You are Here : Home / USA News

പ്രവാസി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന് പുതുനേതൃത്വം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, April 01, 2017 12:21 hrs UTC

ചിക്കാഗോ: ആഗോള ക്‌നാനായ കത്തോലിക്കാ സമൂഹത്തിലെ വിവിധ റീജിയണുകളെയും സംഘടനകളെയും കോര്‍ത്തിണക്കികൊണ്ട് പ്രവര്‍ത്തിക്കുന്ന , ഡി.കെ.സി.സി അഥവാ ദയസ്പറ ഓഫ് ക്‌നാനായ കാത്തലിക്ക് കോണ്‍ഗ്രസ് എന്നപേരില്‍ അറിയപ്പെടുന്ന പ്രവാസി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന് പുതിയ നേതൃത്വം. നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്‌റ്, ഓഷ്യാന എന്നീ റീജിയണുകളിലെ പ്രതിനിധികള്‍ ചേര്‍ന്നാണ് ബിനു തുരുത്തിയിലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയെ തെരെഞ്ഞെടുത്തത്. ലോകമെമ്പാടുമുള്ള പ്രവാസി ക്‌നാനായ സംഘടനകളെ ഒരുകുടക്കീഴില്‍ അണിനിരത്തികൊണ്ട്, അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുവാന്‍ രൂപീകൃതമായ അല്മായ സംഘടനയായ ഡി.കെ.സി.സിയുടെ നാലാമത്തെ ഭരണ സമിതാണ് കഴിഞ്ഞ ദിവസം നിലവില്‍ വന്നത്.

 

 

 

ഡി.കെ.സി.സി ചെയര്‍മാന്‍ ആയി തെരെഞ്ഞെടുക്കപ്പെട്ട ബിനു തുരുത്തിയില്‍ ഒരു ദശാബ്ദക്കാലമായി ഓസ്‌ട്രേലിയയിലെ ക്‌നാനായ സംഘടനകളില്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്ന വ്യക്തിയാണ്. ഓഷ്യാനയിലെ ക്‌നാനായ സംഘടനകളുടെ സംഘടനയായ കെസിസിഒയുടെ മുന്‍ പ്രസിഡണ്ട് കൂടിയായ ബിനു തുരുത്തിയില്‍, മികച്ച സംഘടനാ പാടവത്തോടെ കെ സി സി ഓ യെ കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി നയിച്ചു വരികയായിരുന്നു. ശക്തമായ നിലപാടുകളിലൂടെ ക്‌നാനായ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വ്യക്തിമുദ്ര ചാര്‍ത്തികൊണ്ട്, ഓഷ്യാനയിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള ക്‌നാനാനായ സമൂഹത്തിന്റെ പ്രശംസ പിടിച്ച് പറ്റിയിട്ടുള്ള ബിനു തുരുത്തിയില്‍ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലാണ് സ്ഥിരതാമസം. കരിപ്പാടം ഇടവകാംഗമാണ്. DKCC വൈസ് ചെയര്‍മാന്‍ ആയി തെരെഞ്ഞെടുക്കപ്പെട്ട സാജു കണ്ണമ്പള്ളി, കെ സി വൈ എല്‍ അതിരൂപതാ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍, അതിരമ്പുഴ പഞ്ചായത്ത് മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ക്‌നാനായവോയിസ് & കെവിടിവി യുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറും കൂടിയായ സാജു, ഇപ്പോള്‍ നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ തലസ്ഥാനം എന്നറിയപ്പെടുന്ന ചിക്കാഗോയിലെ ക്‌നാനായ കാത്തലിക്ക് സൊസൈറ്റിയുടെ വൈസ് പ്രസിഡണ്ട് ആയി സേവനം അനുഷ്ഠിക്കുന്നു.

 

 

 

 

 

