You are Here : Home / USA News

മർത്തോമ സുവിശേഷ സേവികാ സംഘം ഏകദിന സമ്മേളനം ഡിട്രോയിറ്റിൽ

Text Size  

Story Dated: Wednesday, March 29, 2017 12:02 hrs UTC

ഡിട്രോയിറ്റ്∙ ‌സുവിശേഷ സേവികാ സംഘം നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ മിഡ്– വെസ്റ്റ് റീജിയണൽ ഏകദിന സമ്മേളനം ഡിട്രോയിറ്റ് മാർത്തോമ പള്ളിയിൽ വച്ച് ഏപ്രിൽ 1 ന് നടത്തപ്പെടും. മാർത്തോമ സുവിശേഷ സേവികാസംഘം പ്രസിഡന്റ് ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ പഠന സമ്മേളനത്തിന് നേതൃത്വം നൽകും. സേവികാ സംഘം മിഡ് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് റവ. ഏബ്രഹാം സ്കറിയ, റീജിയണൽ സെക്രട്ടറി സൂസൻ ജി. ഫിലിപ്പ്, ഡിട്രോയിറ്റ് മാർത്തോമ ചർച്ച് വികാരി റവ. ജോജി ഉമ്മൻ ഫിലിപ്പ്, സേവികാ സംഘം വൈസ് പ്രസിഡന്റ് സാറാമ്മ വർഗീസ്, സെക്രട്ടറി മറിയാമ്മ ഏബ്രഹാം, ട്രഷറർ റീന ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ ഡിട്രോയിറ്റ് മാർത്തോമ ചർച്ച് സേവികാ സംഘം കമ്മിറ്റി സമ്മേളനത്തിന് വിപുലമായ ക്രമീകരണങ്ങൾ ചെയ്യുന്നു. ഏവരെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.