൂണില്‍ കെട്ടിയുള്ള ചമ്മട്ടി അടികളും ,കുരിശിന്റെ വഴിയും ,മരണവും ,ഉത്ഥാനവും എല്ലാം ഉള്‍കൊള്ളുന്ന രക്ഷാകര സംഭവങ്ങളുടെ നാടകീയ ആവിഷ്കാരം ആരുടേയും കരളലിയിപ്പിക്കുന്ന രംഗങ്ങളായിരുന്നു.

 

ആയിരക്കണക്കിനു വിശ്വാസികള്‍ നിറഞ്ഞുനിന്ന ദേവാലയ അങ്കണത്തിന്റെ മധ്യാ ഭാരമേറിയ മരകുരിശും പേറി ഗാഗുല്‍ത്താമലയിലേക്കു നടന്നു പോകുന്ന യേശുക്രിസ്തുവിന്റെ അന്ത്യയാത്രയെ തന്മയത്തോടെ അവതരിപ്പിക്കുന്നതില്‍ മികവുറ്റ പ്രകടനം കാഴ്ചവച്ചു . ലൈറ്റ് ആന്‍ഡ് സൗണ്ട് എഫക്ട് സാകേതിക വിദ്യയുടെ മികവില്‍ വിസ്മയസ്‌ഫോടന മാക്കിയ ഈ ധൃശ്യകലാവിരുന്ന് സദസിലിരുന്ന ജനഹൃദയങ്ങളെ രണ്ടര മണിക്കൂര്‍ കൊണ്ട് രണ്ടായിരത്തിലധികം വര്‍ഷം പിന്നിലേക്കു കൂട്ടി കൊണ്ടു പോയി ചെന്നെത്തിച്ചത് ആ പ്രിയപുത്രനിലാണ് .നീതിമാനായ പിതാവിനെ രഞ്ജിപ്പിക്കുവാന്‍ സ്വയം ബലിവസ്തുവായി തീര്‍ന്നൊരു പ്രിയപുത്രന്റ. വര്‍ണ്ണനകള്‍ക്ക് അതിതനായി ഇന്നും ജീവിക്കുന്ന ഈ പ്രിയപുത്രന്റെ ഈ ലോകജീവിതം കൊണ്ട് നമ്മെ പഠിപ്പിച്ചു ധന്യമാക്കിയ രക്ഷകര ദൗത്യത്തിന്‍റെ സംഭവകഥയെ അടിസ്ഥാനമാക്കി , റിക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട്, തത്സമയ സംഭാഷണങ്ങളോടെ അവതരിപ്പിച്ച ഈ ദൃശ്യാവതരണം കണ്ടിയിറങ്ങിയ വിശ്വാസികള്‍ പലരും നിറകണ്ണുകളോടെ ,നിറഞ്ഞ മന:സ്സോടെസമയം പോയത് അറിഞ്ഞില്ല എന്ന് അഭിപ്രായപ്പെട്ടു. ഇടവക വികാരി മോണ്‍ തോമസ് മുളവനാല്‍ ,അസി .വികാരി ഫാ .ബോബന്‍ വട്ടേമ്പുറം , കൈയീക്കാരന്‍മാരായ ടിറ്റോ കണ്ടാരപ്പള്ളില്‍ ,പോള്‍സണ്‍ കുളങ്ങര ,ജോയിച്ചന്‍ ചെമ്മാച്ചേല്‍ ,സിബി കൈതക്കത്തൊട്ടിയില്‍ ,ടോണി കിഴക്കേക്കുറ്റ് എന്നിവരോടോപ്പും മത്തച്ചന്‍ ചെമ്മാച്ചേല്‍ ,ബിജു വാക്കേല്‍ ബൈജു കുന്നേല്‍ തുടങ്ങി നീണ്ട നേതൃത്വനിര അതിഗംഭിരമായി അവതരിപ്പിച്ചു വിജയിപ്പിച്ച ഇന്റീരിയം പ്രെയര്‍ ഗ്രൂപ്പിന്റെ ഈ ദൃശ്യവിഷ്കാരത്തിന് വേണ്ടുന്ന സഹായ കൃമികരണങ്ങക്കു നേതൃത്വം നല്‍കി. സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.