You are Here : Home / USA News

ഹെല്‍ത്ത് കെയര്‍ ബില്‍ പരാജയപ്പെട്ടാല്‍ ഒബാമ കെയര്‍ നിലനിര്‍ത്തുമെന്ന ഭീഷിണിയുമായി ട്രംപ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, March 24, 2017 10:28 hrs UTC

വാഷിങ്ടന്‍ ഡിസി: ഹെല്‍ത്ത് കെയര്‍ ബില്‍ പാസ്സാക്കിയെടുക്കുന്നതിന് ഏതറ്റം വരേയും പോകും എന്ന ട്രംപിന്റെ ദൃഢനിശ്ചയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നു. ഇന്ന് നടക്കേണ്ടിയിരുന്ന വോട്ടെടുപ്പു വെള്ളിയാഴ്ച തന്നെ നടത്തണമെന്ന് ട്രംപിന്റെ നിര്‍ബന്ധത്തിന് മെജോറട്ടി ലീഡര്‍ പോള്‍ റയാന് വഴങ്ങുകയല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ല. ഹെല്‍ത്ത് കെയര്‍ ബില്‍ വോട്ടെടുപ്പില്‍ പരാജയപ്പെട്ട്, ഒബാമ കെയര്‍ നിലനിര്‍ത്തിയാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ജനങ്ങള്‍ക്ക് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനലംഘനമാകും എന്നത് മാത്രമല്ല പാര്‍ട്ടിയുടെ നിലനില്പുതന്നെ അപകടത്തിലാകും എന്ന് തിരിച്ചറിവു ആയുധമായി പ്രയോഗിക്കുവാനാണ് ട്രംപ് തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ തീരുമാനിച്ചത്. ട്രംപിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള രംഗപ്രവേശനം മുതല്‍ അഭിമുഖീകരിക്കേണ്ടി വന്ന നിരവധി കടമ്പകള്‍ അനായാസം തന്നെ ചെയ്തിട്ടുണ്ടെങ്കില്‍ ഈ വിഷയവും തരണം ചെയ്യാനാകും എന്നതാണ് ട്രംപിന് ആത്മവിശ്വാസം നല്‍കുന്നത്.

 

 

 

വ്യാഴാഴ്ച ട്രംപ് വൈറ്റ് ഹൗസിലെ അടച്ചിട്ട മുറിയില്‍ റിപ്പബ്ലിക്കന്‍ അംഗങ്ങളുമായി രഹസ്യസംഭാഷണം നടത്തിയതിനുശേഷമാണ് വെള്ളിയാഴ്ച തന്നെ വോട്ടെടുപ്പ് വേണമെന്ന് തീരുമാനത്തില്‍ എത്തിചേര്‍ന്നത്. അംഗങ്ങള്‍ നിര്‍ദ്ദേശിച്ച ഭേദഗതികള്‍ പരിഗണിക്കാമെന്ന് ട്രംപ് ഉറപ്പുനല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് കെയര്‍ ബില്ലിന്റെ ഭാവിയെക്കുറിച്ച് ട്രംപ് നല്‍കിയ വിശദീകരണം Do Or Die എന്നാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതൃത്വത്തെ തന്റെ വറുതിയില്‍ നിര്‍ത്തിയ ട്രംപ് ഹെല്‍ത്ത് കെയര്‍ ബില്‍ പാസ്സാക്കിയെ ടുക്കുന്നതിലും വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.