You are Here : Home / USA News

ഫാ. ഡേവീസ് ചിറമേലിന്റെ സ്‌നേഹസ്പര്‍ശം ന്യൂയോര്‍ക്കില്‍

Text Size  

Story Dated: Monday, March 27, 2017 11:01 hrs UTC

ന്യൂയോര്‍ക്ക്: കരയുന്നവന്റെ നൊമ്പരങ്ങളെ സ്വന്തം ഹൃദയത്തോടു ചേര്‍ത്തുവെച്ച ഫാ. ഡേവീസ് ചിറമേലിന്റെ സ്‌നേഹസ്പര്‍ശം ന്യൂയോര്‍ക്കില്‍. നാളിതുവരെ പതിനായിരക്കണക്കിന് നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസവും സഹായവും നല്‍കിവരുന്നു എന്നുള്ളത് അഭിമാനകരവും സര്‍വ്വോപരി മാതൃകാപരവുമാണ്. ഈ മഹാനുഭവന്റെ സ്‌നേഹയാത്രകള്‍ക്ക് അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ സ്‌നേഹാദരവ്. ഏപ്രില്‍ എട്ടാംതീയതി ശനിയാഴ്ച വൈകുന്നേരം 6.30-നു റോക്ക്‌ലാന്റ് കൗണ്ടിയില്‍ വച്ചു ആതുര സേവന രംഗത്ത് പുതിയ ഒരു സ്‌നേഹസംഗമത്തിന് തുടക്കംകുറിക്കുന്നു. ഈ നോമ്പുകാലത്ത് ഒരിറ്റ് നന്മയുടെ തൂവല്‍സ്പര്‍ശമാകാന്‍ നമുക്കും ഈ യാത്രയില്‍ പങ്കുചേരാം. ചടങ്ങില്‍ അമേരിക്ക- യൂറോപ്പ്, കാനഡ മലങ്കര ആര്‍ച്ച് ഡയോസിസ് അധിപന്‍ ആയൂബ് മോര്‍ സില്‍വാനോസ് പിതാവ് ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: മാത്യു എം. മാണി (845 947 4261), ഡാനിയേല്‍ വര്‍ഗീസ് (209 292 7481).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.