You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ പള്ളി മലയാളം സ്കൂള്‍ വാര്‍ഷികം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, March 25, 2017 12:07 hrs UTC

ഷിക്കാഗോ: 2017 ഏപ്രില്‍ ഒന്നാംതീയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് അഭിവന്ദ്യ പിതാക്കന്മാരുടെ സാന്നിധ്യത്തില്‍ സീറോ മലബാര്‍ കത്തീഡ്രല്‍ മലയാളം സ്കൂളിന്റെ ഇരുപത്തഞ്ചാം വര്‍ഷത്തെ ആഘോഷപരിപാടികള്‍ കൊണ്ടാടുന്നു. മാതൃഭാഷയുടെ ആവശ്യകത ഈ രാജ്യത്ത് നഷ്ടപ്പെട്ടുകൂടാ എന്നു മനസ്സിലാക്കി 1992-ല്‍ ബഹുമാനപ്പെട്ട മാത്യു പന്തലാനി അച്ചനും, പാരീഷ് കൗണ്‍സില്‍ അംഗങ്ങളും തുടക്കമിട്ട മലയാളം സ്കൂള്‍ അതിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം കൊണ്ടാടുന്ന വേളയില്‍ എല്ലാ നല്ലവരായ മാതാപിതാക്കളേയും കുട്ടികളേയും പള്ളി വികാരി ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ റോയ് വരകില്‍പറമ്പില്‍, സ്കൂള്‍ അധ്യാപകര്‍ എന്നിവര്‍ ക്ഷണിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.