You are Here : Home / USA News

ഡാളസ് സെന്റ് മേരീസ് വലിയ പള്ളി കഷ്ടാനുഭവ ആഴ്ചയില്‍ റവ.ഫാ. മോഹന്‍ ജോസഫ് എത്തുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 29, 2017 11:35 hrs UTC

ഡാളസ്: സെന്റ് മേരീസ് വലിയ പള്ളിയില്‍ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ക്ക് റവ. ഫാ. മോഹന്‍ ജോസഫ് നേതൃത്വം നല്‍കുന്നു. ഏപ്രില്‍ ഏഴാംതീയതി നാല്‍പ്പതാം വെള്ളിയാഴ്ച ശുശ്രൂഷകള്‍ മുതല്‍ ഏപ്രില്‍ 16-നു ഈസ്റ്റര്‍ ശുശ്രൂഷകള്‍ വരെ അച്ചന്‍ നേതൃത്വം നല്‍കുന്നതാണ്. ഇപ്പോള്‍ കോട്ടയം ഏലിയാ കത്തീഡ്രല്‍ വികാരിയാണ് റവ.ഫാ. മോഹന്‍ ജോസഫ്. സഭാ വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍, മാനേജിംഗ് കമ്മിറ്റി മെമ്പര്‍, മീഡിയ സെന്റര്‍ ഡയറക്ടര്‍, കോര്‍പ്പറേറ്റ് സ്കൂള്‍ ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളിലും അച്ചന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് സഭയിലെ മികച്ച വാഗ്മി കൂടിയായ റവ.ഫാ. മോഹന്‍ ജോസഫ് കോട്ടയം മണര്‍കാട് സ്വദേശിയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.