You are Here : Home / USA News

ന്യൂജഴ്‌സി ഇന്ത്യന്‍ പെര്‍ഫോമിംഗ് ആര്‍ട്‌സ് ഫെസ്റ്റിവല്‍ ഏപ്രില്‍ 1ന്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Thursday, March 23, 2017 10:31 hrs UTC

ന്യൂജഴ്‌സി: അമേരിക്കയില്‍ ഇന്ത്യയുടെ കലാസാംസ്‌കാരിക പൈതൃകം ഉയര്‍ത്തിക്കാട്ടി നൂറുകണക്കിന് കലാപ്രതിഭകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെടുന്ന ന്യൂജഴ്‌സി ഇന്ത്യന്‍ ഫെര്‍ഫോമിംഗ് ആര്‍ട്‌സ് ഫെസ്റ്റിവല്‍ 2017ന്റെ ഒരുക്കങ്ങള്‍ പുരോഗമിയ്ക്കുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. യുഎസിലെ സ്‌കൂളുകളിലും കോളജുകളിലും പഠിയ്ക്കുന്ന ഇന്ത്യന്‍ കലാപ്രതിഭകളെ കണ്ടുപിടിച്ച് ദൈവദത്തമായ തങ്ങളുടെ കഴിവുകളെ നിരവധി വേദികളില്‍ അവതരിപ്പിക്കുവാന്‍ അവസരമൊരുക്കുന്നതിനും പ്രോത്സാഹനം നല്കുന്നതിനും രൂപീകരിച്ച ഇന്റര്‍നാഷനല്‍ ഫൈന്‍ ആര്‍ട്‌സ് ഫെസ്റ്റിവലിന്റെ ആദ്യ സംരംഭമാണ് ന്യുജഴ്‌സിയില്‍ അരങ്ങേറുന്നത്. ഏപ്രില്‍ 1ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മുതല്‍ ന്യൂജഴ്‌സിയിലുള്ള വെസ്റ്റ് ഓറഞ്ച് ഹൈസ്‌കൂളില്‍ (51 cofort, ave, west orange) നടത്തപ്പെടുന്ന ഡാന്‍സ് ഫെസ്റ്റിവലില്‍ ന്യൂജഴ്‌സിയിലും പരിസര പ്രദേശങ്ങളിലുമുള്ള 20ല്‍ പരം സ്‌കൂളുകളില്‍ നിന്നുമുള്ള വിദ്യാര്‍ഥി വിദ്യാര്‍ഥിനികളും അധ്യാപകരും ആണ് പങ്കെടുക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

 

 

നൃത്ത രംഗത്ത് പ്രാവീണ്യമുള്ള കലാപ്രതിഭകള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിയ്ക്കുന്നതോടൊപ്പം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ തനിമ നിലനിര്‍ത്തുന്നതിന് വൈവിദ്ധ്യമാര്‍ന്ന നൃത്ത കലാരൂപങ്ങള്‍ പഠിപ്പിയ്ക്കുന്നതിന് അക്ഷീണം പരിശ്രമിയ്ക്കുന്ന അധ്യാപകര്‍ക്കും ഗുരുക്കന്മാര്‍ക്കും ഉള്ള ഗുരുപൂജയായിരിയ്ക്കും ഈ ഡാന്‍സ് ഫെസ്റ്റിവല്‍. ബോളിവുഡിലെ പ്രശസ്ത കലാകാരന്മാരായ സലിം മര്‍ച്ചന്റ്, സുലൈമാന്‍ മര്‍ച്ചന്റെ എന്നിവര്‍ തത്സമയം മുംബൈയില്‍ നിന്ന് ഈ മത്സരങ്ങള്‍ വീക്ഷിയ്ക്കുവെന്നത് ഫെസ്റ്റിവലിന് മാറ്റു കൂട്ടുന്നു. അഞ്ജലി, സ്വപ്ന എന്നീ പ്രശസ്ത നൃത്താദ്ധ്യാപകര്‍ വിധികര്‍ത്താക്കളായിരിക്കും. സിബി ചെറിയാന്‍ എംസിയായി പരിപാടികള്‍ നിയന്ത്രിയ്ക്കും.

 

 

ന്യൂജഴ്‌സിയ്ക്കുശേഷം സെപ്റ്റംബര്‍ മാസത്തില്‍ ഫിലഡല്‍ഫിയയില്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതോടൊപ്പം യുഎസിലെ എല്ലാ സംസ്ഥാനങ്ങളിമുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നിരവധി വേദികള്‍ ഒരുക്കുവാനാണ് സംഘാടകര്‍ പദ്ധതിയിടുന്നത്. ഓരോ സംസ്ഥാനത്തില്‍ നിന്നും വിജയിക്കുന്ന ഒന്നാം സമ്മാനാര്‍ഹരെ പങ്കെടുപ്പിച്ചുകൊണ്ട് ദേശീയ തലത്തില്‍ മത്സരം സംഘടിപ്പിയ്ക്കുന്നതിനുള്ള ബൃഹത്തായ പദ്ധതിയാണ് ഇന്റര്‍നാഷനല്‍ ഫൈന്‍ ആര്‍ട്‌സ് ഫെസ്റ്റിവലിനുള്ളത്. പ്രകാശ് തോമസ്, ഷൈജു ചെറിയാന്‍, റെജി ജോര്‍ജ് എന്നിവര്‍ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്- പ്രകാശ് തോമസ് : 908 721 7190, ഷൈജു ചെറിയാന്‍ : 732 768 5677

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.