You are Here : Home / USA News

ലീലാ മാരേട്ടിനു നാസ്സാ കൗണ്ടി അവാർഡു നൽകി ആദരിച്ചു

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Monday, April 03, 2017 12:00 hrs UTC

ഫൊക്കാനാ വനിതാ വിഭാഗം ലീഡറും സാമൂഹ്യ പ്രവർത്തകയുമായ ലീലാ മാരേട്ടിനെ നാസ്സാ കൗണ്ടി അവാർഡു നൽകി ആദരിച്ചു. വനിതാ ദിനവുമായി ബന്ധപ്പെട്ടു ന്യൂ യോർക്ക് നാസാ കൗണ്ടി ഏർപ്പെടുത്തിയ “വുമൺ ബ്രെയ്ക്കിങ്ങ് ഗ്രൗണ്ട് ” വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് ആണ് അവാർഡുകൾ നൽകി ആദരിച്ചത്. തിയോഡോർ റൂസ്‌വെൽഡ് എക്സിക്യൂട്ടീവ് & ലെജിസ്ലേറ്റീവ് ബിൽഡിംഗ് പീറ്റർ ജെ . സച്ചമിട്ട് മെമ്മോറിയൽ ചേംബേഴ്‌സ് 1550 ഫ്രാങ്ക്‌ളിൻ അവന്യൂ, മിനിയോളയിൽ നടന്ന ചടങ്ങിൽ നാസ്സാ കൗണ്ടി കംപ്ട്രോളർ Hon. ജോർജ് മാർഗോസ് അവാർഡു നൽകി. ന്യൂ യോര്‍ക്ക് സിറ്റി എന്‍വയോന്‍മെന്റല്‍ പ്രോട്ടക്ഷനില്‍ ഇരുപത്തി ഒന്‍പതു വര്‍ഷമായി സയന്റിസ്റ്റ് (Scientist) ആയി ജോലി നോക്കുന്ന ലീലാ മാരേട്ട് നോര്‍ത്ത് അമേരിക്കയിലെ സാമുഹിക മേഖലകളിൽ തിളങ്ങി നിൽക്കുന്ന വനിതാ പ്രതിനിധിയാണ്.

 

 

 

ആലപ്പുഴ സെന്‍ ജോസഫ് കോളേജിലെ അധ്യാപിക ആയിരുന്നു. ഫൊക്കാനയുടെ വനിതാ നേതാവായ ലീലാ മാരേട്ട്,ഫൊക്കാനയുടെ ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയർമാൻ ആണ്. ഫൊക്കാനയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ട്രഷറാര്‍ സ്ഥാനം, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍, കമ്മിറ്റി മെമ്പര്‍, റീജണല്‍ പ്രസിഡണ്ട് , കേരള സമാജത്തിന്റെ പ്രസിഡന്റ്, ഇന്ത്യന്‍ അമേരിക്കന്‍ കാത്തോലിക് അസോസിയേഷന്റെ പ്രസിഡന്റ്, ഏഷ്യൻ പബ്ലിക് ലേബർ അലയൻസ് ഭരണ സമിതി അംഗം, സൗത്ത് ഏഷ്യൻ ഓർഗനൈസേഷൻ ഓഫ് പൊളിറ്റിക്കൽ പ്രോഗ്രസ്സ് ട്രഷറർ, അമേരിക്കൻ ഡെമോക്രാറ്റിക് ക്ലബിന്റെ മെമ്പർ എന്നി നിലകളിൽ മികച്ച സേവനം കാഴ്ചവെച്ചിട്ടുണ്ട്. ലീലാ മാരേട്ടിന്റെ സാമൂഹ്യ പ്രവർത്തനം നമ്മുടെ ഇന്ത്യൻ സമൂഹത്തിനു തന്നെ ഒരു മാതൃകയാണ് . തനിക്കു ലഭിച്ച അവാർഡു മലയാളി സമൂഹത്തിനു ലഭിച്ച അംഗീകാരംമണെന്ന് ലീല മാരേറ്റും അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.