You are Here : Home / USA News

അഭിഷേകാഗ്നി ധ്യാനത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Tuesday, April 25, 2017 11:00 hrs UTC

ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍, ഓഗസ്റ്റ് 11,12,13 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ലീമാന്‍ കോളജ് ഓഡിറ്റോറിയത്തില്‍ റവ.ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന "അഭിഷേകാഗ്നി' ബൈബിള്‍ കണ്‍വന്‍ഷന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ചിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് നിര്‍വഹിച്ചു. ഏപ്രില്‍ രണ്ടാം തീയതി ഞായറാഴ്ച വി. കുര്‍ബാനയ്ക്കുശേഷം നടന്ന ലളിതമായ ചടങ്ങില്‍ വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, അസി. വികാരി ഫാ. റോയിസണ്‍ മേനോലിക്കല്‍ എന്നിവരും സന്നിഹിതരായിരുന്നു. വിശ്വാസികളില്‍ ആത്മീയ ഉണയര്‍വ്വ് ഉണ്ടാക്കുവാന്‍ കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണെന്നു മാര്‍ ആലപ്പാട്ട് പറഞ്ഞു.

 

 

 

വട്ടായിലച്ചന്റെ പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ വളരെ സഹായിച്ചിട്ടുണ്ടെന്നും മാര്‍ ആലപ്പാട്ട് അഭിപ്രായപ്പെട്ടു. ധ്യാനതത്തില്‍ പങ്കെടുത്ത് തങ്ങള്‍ക്കും, മറ്റുള്ളവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ എല്ലാ വിശ്വാസികളേയും പിതാവ് ഉത്‌ബോധിപ്പിച്ചു. ബ്രോങ്ക്‌സിലുള്ള ലീമാന്‍ കോളജ് ഓഡിറ്റോറിയത്തില്‍ 2500 ആളുകളെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കും. കുട്ടികള്‍ക്കായുള്ള ധ്യാനം ഇംഗ്ലീഷിലും, മുതിര്‍ന്നവര്‍ക്കായി മലയാളത്തിലുമായിരിക്കും ധ്യാനം. മുതിര്‍ന്നവര്‍ക്ക് 80 ഡോളറും, കുട്ടികള്‍ക്ക് 40 ഡോളറുമാണ് മൂന്നു ദിവസത്തെ ഭക്ഷണം ഉള്‍പ്പടെയുള്ള രജിസ്‌ട്രേഷന്‍ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. www.STSMCC.org ഫാ. റോയിസണ്‍ മേനോലിക്കല്‍ (917 345 2610), ജോര്‍ജ് പട്ടേരി (914 320 5829), വിനു വാതപ്പള്ളി (914 602 2137).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.