You are Here : Home / USA News

കെ.എച്ച്.എന്‍.എ യൂത്ത് ഫെസ്റ്റിവല്‍ ഡിട്രോയിറ്റില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, April 01, 2017 12:16 hrs UTC

ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഡിട്രോയിറ്റില്‍ വച്ചു ജൂലൈ ഒന്നു മുതല്‍ നാലുവരെ നടക്കുന്ന അന്തര്‍ദേശീയ ഹിന്ദു സംഗമത്തോടനുബന്ധിച്ച് യൂത്ത് ഫെസ്റ്റിവലും നടത്തുന്നതാണ്. ഹിന്ദു സംഗമത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് അവരുടെ തനതായ കഴിവ് തെളിയിക്കുന്നതിനുള്ള ഒരു സുവര്‍ണ്ണാവസരം കൂടിയായിരിക്കും ഈ ഹിന്ദു സംഗമം. മുന്നു വ്യത്യസ്ത പ്രായത്തിലുള്ളവരെ തരംതിരിച്ചായിരിക്കും മത്സരം നടത്തുക. സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലുള്ള മത്സരങ്ങളില്‍ നിന്ന് കലാതിലത്തേയും കലാപ്രതിഭയേയും തെരഞ്ഞെടുക്കുന്നതാണ്. ആയതിനാല്‍ എത്രയും വേഗം ഈ ഹിന്ദു സംഗമത്തില്‍ രജിസ്റ്റ് ചെയ്ത് നിങ്ങളുടെ കുട്ടികളെ പങ്കെടുപ്പിക്കണമെന്നു സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. യുവജനോത്സവത്തിനു രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജൂണ്‍ ഒന്ന് ആണ്.

 

മോഹിനിയാട്ടം, ഭരതനാട്യം, ഫോക് ഡാന്‍ഡ്, ഫാന്‍സി ഡ്രസ്, സോളോ ഗാനം, നോണ്‍ ക്ലാസിക്കല്‍ ഗ്രൂപ്പ് ഡാന്‍സ്, കര്‍ണ്ണാടിക് വയലിന്‍ സോളോ, ക്ലാസിക്കല്‍ മ്യൂസിക് സോളോ, പെയിന്റിംഗ്, ഉപന്യാസം, കവിതാ രചന, നാരായണീയം, ഭഗവത് ഗീതാപാരായണം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.namaha.org സന്ദര്‍ശിക്കുകയോ, ജയ് മുരളീ നായര്‍ (734 548 0819), സുബാഷ് രാമചന്ദ്രന്‍ (248 494 1825) എന്നിവരുമായി ബന്ധപ്പെടുകയോ ചെയ്യുക. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.