You are Here : Home / USA News

ഷിക്കാഗോ സിറോ മലബാര്‍ യൂത്ത് ജീവകാരുണ്യ പ്രവര്‍ത്തനം

Text Size  

Story Dated: Tuesday, March 28, 2017 11:36 hrs UTC

ബ്രിജിറ്റ് ജോര്‍ജ്‌

ഷിക്കാഗോ: 'ഇയര്‍ ഓഫ് യൂത്ത്' ആഘോഷങ്ങളുടെ ഭാഗമായി സെന്റ് തോമസ് സിറോ മലബാര്‍ കത്തീഡ്രലിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ മാര്‍ച്ച് 18, ശനിയാഴ്ച ഡൗണ്‍ടൗണ്‍ ഷിക്കാഗോയിലുള്ള നിര്‍ദ്ധനരും ഭവനരഹിതരുമായവര്‍ക്ക്ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തു. ഏമി തലയ്ക്കന്‍, അലിഷാ റാത്തപ്പിള്ളില്‍, വിപിന്‍ ഡൊമിനിക്, കുര്യന്‍ ജോയി എന്നിവരുടെ നേതൃത്വത്തില്‍ 35 യൂത്ത് വോളന്റിയേഴ്‌സ് ഒത്തുചേര്‍ന്നാണ് ഈ ജീവകാരുണ്യപ്രവര്‍ത്തനം നടത്തിയത്. ഇതിനായി സാധന സാമഗ്രികള്‍ വാങ്ങുന്നതിനായി വെബ്‌സൈറ്റിലൂടെ 750 ഡോളര്‍സംഭാവനയായി ശേഖരിച്ചു.ശനിയാഴ്ച രാവിലെ ഇവര്‍ ഒത്തുചേര്‍ന്ന് 120 പേര്‍ക്കുള്ള വിവിധ ഭക്ഷണസാധനങ്ങള്‍ പായ്ക്കറ്റുകളിലാക്കുകയും ഉച്ചകഴിഞ്ഞു ഡൗണ്‍ടൗണിലെത്തിപാവങ്ങള്‍ക്ക് വിതരണം ചെയ്യുകയുമായിരുന്നു.

 

ശേഷിച്ച ഭക്ഷണപ്പൊതികള്‍ ഹോംലെസ്സ് ഷെല്‍ട്ടറായ 'കവനെന്റ് ഹൗസില്‍ ഏല്പിച്ചു. ഈ സമ്പന്ന രാജ്യത്തും വീടും ഭക്ഷണവുമില്ലാതെ വിഷമിക്കുന്ന ഒരു സമൂഹം നിലവിലുണ്ടെന്നും ഇവര്‍ക്ക് തങ്ങളുടെ സഹായം ആവശ്യമാണെന്നും ഈ കൗമാരക്കാര്‍ കണ്ടു മനസ്സിലാക്കി. സ്വന്തം കൈകള്‍ക്കൊണ്ട് ദാനം നല്‍കി ദാനശീലം എന്ന പുണ്യപ്രവര്‍ത്തി പരിശീലിക്കുവാന്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ യുവതലമുറയെ പര്യാപ്തമാക്കും. വ്യത്യസ്തമായ അനുഭവമായിരുന്നുവെന്നും ഈ പാവങ്ങള്‍ക്കായി ഒരുനേരത്തെ ഭക്ഷണമെങ്കിലും എത്തിച്ചുകൊടുക്കാന്‍ സാധിച്ചതില്‍ തങ്ങള്‍ ഏറെ കൃതാര്‍ഥരാണെന്നും യൂത്ത് ട്രസ്റ്റി ജോ കണിക്കുന്നേല്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.