You are Here : Home / USA News

6-മത് കൂടത്തിനാലില്‍ കുടുംബയോഗം ടെക്‌സാസില്‍ നടത്തി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, March 28, 2017 11:32 hrs UTC

ഹൂസ്റ്റണ്‍: അമേരിക്കയില്‍ സ്ഥിര താമസമാക്കിയ റാന്നി കുളമ്പാല കൂടത്തിനാലില്‍ കുടുംബത്തില്‍ അംഗങ്ങളുടെ ആറാമത് ഒത്തുചേരല്‍ വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി. പ്രകൃതിരമണീയത തുളുമ്പി നില്‍ക്കുന്ന ടെക്‌സാസിലെ പലസ്റ്റീനിലുള്ള ലെയ്ക്ക് വ്യൂ യുണൈറ്റഡ് മെതഡിസ്റ്റ് കോണ്‍ഫറന്‍സ് സെന്ററില്‍ വച്ചായിരുന്നു ഈ വര്‍ഷത്തെ കുടുംബസംഗമം. മാര്‍ച്ച് 10, 11, 12 (വെള്ളി, ശനി, ഞായര്‍) തീയതികളിലായിരുന്നു കുടുംബസംഗമം. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഡാളസിലോ ഹൂസ്റ്റണിലോ സമീപപ്രദേശങ്ങളിലോ ഒത്തുചേരുന്ന അമേരിക്കയിലുള്ള കുടുംബാംഗങ്ങള്‍ക്ക് ഈ ഒത്തുചേരല്‍ വ്യത്യസ്തത പകര്‍ന്നുവെന്ന് കുടുംബാംഗങ്ങള്‍ അഭിപ്രായപ്പെട്ടു. 80ല്‍ പരം പേര്‍ പങ്കെടുത്ത കുടുംബയോഗത്തില്‍ വെള്ളിയാഴ്ച മുതല്‍ പ്രായഭേദമെന്യേ ഏവര്‍ക്കും പങ്കെടുക്കത്തക്ക രീതിയില്‍ വിവിധ കലാ-കായിക പരിപാടികള്‍ കൊണ്ട് സമ്പന്നമാകുന്നതിന് സംഘാടകര്‍ ശ്രദ്ധിച്ചു.

 

 

 

ശനിയാഴ്ച നടന്ന ടാലന്റ് നൈറ്റില്‍ ചെണ്ടമേളം, മാര്‍ഗ്ഗംകളി, സ്‌കിറ്റുകള്‍, നൃത്തങ്ങള്‍, പാട്ടുകള്‍ തുടങ്ങിയ പരിപാടികള്‍ സമ്പന്നമായിരുന്നു. ഞായറാഴ്ച രാവിലെ 8 മണിയ്ക്ക് ചാപ്പലില്‍ പ്രത്യേക ആരാധനയും ക്രമീകരിച്ചു. ആരാധന മദ്ധ്യേ നാളിതു വരെ വഴി നടത്തിയ ദൈവത്തിന് നന്ദി കരേറ്റികൊണ്ട് ധ്യാനത്തിനും സാക്ഷ്യത്തിനുമായി അംഗങ്ങള്‍ സമയം കണ്ടെത്തി നാട്ടില്‍ നിന്ന് സന്ദര്‍ശനത്തിനെത്തിയ കുടുംബാംഗങ്ങളും സംഗമത്തില്‍ പങ്കെടുത്തു. മത്സരങ്ങളില്‍ പങ്കെടുത്ത വിജയികള്‍ക്ക് സമ്മാനദാനവും ഉണ്ടായിരുന്നു.

 

ജോര്‍ജ്ജ് മാത്യു എം.സി.യായി പരിപാടികള്‍ നിയന്ത്രിച്ചു. ബിസിനസ് സെഷനില്‍ ജോണ്‍ തോമസ്, ജോണ്‍ ഏബ്രഹാം, മേരി ജോണ്‍, ജോണ്‍ ജോസഫ് തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്കിട്ട് ആശംസകള്‍ നേര്‍ന്നു. ആറാട്ടുപുഴ വല്യാനേത്ത് മഹാകുടുംബത്തിന്റെ പ്രധാന ശാഖയാണ് കൂടത്തിനാലില്‍ കുടുംബം. റജി ജേക്കബ്, മാത്യു ജേക്കബ്(കൊച്ചുമോന്‍), ഷിബു ടി. ജോര്‍ജ്ജ്, മിന്നി ഏബ്രഹാം, ബിന്ദു, എഡിസണ്‍ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മോനു ഡാളസ് നന്ദി പ്രകാശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.