You are Here : Home / USA News

ഡാളസ്സില്‍ സ്‌പെല്ലിംഗ് ബി മത്സരം മാര്‍ച്ച് 26 ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, March 21, 2017 10:43 hrs UTC

റിച്ചാര്‍ഡ്‌സണ്‍ (ഡാളസ്സ്): 2003 മുതല്‍ തുടര്‍ച്ചയായി ലില്ലി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന സ്‌പെല്ലിംഗ് ബി മത്സരം ഈ വര്‍ഷം മാര്‍ച്ച് 26 ഞായര്‍ ഇന്ത്യന്‍ അസ്സോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ്സിന്റെ സഹകരണത്തില്‍ മാര്‍ച്ച് 26 ന് നടത്തപ്പെടുന്നു. റിച്ചര്‍ഡ്‌സണിലുള്ള ഇന്ത്യ അസ്സോസ്സിയേഷന്‍ ഓഫീസിലാണ് മത്സരങ്ങള്‍ നടക്കുക. പ്രികെ മുതല്‍ 8 ാം ഗ്രേഡ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ദേശീയ സംസ്ഥാന തലത്തില്‍ നടക്കുന്ന മത്സരങ്ങളിലേക്ക് കുട്ടികളെ സജ്ജരാക്കുക എന്നതാണ് മത്സരംകൊണ്ടേ ലക്ഷ്യമിടുന്നതെന്ന് സംഘടകര്‍ അറിയിച്ചു. രാവിലെ 10 മുതല്‍ 1 വരെയാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ മൗസമി ചാറ്റര്‍ജി (214 566 5363), സ്രബനി ലഹറി (469 222 6209) എന്നീ നമ്പറുകളിലായി ബന്ധപ്പെടേണ്ടതാണ്. Address-

India Association of North Texas 701 North Central Exp. Bldg 5 Richardson, TX 75080

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.