You are Here : Home / USA News

മാർത്തോമാ ഭദ്രാസന കോൺഫറൻസിന് സാൻ ഫ്രാൻസിസ്കോ ഒരുങ്ങുന്നു

Text Size  

Story Dated: Thursday, March 23, 2017 10:36 hrs UTC

കാലിഫോർണിയ: മാർത്തോമാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന കോൺഫറൻസിന് സാൻ ഫ്രാൻസിസ്കോ ഒരുങ്ങുന്നു. 'ദേശത്ത് പാർത്ത് വിശ്വസ്തരായിരിക്ക' എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ജൂലൈ 20 മുതൽ 23 വരെ ചരിത്ര പ്രസിദ്ധമായ കാലിഫോർണിയ സ്റ്റേറ്റ് ഈസ്റ്റ് ബേ യൂണിവേഴ്‌സിറ്റിയിൽ വെച്ചാണ് കോൺഫറൻസ് നടക്കുന്നത്. അമേരിക്ക, ക്യാനഡ, യൂറോപ് പ്രവിശ്യകളിലെ മാർത്തോമാ ഇടവകകളിലെ പ്രധാന പോഷക സംഘടനയായ ഇടവക മിഷന്റെ പ്രതിനിധികളും വൈദികരുമാണ് കോൺഫറൻസിൽ പങ്കെടുക്കുന്നത്. ഭദ്രാസന അധിപൻ ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പയുടെ ധീരമായ നേതൃത്വം കോൺഫറൻസിന് മുഴുവൻ സമയവും ഉണ്ടാകും. കപ്പൂച്ചിൻ സന്യാസി ഫാ. ബോബി ജോസ് കട്ടിക്കാടാണ് വചനപ്രഘോഷണം ചെയ്യുന്നത്. പ്രശസ്തമായ സാൻ ഫ്രാൻസിസ്കോ മാർത്തോമ്മാ ഇടവകയാണ് കോൺഫറൻസിന് ആതിഥേയമരുളുന്നത്.

 

 

ഇടവക വികാരി റവ. ബിജു പി. സൈമൺ പ്രസിഡന്റായും കുര്യൻ വർഗീസ് (വിജയൻ) ജനറൽ കൺവീനറുമായ സ്വാഗതസംഘമാണ് പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്. ഒപ്പം സഹോദരീ ഇടവകകളുടെയും വെസ്റ്റേൺ റീജിയണലിലെ ഇടവകകളുടെയും കൈത്താങ്ങൽ ക്രമീകരണങ്ങൾക്കുണ്ട്. കോൺഫറൻസിനോട് അനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രവർത്തങ്ങൾ ആരംഭിച്ചു. കോൺഫറൻസിന്റെ ഔപചാരികമായ രജിസ്‌ട്രേഷൻ കിക്ക്‌ ഓഫ് ഏപ്രിൽ രണ്ടാം തിയതി ആരാധനക്ക് ശേഷം നടക്കുന്ന പരിപാടിയിൽ വെച്ച് ഫീനിക്സ് മാർത്തോമാ ഇടവക വികാരി റവ. സ്റ്റാലിൻ തോമസ് നിർവഹിക്കും. -

 

ടോം തരകൻ (കൺവീനർ, മീഡിയ & പബ്ലിസിറ്റി കമ്മിറ്റി)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.