You are Here : Home / USA News

നിറപറയും നിലവിളക്കും കണിയുമൊരുക്കി നാമം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, April 03, 2017 11:48 hrs UTC

ന്യൂജേഴ്‌സി: നിറപറയും നിലവിളക്കും കണിയുമൊരുക്കി നാമം,നായര്‍ മഹാമണ്ഡലം വിഷു ആഘോഷങ്ങള്‍ മെയ് ആറാം തീയതി കേരളീയശൈലിയില്‍ ആഘോഷിക്കുമെന്ന് നാമം,നായര്‍ മഹാമണ്ഡലം സ്ഥാപക ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു. ന്യൂജേഴ്‌സി ബ്രോണ്‍സ്‌വിക്കിലെ ലിന്‍വുഡ് മിഡില്‍ സ്!കൂളിലാണ് വിഷു ആഘോഷങ്ങള്‍ നടക്കുക.ഒരു പുതുവര്‍ഷത്തിന് കൂടി ആരംഭമായി മലയാളികള്‍ ലോകമെമ്പാടും ആഘോഷിക്കുന്ന ഐശ്വര്യവും സമൃദ്ധിയും ഒന്നു ചേരുന്ന ആഘോഷം രാവിലെ ഒമ്പതുമണിക്ക് ആരംഭിക്കും .വൈകിട്ട് ഒന്പതുമണി വരെ നിരവധി പരിപാടികള്‍ നടക്കും. സംഗീതം,നൃത്തം,ഭജന്‍സ്,വാദ്യ മേളം,എന്നിവയുടെ അകമ്പടിയോടെ അരങ്ങേറുന്ന വിഷു ആഘോഷങ്ങള്‍ ന്യൂജേഴ്‌സിയിലെ മലയാളികള്‍ക്ക് ഒരു നവ്യാനുഭവം ആയിരിക്കും സമ്മാനിക്കുക . ന്യൂ ജേഴ്‌സിയില്‍ ഉള്ള പ്രമുഖ സംഗീത നൃത്ത വിദ്യാലയങ്ങള്‍ക്കു പരിപാടികള്‍ അവതരിപ്പിക്കുന്നതിനായി പങ്കെടുക്കാം.

 

 

ഏപ്രില്‍ ഇരുപതു വരെ ഇതിനായി രജിസ്റ്റര്‍ ചെയ്യാം.വിഷുപരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സ്കൂളുകള്‍ njnamam2017@gmail.com എന്നവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ് . സ്റ്റാളുകള്‍ ഇടുന്നതിനും,വിവിധ പരിപാടികള്‍ക്ക് സ്‌പോണ്‌സര്മാരെയും ക്ഷണിക്കുന്നു .ന്യൂജേഴ്‌സിയിലെയും ,പരിസര പ്രദേശങ്ങളിലെയും എല്ലാ കലാ സ്‌നേഹികളെയും കേരളീയ നാട്ടുനന്മയുടെ വിഷു ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി മാധവന്‍ ബി നായര്‍ അറിയിച്ചു. മായാതെ കാലങ്ങളായുണരും ഒരു വിഷുപ്പക്ഷിയെ ക്കണ്ടുണരാന്‍, മയിലാഞ്ചിയും,മാതളവും പിന്നെ മലയാളമണ്ണിന്റെ മാമ്പഴവും, മായാതെ കാലങ്ങളായുണരുംഒരു വിഷുപ്പക്ഷിയെ ക്കണ്ടുണരാന്‍ , ബാല്യകൌമാരസ്വപ്നങ്ങളില്‍,ഞാന്‍ വിഷുപ്പക്ഷിയായുണരുമ്പോള്‍ ഒരുകുലകൊന്നപ്പൂവിനെയോര്‍ത്തു മനവും,തനുവും ഇടറുന്ന പ്രവാസികള്‍ക്ക് ഇത്തരം ആഘോഷങ്ങളാണ് എന്നും ഗൃഹാതുരത്വം നല്‍കുന്നത്

മലയാണ്മയുടെ ഈ ആഘോഷം ന്യൂജേഴ്‌സിയിലെ മലയാളികള്‍ ഏറ്ററെടുത്തു പരിപൂര്‍ണ്ണ വിജയം ആക്കുവാന്‍ നാമം ,നായര്‍മഹാമണ്ഡലം ഭാരവാഹികളും അറിയിച്ചു.

 

Please contact for more detail Malini Nair 732 501 8647, Sajith Gopinath 732 208 8318, Sunil Nambiar 732 306 1728, Renjit Pillai 201 294 6484, Sujatha Nambiar 732 306 1728, 732 662 5004.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.