You are Here : Home / USA News

കേരള ക്രിക്കറ്റ് ലീഗൻറെ ഉത്‌ഘാടനം ഏപ്രിൽ 22നു

Text Size  

Story Dated: Thursday, March 23, 2017 12:40 hrs UTC

ന്യൂയോർക്ക്‌: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ കായിക മാമാങ്കമായ കേരള ക്രിക്കറ്റ് ലീഗൻറെ ഉത്‌ഘാടനം ഏപ്രിൽ 22നു ന്യൂയോർക്ൽ വെച്ച് നടത്തപ്പെടുന്നു. രാവിലെ 7:30 മുതൽ ആരഭിക്കുന്ന ഉത്‌ഘാടനച്ചടഗിൽ കലാ സാംസ്‌കാരിക മേഖലകളിൽ നിന്നുള്ള അനേകം പേർ പങ്കെടുക്കും. 1000ൽ അധികം കാണികൾ വരുന്ന ഈ ഉത്‌ഘാടന മത്സരത്തിന് വേണ്ടിയുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കി കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു,പ്രവേശനം ഈ വർഷവും തികച്ചും സൗജന്യമായിരിക്കും. മത്സരങ്ങൾ നടക്കുന്ന വേദിക്കു പുറത്തു ഫുഡ് ഫെസ്റ്റിവൽ,വസ്ത്രശാലകൾ മറ്റ് ആകര്ഷണീമായ സ്റ്റാളുകളുടെ സേവനം ലഭ്യമായിരിക്കും. ഈ വർഷവും ശക്തരായ ടീമുകളാണ് പങ്കെടുക്കുന്നത്, ഏപ്രിൽ ആരംഭിക്കുന്ന ഈ ലീഗ് സെപ്റ്റംബർ അവസാനം വരെ നീളും, ഐപിൽ മാതൃകയിൽ ആയിരിക്കും ഉത്‌ഘാടനം നടക്കുക തുടർന്ന് നടക്കുന്ന ഗെയിംസിലേക്കുള്ള അംഗങ്ങകളെ ഫേസ്ബുക് ലൈവ്ലൂടെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കൂടുതൽ അറിയിപ്പുകൾ അടുത്ത വാർത്ത സമ്മേളനത്തിൽ അറിയിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.