You are Here : Home / USA News

റവ.ഡോ. തോമസ് കെ. ഉമ്മന്‍ തിരുമേനിക്ക് ചിക്കാഗോയില്‍ സ്വീകരണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, March 27, 2017 10:38 hrs UTC

ചിക്കാഗോ: ദക്ഷിണേന്ത്യാ സഭ പരമാധ്യക്ഷനായശേഷം ആദ്യമായി നോര്‍ത്ത് അമേരിക്കയില്‍ എത്തുന്ന സി.എസ്.ഐ മോഡറേറ്റര്‍ മോസ്റ്റ് റവ. തോമസ് കെ. ഉമ്മന്‍ തിരുമേനിക്ക് ചിക്കാഗോയിലെ സി.എസ്.ഐ സഭകളുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുന്നു. നോര്‍ത്ത് അമേരിക്കന്‍ സി.എസ്.ഐ കൗണ്‍സില്‍ റീജിയന്‍ 4-ലെ തമിഴ്, തെലുങ്ക്, കന്നഡ, മലയാള ഭാഷകളിലുള്ള എല്ലാ ദക്ഷണിന്ത്യേ സഭാംഗങ്ങളും സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കും. ഏപ്രില്‍ ഒന്നിനു ശനിയാഴ്ച ചിക്കാഗോയില്‍ എത്തിച്ചേരുന്ന മോസ്റ്റ് റവ. തോമസ് കെ. ഉമ്മന്‍ തിരുമേനിയെ ചിക്കാഗോയിലെ വിവിധ സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍ പ്രതിനിധികള്‍ ചേര്‍ന്ന് സ്വീകരിക്കും. സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ച് പള്ളിയങ്കണത്തില്‍ എത്തിച്ചേരുന്ന തിരുമേനിയെ വിശ്വാസി സമൂഹം പ്രാര്‍ത്ഥനയോടെ സ്വീകരിച്ച് ആനയിക്കും.

 

ഉച്ചകഴിഞ്ഞ് 3.30-ന് സി.എസ്.ഐ സഭയിലെ പൂര്‍ണ്ണ അംഗത്വത്തിലേക്ക് ചേര്‍ക്കപ്പെടുന്ന എട്ടു യുവജനങ്ങള്‍ക്കായി സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ച് (5857 W. Gidding ST.) ചിക്കാഗോയില്‍ വച്ചു നടത്തപ്പെടുന്ന സ്വീകരണ ശുശ്രൂഷയില്‍ തിരുമേനി മുഖ്യകാര്‍മികത്വം വഹിക്കും. വിശുദ്ധ സംസര്‍ഗ്ഗ ശുശ്രൂഷയ്ക്കുശേഷം നടക്കുന്ന സ്വീകരണ യോഗത്തില്‍ സി.എസ്.ഐ സഭയുടെ വിവിധ കോണ്‍ഗ്രിഗേഷനില്‍ നിന്നും, സി.എസ്.ഐ സഭയുടെ സഹോദരി സഭകളില്‍ നിന്നും, എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് ചിക്കാഗോയിലെ അംഗങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ അദ്ദേഹത്തെ അനുമോദിച്ച് ആശംസകള്‍ അര്‍പ്പിക്കും.

 

 

ദക്ഷിണേന്ത്യാ സഭയുടെ പുതുക്കിയ ഭരണഘടന പ്രകാരം മൂന്നുവര്‍ഷക്കാലമാണ് ദക്ഷണിന്ത്യാ മോഡറേറ്ററുടെ കാലാവധി. ഭാരതത്തിലെ ഏറ്റവും വലിയ പ്രൊട്ടസ്റ്റന്റ് സഭയായ സി.എസ്.ഐ സഭയുടെ ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും വ്യാപിച്ചുകിടക്കുന്ന 24 മഹായിടവകകളുടെ പരമാധ്യക്ഷനാണ് മോഡറേറ്റര്‍. സി.എസ്.ഐ കൗണ്‍സില്‍ ഓഫ് നോര്‍ത്ത് അമേരിക്ക മോഡറേറ്ററുടെ നേരിട്ടുള്ള അധികാരപരിധിയിലാണ്. അഭിവന്ദ്യ മോസ്റ്റ് റവ. തോമസ് കെ. ഉമ്മന്‍ തിരുമേനിയുടെ ചിക്കാഗോയിലെ പരിപാടിയുടെ

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ജോണ്‍ മത്തായി (224 386 4830), സാം തോമസ് (630 935 7355), പ്രേംജിത്ത് വില്യംസ് (847 962 1893).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.