You are Here : Home / USA News

ഇംഗ്ലീഷ് മാസിക ദേശിലൈഫ് ആന്‍ഡ് ടൈംസ് പ്രസിദ്ധീകരണം ആരംഭിക്കുന്നു

Text Size  

Story Dated: Monday, March 27, 2017 10:35 hrs UTC

ന്യു യോര്‍ക്ക്: പ്രമുഖ മലയാളം പോര്‍ട്ടല്‍ ഇമലയാളി.കോം, ഇംഗ്ലീഷ് പോര്‍ട്ടല്‍, ഡി.എല്‍.എ. ടൈംസ്.കോം എന്നിവയുടെ പ്രസാധകരായ ലെഗസി മീഡിയ പ്രതിമാസ ഇംഗ്ലീഷ് മാസികയുമായി രംഗത്ത്. ഏപ്രിലില്‍ പ്രസിദ്ധീകരിക്കുന്ന ദേശിലൈഫ് ആന്‍ഡ് ടൈംസ് ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ കരുത്തുറ്റ ശബ്ദമായിരിക്കും. ജന സ്വാതന്ത്യത്തെ ഹനിക്കുന്ന നീക്കങ്ങള്‍, ഫാസിസ്റ്റ് ചിന്താധാരകള്‍, പിന്തിരിപ്പന്‍ ആശയങ്ങള്‍ എന്നിവക്കൊക്കെ എതിരായി ശബ്ദിക്കുന്ന മാധ്യമമായിരിക്കും അത്.

 

പ്രിന്റ് പ്രസിദ്ധീകരണങ്ങള്‍ അമേരിക്കയില്‍ നിലച്ചു പോകുന്ന സാഹചര്യത്തില്‍ പ്രിന്റ് മാഗസിനു ഇനിയും സാധ്യതയുണ്ടോ എന്നു സംശയം വരാം. ഓണ്‍ലൈന്‍ അതിശക്തമായിട്ടും ആധികാരികതക്ക് ഇന്നും പ്രിന്റിനെ തന്നെയാണു ജനം ആശ്രയിക്കുന്നത്. ഓണ്‍ലൈന്‍ പോലെ നിമിഷത്തിനകം വാര്‍ത്തകള്‍ എത്തിക്കാന്‍ ആവില്ലെങ്കിലും പൂര്‍ണമായതും വിശകലനത്തോടെയുമുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാന്‍ പ്രിന്റ് മാധ്യമങ്ങള്‍ക്കാണു ഇപ്പോഴും ശേഷി. ടി.വി. വന്നപ്പോള്‍ റേഡിയോ ഇല്ലാതാവുമെന്നു കരുതിയെങ്കിലും അങ്ങനെ സംഭവിച്ചില്ല എന്ന ഉദാഹരണവും നമ്മുടെ പക്കലുണ്ട്. പ്രിന്റ് എഡിഷന്‍ ഡിജിറ്റലായും ലഭ്യമായിരിക്കും. പ്രിന്റ് എഡിഷന്‍ ഇറക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായാല്‍ പൂര്‍ണമായും ഡിജിറ്റലിലേക്കു മാറും. ഇതൊരു മുന്‍ കരുതല്‍ മുന്നറിയിപ്പു മാത്രം.

വരിക്കാരാകാന്‍ ബന്ധപ്പെടുക

click subscribe: https://subscription.dlatimes.com/ വിവരങ്ങള്‍ക്ക്: editor@dlatimes.com www.dlatimes.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.