You are Here : Home / USA News

ഈസ്റ്റര്‍, വിഷു ആഘോഷങ്ങളുടെ നിറവില്‍ ഫോമാ മിഡ്അറ്റലാന്റിക് റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനം

Text Size  

Story Dated: Thursday, April 27, 2017 10:30 hrs UTC

സന്തോഷ് ഏബ്രഹാം

ഫിലാഡല്‍ഫിയ: സപ്തസ്വരങ്ങള്‍ കുളിര്‍ മഴയായി പെയ്തിറങ്ങിയ ഏപ്രില്‍ 23 ന്റെ വസന്തരാവില്‍ ഈസ്റ്റര്‍, വിഷു ആഘോഷങ്ങളുടെ അകമ്പടിയോടെ, ഫോമാ മിഡ്അറ്റലാന്റിക് റീജിയന്റെ ദ്വിവത്സര കര്‍മ്മപരിപാടികള്‍ക്ക് തുടക്കം കുറിക്കപ്പെട്ടു. മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ചേര്‍ന്ന മിഡ്അറ്റലാന്റിക് റീജിയന്റെ വിപുലമായ സമ്മേളനത്തില്‍ ഫോമായുടെ സ്ഥാപകനേതാക്കളെയും, അംഗസംഘടനകളുടെ ഭാരവാഹികളെയും, പ്രവര്‍ത്തകരെയും സാക്ഷിനിര്‍ത്തി റീജിയണല്‍ വൈസ് പ്രസിഡണ്ട് ശ്രീ. സാബു സ്‌കറിയ, സെക്രട്ടറി ജോജോ കോട്ടൂര്‍, ട്രഷറര്‍ ബോബി തോമസ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ. ജിബി തോമസ് ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. ഫോമ റീജിയന്‍ സെക്രട്ടറി ശ്രീ. ജോജോ കോട്ടൂര്‍ സാഗതം ആശംസച്ചു. റീജിയണ്‍ യുവജനോത്സവവും, സുവനീര്‍ പ്രകാശനവും റീജിയണല്‍ കണ്‍വെന്‍ഷനുമുള്‍പ്പടെ വിപുലമായ കര്‍മ്മപരിപാടികള്‍ക്കാണ് ഫോമാ മിഡ്അറ്റലാന്റിക് റീജിയണ്‍ തുടക്കം കുറിക്കുന്നതെന്ന് ശ്രീ. സാബു സ്‌കറിയ തന്റെ അധ്യക്ഷപ്രസംഗത്തില്‍ പ്രസ്താവിച്ചു.

 

 

പ്രവാസി മലയാളികളിലെ പ്രതിഭയെ അറിയുകയും, അംഗീകരിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, ജൂണ്‍ 3 ന് നടക്കുവാന്‍ പോകുന്ന റീജിണല്‍ യുവജനോത്സവ മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായി സാബു സ്‌കറിയ അറിയിച്ചു. പ്രസിദ്ധ സാഹിത്യകാരന്‍ അശോകന്‍ വേങ്ങശ്ശേരി വിഷു ആശംസകള്‍ നേര്‍ന്നു. മലയാളിക്ക് അന്യമായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്‌കാരത്തിന്റെ അഭാവത്തില്‍ വിഷു ആഘോഷങ്ങളുടെ പൊലിമയും മഹിമയും ചോര്‍ന്നുപോകുന്നതായി അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ജാതിമതഭേദമന്യേ ക്രിസ്തുവിന്റെ സന്ദേശം ഉള്‍ക്കൊള്ളുന്ന ഏതൊരു വ്യക്തിക്കും യേശുവിന്റെ ഉയിര്‍പ്പിന്റെ മഹിമയില്‍ പങ്കാളിയാകുവാന്‍ സാധിക്കും എന്ന് തന്റെ ഈസ്റ്റര്‍ സന്ദേശത്തില്‍ വിദ്യാഭ്യാസവിചക്ഷണനും, ഫോമാ സ്ഥാപകനേതാവുമായ ഡോ: ജെയിംസ് കുറിച്ചി പറഞ്ഞു. തുടര്‍ന്ന് ഫോമാ ദേശീയ സെക്രട്ടറി ശ്രീ. ജിബി തോമസ് ഉദ്ഘാടനപ്രസംഗം നിര്‍വഹിച്ചു.

 

ഫോമാ മുന്‍ പ്രസിഡന്റ് ജോര്‍ജ് മാത്യു, ജുഡീഷ്യറി ചെയര്മാന് പോള്‍ സി. മത്തായി, റീജിയണല്‍ കണ്‍വന്‍ഷന്‍ ചെയര്മാന് അലക്‌സ് ജോണ്, KANJ പ്രസിഡന്റ് സ്വപ്ന രാജേഷ്, KSNJ പ്രസിഡന്റ് ഹരികുമാര്‍ രാജന്‍, KALAA ജോയിന്റ് സെക്രട്ടറി അലക്‌സ് ജോണ്, DELMA മുന്‍ പ്രസിഡന്റ് സക്കറിയ കുര്യന്‍,  പ്രസിഡന്റ് അനു സ്‌കറിയ, ഫോമാ നാഷണല്‍ കമ്മിറ്റി വനിതാ പ്രതിനിധി രേഖ ഫിലിപ്പ്, റീജിയണല്‍ ഫണ്ട് റൈസിംഗ് ചെയര്മാന് അനിയന്‍ ജോര്‍ജ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അലക്‌സാണ്ടര്‍, തോമസ് ഏബ്രഹാം, ശ്രീദേവി, പ്രമോദ്, റെയ്ച്ചല്‍ എന്നിവര്‍ ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിച്ചു. ജഗപൊഗ ടീം ജിനോയും സുനിതയും പരിപാടികള്‍ റെക്കോര്‍ഡ് ചെയ്തു. ട്രഷറര്‍ ബോബി തോമസ് കൃതജ്ഞത രേഖപ്പെടുത്തി. അനു സ്‌കറിയായും, സിബി ചെറിയാനും എംസി ആയ് പ്രവര്‍ത്തിച്ചു. ഡിന്നറോടുകൂടി പരിപാടികള്‍ സമാപിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സാബു സ്‌കറിയ (267) 9807923, ജോജോ കോട്ടൂര്‍ (സെക്രട്ടറി) 6103089829, ബോബി തോമസ് (Treasurer) 8628120606, അലക്‌സ് ജോണ്‍ (റീജിയണല്‍ കണ്‍വെന്‍ഷന്‍ ചെയര്മാന്) 9083136121, ഹരികുമാര്‍ രാജന്‍ (ആര്‍ട്‌സ് ചെയര്മാന്)9176797669, അനിയന്‍ ജോര്‍ജ്(ഫണ്ട്‌റൈസിംഗ് ചെയര്മാന്) 9083371289, സിറിയക് കുര്യന്‍ (ഫോമാ ദേശീയ സമിതി അംഗം) 2017237997,

വാര്‍ത്ത: സന്തോഷ് ഏബ്രഹാം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.