കുറുമുള്ളൂര്‍ ഇടവകാംഗമാണ്. ഡി.കെ.സി.സി സെക്രട്ടറി ആയി തെരെഞ്ഞെടുക്കപ്പെട്ട വിനോദ് മാണി കിഴക്കനടി, യു കെ കെ സി എ യുടെ മുന്‍ ജോയിന്റ് സെക്രട്ടറി, യു കെ കെ സി എ മുന്‍ അഡ്വൈസഎന്നീ നിലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. ക്‌നാനായ സംഘടനകളിലും മറ്റ് മലയാളി സംഘടനകളിലും നിറസാന്നിധ്യമായി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന വിനോദ് മാണി, യു കെ സി സി എ ഉള്‍പ്പെടുന്ന യൂറോപ്പിലെ ക്‌നാനായ സംഘടനകളുടെ സംഘടനയായ കെ സി സി ഈ (ക്‌നാനായ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ് യൂറോപ്പ്) യുടെ പ്രതിനിധിയായാണ് ഡി കെ സി സി യില്‍ എത്തിയിരിക്കുന്നത്. കാരിത്താസ് ഇടവകാംഗമാണ്. ഡി.കെ.സി.സി ജോയിന്റ് സെക്രട്ടറി ആയി തെരെഞ്ഞെടുക്കപ്പെട്ട വിന്‍സന്റ് വലിയ വീട്ടില്‍, ദുബായ് ക്‌നാനായ കുടുംബയോഗത്തിന്റെ അവിഭാജ്യ ഘടകമായി നിരവധി വര്ഷങ്ങളായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. കുടുംബയോഗത്തിന്റെ മുന്‍ പ്രസിഡണ്ട് കൂടിയായ വിന്‍സന്റ് ഗള്‍ഫ് രാജ്യങ്ങളിലെ ക്‌നാനായ സംഘടനകളുടെ ഏകോപനസമിതിയായ ക്‌നാനായ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ് മിഡില്‍ ഈസ്റ്റിന്റെ (KCCME) പ്രതിനിധിയായാണ് ഡികെസിസിയില്‍ എത്തിയിരിക്കുന്നത്. സംഘടനാ പാടവം കൊണ്ടും, വൈധ്യമാര്‍ന്ന പ്രവര്‍ത്തനം കൊണ്ടും ദുബായ് കുടുംബയോഗത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വിന്‍സന്റ്, വര്‍ഷങ്ങളായി കെ സി സി എം ഈ യുടെയും ഡി കെ സി സി യുടെയും പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അരീക്കര ഇടവകാംഗമാണ്. ഡി.കെ.സി.സി ട്രെഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട മനോജ് താനത്ത് മയാമി ക്‌നാനായ അസ്സോസ്സിയേഷന്‍ ജന. സെക്രട്ടറിയും കഴിഞ്ഞ 15 വര്‍ഷത്തോളമായി മയാമിയിലെ ക്‌നാനായ സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ അറിയപ്പെടുന്ന വ്യക്തിത്വമായി വളര്‍ന്നിരുന്ന മനോജ്, നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ അസോസിയേഷനായ കെ സി സി എന്‍ എ യാണ് ഡി കെ സി സി യില്‍ പ്രതിനിധീകരിക്കുന്നത്. ഇടുക്കി എന്‍ ആര്‍ സിറ്റി ഇടവകയില്‍ ജനിച്ചു വളര്‍ന്ന മനോജ് ഇപ്പോള്‍ ചുങ്കം ഇടവകാംഗമാണ്. ഡി.കെ.സി.സി യുടെ റീജിയണല്‍ വൈസ് ചെയര്‍മാന്‍മാരായി ബേബി മണക്കുന്നേല്‍ (ഗഇഇ ചീൃവേ അാലൃശരമ പ്രസിഡണ്ട് പിറവം ഇടവക), ബിനീഷ് പെരുമാപ്പടം (KCC Europe President - നീണ്ടൂര്‍ ഇടവക ), ടോമി പ്രാലടിയില്‍ (KCC Middle East President ഇരവിമംഗലം ഇടവക) ,ബേബി പാറ്റാകുടിലില്‍ (KCC Oceania President - അലക്‌സ് നഗര്‍ ഇടവക ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച (25/03 /17)കൂടിയഡി.കെ.സി.