You are Here : Home / USA News

തോമസ് ചാണ്ടിക്കു ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഫ്‌ളോറിഡ ചാപ്റ്ററിന്റെ അഭിനന്ദനം

Text Size  

Story Dated: Saturday, April 01, 2017 12:24 hrs UTC

ഫ്‌ളോറിഡ: കുട്ടനാട് MLA ശ്രീമാന്‍ തോമസ്ചാണ്ടി മന്ത്രി ആകുന്നതില്‍ വിദേശത്തുള്ള കുട്ടനാട്ടുകാര്‍ക്കും മറ്റുപ്രവാസി മലയാളികള്‍ക്കും ആഹ്‌ളാദം. കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചു, NCP യില്‍ ചേക്കേറി 3 തവണഅടുപ്പിച്ചുകുട്ടനാടിനെ പ്രതിനിധികരിച്ചു നിയമസഭയില്‍ എത്തി, കുട്ടനാടിന്റെ മാത്രമല്ല പ്രവാസികളുടെ മുഴു വന്‍പ്രിയങ്കരനായി മാറിയ ശ്രീ തോമസ്ചാണ്ടിയുടെ നേതൃത്തത്തില്‍ തനിക്കുവിശ്വാസം ഉണ്ടന്നും, KSRTC യെനഷ്ടത്തില്‍ നിന്നും കരകയറ്റാന്‍സാധിക്കുമെന്നും ഇന്ത്യന്‍ ഓവര്‍സീസ ്‌കോണ്‍ഗ്രസ് നാഷണല്‍ വൈസ്പ്രസിഡന്റും കുട്ടനാട്ടുകാരനുമായ Dr. മാമന്‍സി. ജേക്കബ് ഫ്‌ലോറിഡയില്‍ പ്രസ്താപിച്ചു. സത്യപ്രതിജ്ഞക്കു മുന്‍പ്തന്നെ ശ്രീതോമസ്ചാണ്ടിയെ ഫോണില്‍ ബന്ധപെട്ടുവിദേശമലയാളികളുടെ അഭിനന്ദനം അറിയിക്കുകയുണ്ടായി. തന്റെ പ്രതിനിധിയായി സഹോദരന്‍ ശ്രീ ഐപ്പ് ചക്കിട്ട സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നും അറിയിച്ചു. ഫൊക്കാനയുടെ കേരളാകണ്‍വെന്‍ഷന്‍ രക്ഷാധികാികൂടിയായ ശ്രീ തോമസ് ചാണ്ടി മന്ത്രി ആകുന്നത് ഫൊക്കാനക്കും അഭിമാനകരമാണെന്നു അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.