You are Here : Home / USA News

റവ. ഷിനോയ് ജോസഫിനും കുടുംബത്തിനും യാത്രയയപ്പ് നല്‍കി

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Monday, April 03, 2017 12:05 hrs UTC

ന്യൂയോര്‍ക്ക്: ലോങ്ങ് ഐലന്‍ഡ് മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍, ഇടവക വികാരിയും, യുവജനസഖ്യം പ്രസിഡന്റ് കൂടിയായ റവ. ഷിനോയ് ജോസഫിനും കുടുംബത്തിനും സഖ്യം പ്രവര്‍ത്തകര്‍ സമുചിതമായ യാത്രയയപ്പ് നല്‍കി. യുവജന സഖ്യം നോര്‍ത്ത് ഈസ്റ്റ് സെന്റര് വൈസ് പ്രസിഡന്റ് ശ്രീ . ജിബി പി.മാത്യു വിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം , ശ്രീ. ബിജു സി. ജോണിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോട് ആരംഭം കുറിച്ചു . സമ്മേളനത്തില്‍ സഖ്യം സെക്രട്ടറി ശ്രീ. ചെറിയാന്‍ കോവൂര്‍ സ്വാഗതമരുളി .

 

കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം ഇടവകയില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ടിച്ച അച്ചന് വേദപുസ്തകം പഴയനിയമത്തിലും, പുതിയ നിയമത്തിലും ഉള്ള ആഴമായാ അറിവ് , യുവജങ്ങളുടെ ആത്മീയവും ഭൗദീകവുമായ വളര്‍ച്ചയില്‍ ഗണ്യമായ പങ്കു വഹിച്ചിരുന്നു. നല്ല ഒരു വാഗ്മീകി , ഉത്തമ കുടുംബ നാഥന്‍ എന്നീ നിലകളില്‍ എല്ലാം അച്ചന്റെ പ്രവര്‍ത്തങ്ങള്‍ പ്രശംസനീയമാണ് ,പത്തനംതിട്ട , കോഴഞ്ചേരി സ്വദേശിയായ അച്ചന്‍ ജനിച്ചു വളര്‍ന്നത് നോര്‍ത്ത് ഇന്ത്യയില്‍ ഭോപ്പാലില്‍ എങ്കിലും, മലയാള ഭാഷയിലുള്ള നൈപുണ്യം എടുത്തു പറയത്തക്കതാണ് മലബാര്‍ , ബോംബെ എന്നീ ഇടങ്ങളിലെല്ലാം സേവനം അനുഷ്ഠിച്ചിട്ടുണ്ട് .

 

 

മികവുറ്റ ഒരുഅഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായ , അച്ചന്‍ വിവിധ സ്കൂളുകളുടെ പ്രിന്‍സിപ്പല്‍ , അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട് . കൂടാതെ നല്ല ഒരു കര്‍ഷകന്‍ കൂടിയായ അച്ചന്‍ അമേരിക്കയിലെ 20015 ലെ, കര്‍ഷക ശ്രീ അവാര്‍ഡിനും അര്ഹനായിട്ടുണ്ട് . അച്ചന്റെ കഴിവുകള്‍ സഭയ്ക്ക് ഒരു മുതല്‍ കൂട്ട് ആയിരിക്കും . കൊട്ടാരക്കര തലവൂര്‍ മാര്‍ത്തോമ്മാ ഇടവകയിലേക്കു സ്ഥലം മാറി പോകുന്ന അച്ചനും കുടുംബത്തിനും സഖ്യം പ്രവത്തകര്‍ നല്‍കിയ യാത്രയയപ്പു സമ്മേളനത്തില്‍ സഖ്യം വൈസ് പ്രസിഡന്റ് . ശ്രീമതി . ലീനു ശമുവേല്‍, ശ്രീമതി.സൂസന്‍ കൈതവന, ശ്രീ. ജിബി പി . മാത്യു ,ശ്രീ.എബി കൈതവന, എന്നിവരും സീനിയര്‍ സഖ്യം പ്രവര്‍ത്തകരായ , ശ്രീ. മത്തായി തടത്തില്‍, ശ്രീ.സ്റ്റാന്‍ലി കളത്തില്‍ എന്നിവരും അച്ചന്റെ പുതിയഇടവകയിലെ പ്രവര്‍ത്തനങ്ങള്‍ക്കു ആശംസകളും, യാത്രാ മംഗളങ്ങള്‍ അറിയിക്കുകയും ചെയ്തു, അച്ചനിലൂടെ ഇടവകയ്ക്കും , സഖ്യം പ്രവര്‍ത്തകര്‍ക്കും ലഭിച്ച എല്ലാ സേവങ്ങള്‍ക്കുമുള്ള നന്ദി സൂചകമായി , സഖ്യംവക ഫലകവും , ഉപഹാരങ്ങളും തദവസരത്തില്‍ നല്‍കുകയുണ്ടായി .

 

മറുപടി പ്രസംഗത്തില്‍ അമേരിക്കയിലെ തന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും തന്റെ വൈദീക പ്രവര്‍ത്തനത്തിലെ എടുത്തു പറയത്തക്ക വെത്യസ്തകള്‍ നിറഞ്ഞ അനുഭവ സമ്പത്തു കൈമുതലാക്കുവാന്‍ സാധിച്ചുവെന്നും , ഇത് തന്റെ മുന്നോട്ടുള്ള പ്രവര്‍ത്തങ്ങള്‍ക്ക് ഒരു മുതല്‍ കൂട്ടായിരിക്കുമെന്നും, ഇടവകയിലെ യുവാക്കളില്‍ നിന്ന് ലഭിച്ച സ്‌നേഹ സഹകരങ്ങള്‍ക്കു നന്ദി അറിയിക്കുകയും നാളെയുടെ വാഗ്ധാനങ്ങളായ യുവാക്കള്‍ ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ കര്‍മ്മ നിരതരാകണമെന്നു ഉദ്‌ബോദിപ്പിക്കുകയും ചെയ്തു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.