സി ജനറല്‍ കൌണ്‍സില്‍ ആരോഗ്യപരമായ ചര്‍ച്ചയിലൂടെയും നമ്മള്‍ ഒന്നാണെന്ന് പൂര്‍ണ്ണ വിശ്വാസത്തോട്കൂടെയും ഓരോ റീജിയനും വഹിക്കേണ്ടതായിട്ടുള്ള പദവികള്‍ക്കു മാര്‍ഗ്ഗ നിര്‍ദേശം കൊടുക്കുകയും ആ മാര്‍ഗ്ഗ നിര്‍ദേശം അനുസരിച്ചു ഓരോ റീജിയനുകളും അനുയോജ്യരായ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയുമായിരുന്നു. ക്‌നാനായ സമുദായം ആഗോള തലത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യുവാനായി, ലോകമെമ്പാടുമുള്ള ക്‌നാനായ അസോസിയേഷനുകള്‍ ഒറ്റ കെട്ടായി പ്രവര്‍ത്തിക്കേണ്ടത് ഏറ്റവും അനിവാര്യമായ സമയമാണ് ഇത് എന്ന് പുതിയ ചെയര്‍മാന്‍ ബിനു തുരുത്തിയില്‍ ഡികെസിസിയുടെ ജനറല്‍ കൗണ്‍സിലിനെ അതിസംബോധന ചെയ്തുകൊണ്ട് ഓര്‍മ്മിപ്പിച്ചു. ക്‌നാനായ സമുദായത്തിന് വെളിയില്‍ നിന്ന് മാത്രമല്ല, ക്‌നാനായ സമുദായത്തിന്റെ ഉള്ളില്‍ നിന്ന് പോലും,ക്‌നാനായ സമുദായത്തിന്റെ പ്രാണവായുവായ സ്വവംശ വിവാഹ നിഷ്ഠക്കെതിരെ നീക്കങ്ങള്‍ നടക്കുന്നുണ്ട് എന്ന യാഥാര്‍ഥ്യം ഏറെ വേദനാജനകമായ കാര്യമാണ് എന്ന് അദ്ദേഹം അറിയിച്ചു. ഈ സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള ക്‌നാനായ മക്കള്‍ ഒരുമിക്കേണ്ടത് ക്‌നാനായ സമുദായത്തിന്റെ ചരിത്രപരമായ ആവശ്യമാണ് എന്നും, ഈ ലക്ഷ്യത്തിനായി എല്ലാ റീജിയണുകളെയും കോര്‍ത്തിണക്കികൊണ്ടു, സമഗ്രമായ പരിപാടികള്‍ ആസൂത്രണം ചെയ്യുവാനും, ക്‌നാനായ സമുദായത്തിന്റെ നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കുവാനും ഡി കെ സി സി മുന്നിട്ടറങ്ങുമെന്ന് അദ്ദേഹം അറിയിച്ചു. 2011 ലാണ് കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍. മാത്യു മൂലക്കാട്ട് മുന്‍കൈ എടുത്ത് ഡി കെ സി സി രൂപീകരിച്ചത്. സ്ഥാപക പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടത് മുന്‍ കെ സി സി എന്‍ എ പ്രസിഡണ്ട് ആയിരുന്ന ജോര്‍ജ്ജ് നെല്ലാമറ്റം ആയിരുന്നു. പിന്നീട് 2013 ല്‍ മുന്‍ കെ സി സി എന്‍ എ പ്രസിഡണ്ട് ആയിരുന്ന ഷീന്‍സ് ആകശാല ഡി കെ സി സി നേതൃത്വം ഏറ്റെടുത്തു. ഈ കാലയളവിലാണ് ഡി കെ സി സി യെ ഒരു കോര്‍ഡിനേറ്റിംഗ് കൗണ്‍സില്‍ എന്ന രീതിലേക്ക് പരിവര്‍ത്തനം ചെയ്തുകൊണ്ട് ഡി കെ സി സി പ്രസിഡണ്ട് സ്ഥാനത്തിനെ ചെയര്‍മാന്‍ സ്ഥാനമാക്കി മാറ്റുകയും ചെയ്തത്. 2015 ല്‍ വിവിധ കാരണങ്ങളാല്‍ തെരെഞ്ഞെടുപ്പ് നടക്കാതെ പോയ സാഹചര്യത്തില്‍, ഡി കെ സി സി യുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി സിറിയക്ക് പുത്തെന്‍പുരയുടെ നേതൃത്വത്തില്‍ ഒരു കോര്‍ഡിനേറ്റിങ് കമ്മറ്റി പ്രവര്‍ത്തിച്ചു വരികയായിരുന്നു. പുതിയ ഭരണ സമിതിയെ, ഡി കെ സി സി യുടെ സ്ഥാപക പ്രസിഡണ്ട് ജോര്‍ജ്ജ് നെല്ലാമറ്റം, മുന്‍ ചെയര്‍മാന്‍ ഷീന്‍സ് ആകശാല, മുന്‍ കോര്‍ഡിനേറ്റിങ് ലീഡര്‍ സിറിയക്ക് പുത്തെന്‍പുരയില്‍, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ അതിരൂപതാ പ്രസിഡണ്ട് സ്റ്റീഫന്‍ ജോര്‍ജ്ജ് എന്നിവര്‍ അഭിനന്ദിച്ചു. അനില്‍ മറ്റത്തിക്കുന്നേല്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.