You are Here : Home / USA News

ഫാ.ഡേവിസ് ചിറമേല്‍ നയിക്കുന്ന ധ്യാനം സോമര്‍സെറ്റ് ദേവാലയത്തില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, April 03, 2017 11:24 hrs UTC

ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കത്തോലിക് ഫൊറോനാ ദേവാലയത്തില്‍ വലിയനോമ്പിനോടനുബന്ധിച്ച് നടത്തിവരാറുള്ള വാര്‍ഷിക നോമ്പുകാല ഇടവക ധ്യാനം ഏപ്രില്‍ 7,8,9 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളിലായി നടത്തപ്പെടുന്നു. മാനവസ്‌നേഹത്തിന്‍റെ പുതിയ മാനങ്ങള്‍ അവയവദാനത്തിലൂടെ വിളംബരം ചെയ്ത പ്രശസ്ത ധ്യാന ഗുരുവും, കേരളാ കിഡ്‌നി ഫൗണ്ടേഷന്റെ സ്ഥാപകനുമായ ഫാ. ഡേവിസ് ചിറമേല്‍ ആണ് ഈ വര്‍ഷത്തെ ധ്യാനം നയിക്കുക. സ്വന്തം കിഡ്‌നി ഒരു ഹൈന്ദവ സഹോദരനു ദാനം ചെയ്തുകൊണ്ട് കരുണയുടെയും, സ്‌നേഹത്തിന്റെയും നവസുവിശേഷം സ്വന്തം ജീവിത മാതൃക കൊണ്ട് കാണിച്ച് ജനസഹസ്രങ്ങളെ അവയവദാനത്തിലേക്കു പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന ഫാ. ഡേവിസ് ചിറമേല്‍, അപരനുവേണ്ടി ജീവിച്ചാല്‍ നമ്മുടെ ജീവിതം ഒരിക്കലും പരാജയമാകില്ലെന്ന ആപ്ത വാക്യംവുമായി ലോക മെമ്പാടും നിരാലംബരായ അനേകര്‍ക്ക് പുതുജീവന്‍ പകരുകയാണ് കിഡ്‌നി ഫൗണ്ടേഷനിലൂടെ. ഏപ്രില്‍ 7ന് (വെള്ളിയാഴ്ച്ച ) വൈകുന്നേരം 715 ന് വിശുദ്ധ യൂദാ ശ്ലീഹായുടെ നൊവേനയും തുടര്‍ന്ന് 730 നുള്ള വിശുദ്ധ ദിവ്യബലിയോടെ ഒന്നാം ദിവസത്തെ ധ്യാന ശുശ്രൂഷകള്‍ ആരംഭിക്കും.

 

 

 

ഏപ്രില്‍ 8 ന് (ശനിയാഴ്ച ) രാവിലെ 9മണിക്ക് വിശുദ്ധ ദിവ്യബലിയോടുകൂടി രണ്ടാം ദിവസത്തെ ധ്യാന ശുശ്രൂഷകള്‍ക്ക് തുടക്കം കുറിക്കും. എന്നെ ദിവസം കുമ്പസാരിക്കുവാനുള്ള സൗകര്യവും ഉണ്ടായിരിക്കും ഏപ്രില്‍ 9 ന് രാവിലെ ഒമ്പതിനുള്ള വിശുദ്ധ ദിവ്യബലിയോടുകൂടി മൂന്നാം ദിവസത്തെ ധ്യാനശുശ്രൂഷകള്‍ ആരംഭിക്കും. വചനസന്ദേശം, കുമ്പസാരം, ആരാധന എന്നിവയായിരിക്കും ഞായറാഴ്ചത്തെ പ്രാര്‍ഥനാശുശ്രൂഷകള്‍ . ഇടവകസമൂഹം മുഴുവന്‍ ഒന്നിച്ച് വന്നു ധ്യാനത്തില്‍ പങ്കെടുക്കുന്നതിനായി അന്നേദിവസം രാവിലെ 1115 നുള്ള രണ്ടാമത്തെ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതല്ല. ദിവ്യകാരുണ്യ ആരാധനയെത്തുടര്‍ന്ന് അഞ്ചുമണിയോടെ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ധ്യാന ശുസ്രൂഷകള്‍ക്ക് സമാപനം കുറിക്കും. വലിയ നോമ്പിന് ഒരുക്കമായി നടത്തപ്പെടുന്ന നോമ്പുകാല ഇടവക വാര്‍ഷിക ധ്യാനത്തില്‍ മുഴുവന്‍ കുടുംബാംഗങ്ങളും പങ്കെടുത്ത് ആത്മീയ ഉണര്‍വ്വ് നേടാന്‍ ഏവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്‌സ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്‌സ് (വികാരി) (848 ) 216 3363 , മിനേഷ് ജോസഫ് (ട്രസ്റ്റി) (201) 9789828, മേരീദാസന്‍ തോമസ് (ട്രസ്റ്റി) (201) 9126451, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732) 7626744, സാബിന്‍ മാത്യു (ട്രസ്റ്റി) (848) 3918461. വെബ്: www.stthomassyronj.org സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.