You are Here : Home / USA News

അഡ്വ.ടോമി കണയംപ്ലാക്കലിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി

Text Size  

Story Dated: Wednesday, April 26, 2017 11:25 hrs UTC

ഷിക്കാഗോ: എസ്.ബി. കോളേജ് മുന്‍ വിദ്യാര്‍ത്ഥിയും എസ്.ബി.കേളേജ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും ചങ്ങനാശേരിയിലെ സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയ രംഗങ്ങളില്‍ നിറ സാന്നിദ്ധ്യവുമായ അഡ്വ.ടോമി കണയംപ്ലാക്കലിന്റെ ആകസ്മികമായ നിര്യാണത്തില്‍ എസ്.ബി.അസംപ്ഷന്‍ അലുമിനി അനുശോചനം രേഖപ്പെടുത്തി. എസ്.ബി. അസംപ്ഷന്‍ അലുമിനി പ്രസിഡന്റ് ഷിബു അഗസ്ത്യന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജോഷി വള്ളിക്കളം, ജോണ്‍ നടയ്ക്കപ്പാടം, ബിജി കൊല്ലാചുരം, സണ്ണി വള്ളിക്കളം, ബോബന്‍ കളത്തില്‍, പ്രൊഫ.ജയിംസ് ഓലിക്കര, ജിജി മാടപ്പാട് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി, റോട്ടറി ക്ലബ് പ്രസിഡന്റ് എന്നീ നിലകളില്‍ പരേതന്‍ പ്രവര്‍ത്തിച്ചിരുന്നു.

 

റിപ്പോര്‍ട്ട്: ജോഷി വള്ളിക്കളം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.