You are Here : Home / USA News

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജണ്‍ സുവനീര്‍ കിക്ക്ഓഫ്

Text Size  

Story Dated: Wednesday, March 29, 2017 11:40 hrs UTC

ജോജോ കോട്ടൂര്‍, ഫോമാ ന്യൂസ് ടീം

ഫിലാഡല്‍ഫിയ: ലോകത്തെ ഏറ്റവും പ്രബലവും പ്രശസ്തവുമായ മലയാളീ സംഘടനാ കൂട്ടായ്മ ഫോമായുടെ നെടുംതൂണുകളിലൊന്നായ മിഡ് അറ്റ്‌ലാന്റിക് റീജണ്‍ സുവനീര്‍-2017 പുറത്തിറക്കുന്നു. സമകാലീന സാഹിത്യസൃഷ്ടികളും ആനുകാലിക രാഷ്ട്രീയ സാമൂഹിക സംഭവ-വികാസങ്ങളെക്കുറിച്ചുള്ള സംവാദങ്ങളും ഉള്‍പ്പെടുത്തുന്നതിന് പുറമേ പ്രവാസീ മലയാളികള്‍ ആവശ്യം അറിഞ്ഞിരിക്കേണ്ട വാണിജ്യസ്ഥാപനങ്ങളുടെയും സേവന ദാതാക്കളുടെയും വിവരങ്ങള്‍ കൂടി ഈ സുവനീറില്‍ ഉണ്ടായിരിക്കുന്നതാണ്. അമേരിക്കന്‍ മലയാളികളുടെ അനുദിന ജീവിതത്തില്‍ റഫറന്‍സ് ഗ്രന്ഥമായി ഉപയോഗിക്കാവുന്ന ഈ സുവനീറിനു പിന്നില്‍ RVP സാബു സ്‌കറിയാ, സെക്രട്ടറി ജോജോ കോട്ടൂര്‍, ട്രഷറര്‍ ബോബി തോമസ്, ഫണ്ട് റെയ്‌സിങ്ങ് ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സ് ജോണ്‍ എന്നിവരോടൊപ്പം ചീഫ് എഡിറ്റര്‍ സന്തോഷ് എബ്രഹാം, അസോസിയേറ്റഡ് എഡിറ്റര്‍ ജോസഫ് ഇടിക്കുള എന്നിവരുടെ നേതൃത്വത്തിലുള്ള മികവുറ്റ എഡിറ്റോറിയല്‍ ബോര്‍ഡും അത്യദ്ധ്വാനം ചെയ്തു വരുന്നു.

 

മാപ്പ് ഇന്‍ഡ്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ കൂടിയ ഫോമാ റീജണല്‍ കമ്മറ്റി യോഗത്തില്‍ ഫോമാ ജുഡീഷ്യല്‍ കൗണ്‍സില്‍ അംഗം പോള്‍ സി. മത്തായി ഫണ്ട് റെയിസിങ്ങ് ചെയര്‍മാന്‍ അനിയന്‍ ജോര്‍ജിന് പ്രഥമ സ്‌പോണ്‍സര്‍ഷിപ്പ് ചെക്ക് കൈമാറി സുവനീര്‍ കിക്ക്ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സ് ജോണ്‍, കന്‍ജ്(KANJ) പ്രസിഡന്റ് സ്വപാനാ രാജേഷ്, അജിത് ഹരിഹരന്‍, ജെയിംസ് ജോര്‍ജീ, മാപ്പ് പ്രസിഡന്റ് അനു സ്‌കറിയ, ചെറിയാന്‍ കോശി, തോമസ് ചാണ്ടി, KSNJ നേതാക്കളായ ഹരികുമാര്‍ രാജന്‍, സിറിയക് കുര്യന്‍ തുടങ്ങിയവരില്‍ നിന്നും ട്രഷറര്‍ ബോബി തോമസ് സ്‌പോണ്‍സര്‍ഷിപ്പ് ചെക്കുകള്‍ ഏറ്റുവാങ്ങി. ഫോമാ നാഷ്ണല്‍ ജനറല്‍ സെക്രട്ടറി ജിബി തോമസ് സന്നിഹിതനായിരുന്നു. മിഡ് അറ്റ്‌ലാന്റിക് റീജണിന്റെ സുവനീര്‍ സംരംഭവും അതിനോടുള്ള ആത്മാര്‍ത്ഥവും ഗൗരവപൂര്‍ണ്ണവുമായ സമീപനവും ഇതര റീജണുകള്‍ക്കും അംഗസംഘടനകള്‍ക്കും മാതൃകപരമെന്ന് ജിബി തോമസ് അഭിപ്രായപ്പെട്ടു. ജൂണ്‍ മൂന്നു ശനിയാഴ്ച ഫിലഡെല്‍ഫിയായില്‍ വച്ചു നടത്തപ്പെടുന്ന ഫോമാ റീജണല്‍ യുവജനോത്സവ വേദിയില്‍ വച്ച് സുവനീര്‍ പ്രകാശനം ചെയ്യപ്പെടുമെന്ന് RVP സാബു സ്‌കറിയ അറിയിച്ചു. സന്തോഷ് എബ്രഹാം പിആര്‍ഓ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.