You are Here : Home / USA News

ഫാമിലി യൂത്ത് കോണ്‍ഫറന്‍സ്: ഇടവക സന്ദര്‍ശനങ്ങള്‍ തുടരുന്നു

Text Size  

Story Dated: Thursday, March 23, 2017 10:30 hrs UTC

വറുഗീസ് പ്ലാമൂട്ടില്‍

ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനു കോണ്‍ഫറന്‍സ് ഭാരവാഹികള്‍ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങള്‍ സന്ദര്‍ശിച്ചു. ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട്‌സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. മാര്‍ച്ച് 19 ഞായറാഴ്ച രണ്ടു ടീമുകളായി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഫിലഡല്‍ഫിയ, സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സ്പാര്‍ക്കില്‍, ന്യൂയോര്‍ക്ക് എന്നീ ഇടവകകള്‍ സന്ദര്‍ശിച്ചു. ഭദ്രാസന കൗണ്‍സിലംഗങ്ങളായ ഡോ. സാഖ് സഖറിയ, അജിത് വട്ടശ്ശേരില്‍ എന്നിവരും, സുവനിയര്‍ ബിസിനസ് മാനേജര്‍ ഡോ. ഫിലിപ്പ് ജോര്‍ജ്, ക്വീന്‍സ്‌ലോംഗ് ഐലന്‍ഡ് ഏരിയാ കോ ഓര്‍ഡിനേറ്റര്‍ മാത്യു വര്‍ഗീസ്, ഫിലഡല്‍ഫിയ ഏരിയാ കോ ഓര്‍ഡിനേറ്റര്‍ വര്‍ഗീസ് ഐസക്ക്, സുവനിയര്‍ കമ്മറ്റിയംഗമായ സജി എം. പോത്തന്‍ എന്നിവരടങ്ങുന്ന പ്രതിനിധി സംഘത്തെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഫിലഡല്‍ഫിയ വികാരി വെരി. റവ. ഫാ. സി. ജെ. ജോണ്‍സണ്‍ കോര്‍ എപ്പിസ്‌ക്കോപ്പാ ഹാര്‍ദ്ദവമായി ദേവാലയത്തിലേക്ക് സ്വാഗതം ചെയ്തു.

 

 

 

പ്രതിനിധി സംഘത്തിലുണ്ടായിരുന്നവരെല്ലാം കോണ്‍ഫറന്‍സിന്റെയും സുവനിയറിന്റെയും വിവിധ തലങ്ങളെക്കുറിച്ചും പുരോഗതിയെക്കുറിച്ചും വിശദമായി സംസാരിച്ചു. കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, സുവനിയര്‍ കമ്മറ്റിയംഗങ്ങളായ സാമുവേല്‍ ഫിലിപ്പോസ്, തോമസ് വര്‍ഗീസ് എന്നിവര്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സ്പാര്‍ക്കില്‍ ഇടവക സന്ദര്‍ശിച്ചു. ഇടവക വികാരി ഫാ. തോമസ് മാത്യു ഫാമിലി കോണ്‍ഫറന്‍സ് പ്രതിനിധികള്‍ക്ക് സ്വാഗതം ആശംസിച്ചു.

 

 

 

 

ഭദ്രാസനത്തിന്റെ സുപ്രധാന ദൗത്യമായ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സുകളില്‍ മുന്‍ വര്‍ഷങ്ങളില്‍ സംബന്ധിച്ചതിന്റെ അടിസ്ഥാനത്തില്‍ അനുഭവിച്ചറിഞ്ഞ ആത്മീയവും സാമൂഹ്യവുമായ ഉണര്‍വ് ഇടവകജനങ്ങളുമായി പങ്കിടുകയും, കഴിവുള്ളിടത്തോളം ആളുകള്‍ കോണ്‍ഫറന്‍സില്‍ എല്ലാ വര്‍ഷവും സംബന്ധിക്കണമെന്നും അതോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനിയറിന് വേണ്ട കൈത്താങ്ങലേകണമെന്നും ഉദ്‌ബോധിപ്പിക്കുകയും ചെയ്തു. ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, സുവനിയര്‍ കമ്മറ്റിയംഗങ്ങളായ സാമുവേല്‍ ഫിലിപ്പോസ്, തോമസ് വര്‍ഗീസ് എന്നിവരും കോണ്‍ഫറന്‍സ് വിശദാംശങ്ങളെക്കുറിച്ച് സംസാരിച്ചു. ഇടവക ട്രസ്റ്റി ബാബു കുറിയാക്കോസ്, സെക്രട്ടറി സ്‌റ്റേയ്‌സി കുര്യന്‍, ഡയോസിസന്‍ അസംബ്ലി മെംബര്‍ ലാലു ഏബ്രഹാം എന്നിവരും സുവനിയര്‍ കിക്കോഫ് സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.