You are Here : Home / USA News

ക്രിക്കറ്റ് മാമാങ്കത്തിന്‌ ആവേശം പകരുവാന്‍ സെനറ്റര്‍ ജോൺ സബാറ്റിന

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, April 27, 2017 12:28 hrs UTC

ഫിലാഡൽഫിയ: ട്രൈ സ്റ്റേറ്റ് ഏരിയായിലെ മലയാളി ക്രിക്കറ്റ് പ്രേമികളുടെ ചിരക്കാല സ്വപ്നമായിരുന്ന ക്രിക്കറ്റ് ലീഗ് മൽസരത്തിന് തിരികൊളുത്തുവാൻ ഫിലാഡൽയഫിയയുടെ പ്രിയപ്പെട്ട സെനറ്റർ ജോൺ പി സബാറ്റിന എത്തും.ഇന്ത്യ പ്രസ്സ് ക്ളബ് ഓഫ് നോർത്ത് അമേരിക്കയുടെ ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ ശ്രീ വിൻസെന്റ് ഇമ്മാനുവേലുമായി അടുത്ത സൗഹJദം പുലർത്തുന്ന ജോൺ സബാറ്റിന ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ എക്കാലത്തെയു ഒരു അഭ്യുദയകാംഷിയാണ്. ഏപ്രിൽ 30 ഞായറാഴ്ച 2 മണിക്ക് ഉദ്ഘാടന ചടങ്ങകൾ ആരംഭിക്കും. അമേരിക്കയിലെ മലയാളി സംഘടനകളുടെ ദേശീയ നേതാക്കൾ സംബന്ധിക്കുന്ന ചടങ്ങിൽ ആവേശം പകരാൻ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കായിക പ്രേമികളുടെ ഒരു വൻ നിര തന്നെ പ്രതീക്ഷിക്കുന്നു ഏകദേശം ഒരു വർഷത്തോളമായി നടക്കുന്ന ചർച്ചകൾക്കൊടുവിൽ അമേരിക്കയിലെ സിറ്റി ഓഫ് ബ്രദർലി ലൗ എന്നറിയപ്പെടുന്ന ഫിലാഡൽഫിയായുടെ മണ്ണിൽ ഈ കായിക മാമാങ്കം ആരംഭിക്കുകയാണ്. ഫിലാഡല്‍ ഫിയായിലെ പ്രശസ്തമായ ബ്രാഡ്ഫോര്‍ഡ് പാര്‍ക്കിലെ (Bradford park 7500 Calvert street Philadelphia PA 19152) പ്രത്യേകമായി മണ്ണിട്ട് ഉറപ്പിച്ച് തയാറാക്കിയ പിച്ചിൽ മാറ്റിട്ടാണ് ലീഗ് മത്സരം നടത്തപ്പെടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് കളിയിലെ പോലെ രണ്ടു പൂളുകളായി തിരിച്ചു, ആദ്യം പൂളുകളിലെ ടീമുകൾ തമ്മിൽ മത്സരിച്ചു, അതിൽ വിജയിക്കുന്ന ഒരോ പൂളിൽ നിന്നും രണ്ടു ടീമുകളെ പോയിന്റ് അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത് സെമി ഫൈനൽ - ഫൈനൽ മത്സരങ്ങളിൽ പങ്കെടുപ്പിച്ചാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. അമേരിക്കയിലുടനീളമുള്ള എല്ലാ മലയാളികൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം സംഘാടകർ ഒരുക്കിയിരിക്കുന്നത്. 2001 മുതൽ ഫ്രണ്ട്സ് ആർട്ട്സ് ആൻഡ് സ്പോർട്ട്സ് എന്ന ക്ലബായിരുന്നു ഈ ടൂർണമെന്റ് നടത്തി വന്നിരുന്നത്. ഇന്ത്യാക്കാരുടെ ഇടയിൽ ആദ്യമായി തുടങ്ങിയ ക്രിക്കറ്റ് ടൂർണമെൻറുകളിലൊന്നായിരുന്നു ഇത്. എന്നാൽ അമേരിക്കയിലുടനീളം ചിതറിപ്പാർക്കുന്ന മലയാളികൾക്കു മാത്രമായി ഒരു ക്രിക്കറ്റ് ടൂർണമെന്റ് എന്ന ചിന്തയിൽ നിന്നാണ് ന്യുജേഴ്സിയിലെ കിംഗ്സ് ക്രിക്കറ്റ് ക്ളബുമായി സഹകരിച്ച് മലയാളി ക്രിക്കറ്റ് ലീഗ് രൂപം കൊള്ളുന്നത്. സ്റ്റിച്ച് ബോളിൽ തന്നെ മത്സരം നടക്കുന്നതു കൊണ്ട്, പങ്കെടുക്കുന്നവർ ഹെൽമറ്റും, ഗ്ലൗസുകളും, പാഡുകളും നിർബന്ധമായും കൊണ്ടു വരേണ്ടതാണ്. അതോടൊപ്പം ടൂർണമെന്റ് നടക്കുമ്പോൾ എമർജൻസി മെഡിക്കൽ ടീം ഒരു ആംബുലൻസ് സഹിതം സന്നിഹിതമായിരിക്കും. പ്രൊഫഷണൽ ക്രിക്കറ്റ് അംബയറിംഗിന് ലൈസൻസുള്ള അംബയർമാരായിരിക്കും നിഷ്പക്ഷമായി ടൂർണമെന്റ് നിയന്ത്രിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: സുനോജ് മല്ലപ്പള്ളി 267 463 3085 ബിനു ആനിക്കാട് 267 235 4345 അലക്സ് ചിലമ്പിട്ടശേരി 908 313 6121 മധു കൊട്ടാരക്കര 609 903 7777 ബിനു ചെറിയാൻ 215 828 3292 നിബു ഫിലിപ്പ് 215 696 5001 Ground Information :Bradford park 7500 Calvert street Philadelphia PA 19152

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.