You are Here : Home / USA News

ഫൊക്കാനാ വനിതാ ദിനം വർണ്ണാഭമായി

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Wednesday, March 29, 2017 11:49 hrs UTC

മാർച്ച് 25ആം തീയതി ന്യൂയോർക്കിലെ ടൈസൺ സെന്ററിൽ വെച്ച് നടത്തിയ വനിതാ ദിനം വർണ്ണശബളമായി. ചാപ്റ്റർ പ്രസിഡന്റ് ശോശാമ്മ ആൻഡ്രൂസീന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ഫൌണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ, അഡ്‌വൈസറി ചെയർമാൻ ടി.എസ്. ചാക്കോ , റീജിയണൽ പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, മുൻ സെക്രട്ടറി വിനോദ് കെയർകെ, കമ്മിറ്റി മെംബേർസ് ആയ കെ.പി .ആൻഡ്രൂസ്, അലക്സ് തോമസ്,സജി മോൻ ആന്റണി എന്നിവർ സന്നിഹിതരായിരുന്നു. ഫൊക്കാനായെ സംബന്ധിച്ചടത്തോളം വനിതാ ഫോറത്തിന്റെ പ്രവർത്തനം വളരെ നല്ലരീതിയിൽ നടന്നു പോകുന്നു. വിവിധചാപ്റ്ററുകളുള്ള ഒരു വലിയ ഒരു പോഷക സംഘടനയായിവനിതാ ഫോറം മാറിക്കഴിഞ്ഞു ,

 

 

ഫൊക്കാനായോട് തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു പോഷകസംഘടനയായി മാറ്റിയെടുക്കാൻ വിമന്‍സ് ഫോറംത്തിനു കഴിഞ്ഞു. അമേരിക്കയുടെ എല്ലാ റീജിയനുകളിലും വിവിധതുറകളില്‍ മികവ് തെളിയിച്ച വനിതകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള വനിതാ ഫോറത്തിന്റെ കൂട്ടായ്മയില്‍ പുത്തന്‍തലമുറക്കാരും പങ്കുചേർന്ന് പ്രവര്‍ത്തിക്കുന്നു എന്നത് ചെറിയ കാര്യമായി കാണാൻ കഴിയില്ല. .മലയാളികളുടെ ഇടയില്‍ വനിതാദിനം എന്ന ആശയം ഇത്രയേറെ പ്രചാരത്തിലായത് ഈ വര്‍ഷം ആണ്. വനിതകള്‍ വിവിധ രംഗങ്ങളില്‍ ശക്തരായിട്ടും വനിതാ ദിനം ആഘോഷിക്കുന്നതിന്റെ പ്രസക്തി ഈ വർഷം കഴിഞ്ഞ വർഷങ്ങളിലെ അപേക്ഷിച്ചു വളരെ കൂടുതൽ ആയിരുന്ന്.സ്ത്രീകള്‍ക്ക്, പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതു ഇതിനു കാരണം ആയേക്കാം. ദീപ്തി നായരുടെ ദേശിയ ഗാനാലാപത്തോട് പരിപാടികൾക്ക് തുടക്കം കുറിച്ച്. ,അമ്മു ചാണയിലും, പത്മിനി കാരാട്ടും പ്രാർത്ഥനാ ഗീതം ആലപിച്ചു .ആഷാ മാമ്പള്ളി എം .സി ആയി പ്രവർത്തിച്ചു.

 

 

 

ദേശിയ കോർഡിനേറ്റർ ലീല മാരേട്ട് വനിതാ ഫോറത്തിന്റെ വനിതാ ദിനത്തിൽ പങ്കെടുക്കാൻ എത്തിയ എവർക്കും സ്വാഗതം രേഖപ്പെടുത്തി. റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ആനി പോൾ മുഖ്യ പ്രഭാഷണം നടത്തി. ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ വനിതാ ഫോറത്തിന്റെ കർമ്മ പരിപാടികൾ ഉൽഘാടനം ചെയ്തു.നാസു കൗണ്ടി കൺട്രോളർ ജോർജ് മാർഗോസിൻറെ സ്പെഷ്യൽ അഡ്വൈസർ ദിലീപ് ചൗഹാൻ പ്രൊക്ലമേഷൻ സമ്മാനിച്ചു. അമ്പതു വർഷത്തിൽ പരം കമ്മ്യൂണിറ്റി സർവീസ് ഉണ്ടായിരുന്ന ലില്ലികുട്ടി ഇല്ലിക്കലിനെ ഫലകം നൽകി ആദരിച്ചു.W .M .കൗൺസിൽ ചെയർമാൻ തോമസ് മാറ്റക്കൽ, വൈസ് ചെയർമാൻ ജോൺ സക്കറിയ, ന്യൂ ജേർസി പ്രസിഡന്റ് തങ്കമണി അരവിന്ദ്ഉം, കമ്മറ്റി അംഗങ്ങളുംസന്നിഹിതരായിരുന്നു.

 

 

 

സ്ത്രി ശക്തികരണത്തെ പറ്റി ഡോ .ആനി പോൾ , തങ്കമണി അരവിന്ദ്,ഡോ . ഡോണ പിള്ളയ്‌, ,ഡോ. എലിസബത്ത് മാമ്മൻ എന്നിവർ സംസാരിച്ചു. ,ഡോ. ലിസി ജോർജ് ഉറക്കത്തെ കുറിച്ചു സംസാരിച്ചത്‌ ഏവരുടെയും ശ്രദ്ധയെ ആകർഷിച്ചു.വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട് ,വനിതാ ഫോറത്തിന്റെ ന്യൂ യോർക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ശോശാമ്മ ആൻഡ്രുസ്,വൈസ് പ്രസിഡന്റ് ലത പോൾ,സെക്രട്ടറി ജെസ്സി ജോഷി, ട്രഷർ ബാല കെആർകെ, കമ്മിറ്റി മെംബേർസ് ലൈസി അലക്സ്, മറിയാമ്മ ചാക്കോ ,ലീലാമ്മ അപ്പുകുട്ടൻ,മേരി ഫിലിപ്പ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മേരിക്കുട്ടി മൈക്കിളിന്റെ ഗാനാലാപനവും, ദീപ്തി നായരുടെ നൃത്തവും പരിപാടികൾക്ക് കൊഴുപ്പുകി. പ്രവാസി ചാനലിന്റെ മാനേജിങ് ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ, ഈമലയാളി മാനേജിങ് ഡയറക്ടർ ജോർജ് ജോസഫ്,കൈരളി ചാനലിന്റെ അമേരിക്കൻ മാനേജിങ് ഡയറക്ടർ ജോസ് കാടാപുറം, കേരള സമാജം വൈസ് പ്രസിഡന്റ് വർഗീസ് പോത്താനിക്കാട്, ട്രസ്റ്റീ ചെയർ മാൻ ജോൺ പോൾ , ബിജു കൊട്ടാരക്കര തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.