You are Here : Home / USA News

ഫിലാഡല്‍ഫിയയിലെ ക്രിക്കറ്റ് ലീഗിന്‌ മുഖ്യാതിഥിയായി മേജര്‍ രവി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, April 28, 2017 12:36 hrs UTC

ഫിലാഡൽഫിയ:അമേരിക്കയിലെ മലയാളി ക്രിക്കറ്റ് താരങ്ങള്‍ തമ്മില്‍ മാറ്റുരയ്ക്കുമ്പോള്‍ അതിന്‌ ആവേശം പകരുവാന്‍ മലയാളത്തിന്റെ സൂപ്പര്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ മേജ്ജര്‍ രവിയെത്തുന്നു. ഞായറാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ ക്ക് മുഖ്യാതിഥിയായി മേജര്‍ രവിയും ഉണ്ടാകും . ഏപ്രിൽ 30 ഞായറാഴ്ച 2 മണിക്ക് ഉദ്ഘാടന ചടങ്ങകൾ ആരംഭിക്കും.അമേരിക്കയിലെ മലയാളി സംഘടനകളുടെ ദേശീയ നേതാക്കൾ സംബന്ധിക്കുന്ന ചടങ്ങിൽ തിരികൊളുത്തുവാൻ ഫിലാഡൽയഫിയയുടെ പ്രിയപ്പെട്ട സെനറ്റർ ജോൺ പി സബാറ്റിന എത്തും.ജോൺ സബാറ്റിന ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ എക്കാലത്തെയു ഒരു അഭ്യുദയകാംഷിയാണ്.

 

 

ഒരു പിടി ദേശസ്നേഹ സിനിമകള്‍ നാടിന്‌ സമര്‍പ്പിച്ച മേജര്‍ രവി മോഹന്‍ ലാല്‍ എന്ന അതുല്യ നടനിലെ പട്ടാളചിട്ടകള്‍ നമുക്ക് കാട്ടി തരുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധകേസിലെ മുഖ്യ പ്രതികളെ പിടി കൂടുന്നതിനുള്ള കമാന്‍ഡോ ഓപ്പറേഷന്‍ രവിയുടെ നേതൃത്വത്തിലായിരുന്നു.മാവോയിസ്റ്റുകളെ നേരിടുവാന്‍ കേരള പോലിസിന്റെ കീഴില്‍ ഒരു കമാന്‍ ഡോ സംഘത്തിനെ രൂപപെടുത്തിയെടുക്കുവാന്‍ മുന്‍ അഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷണന്‍ തീരുമാനിച്ചപ്പോള്‍ അതിന്റെ മുഖ്യ ശില്പിയായി നിയമിച്ചത് മേജര്‍ രവിയെയായിരുന്നു.ചുരുങ്ങിയ കാലയളവിനുള്ളില്‍ ഈ പട്ടാമ്പിക്കാരനെ തേടിയെത്തിയത് നിരവധി പുരസ്കാരങ്ങളാണ്‌.

 

 

 

ഏകദേശം ഒരു വർഷത്തോളമായി നടക്കുന്ന ചർച്ചകൾക്കൊടുവിൽ അമേരിക്കയിലെ സിറ്റി ഓഫ് ബ്രദർലി ലൗ എന്നറിയപ്പെടുന്ന ഫിലാഡൽഫിയായുടെ മണ്ണിൽ ഈ കായിക മാമാങ്കം ആരംഭിക്കുകയാണ്.അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കായിക പ്രേമികളുടെ ഒരു വൻ നിര തന്നെ പ്രതീക്ഷിക്കുന്ന ക്രിക്കറ്റ് ലീഗ് മൽസരത്തിന് ഫിലാഡല്‍ഫിയായിലെ പ്രശസ്തമായ ബ്രാഡ്ഫോര്‍ഡ് പാര്‍ക്കിലെ (Bradford park 7500 Calvert street Philadelphia PA 19152) പ്രത്യേകമായി മണ്ണിട്ട് ഉറപ്പിച്ച് തയാറാക്കിയ പിച്ചിൽ മാറ്റിട്ടാണ് ലീഗ് മത്സരം നടത്തപ്പെടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് കളിയിലെ പോലെ രണ്ടു പൂളുകളായി തിരിച്ചു, ആദ്യം പൂളുകളിലെ ടീമുകൾ തമ്മിൽ മത്സരിച്ചു, അതിൽ വിജയിക്കുന്ന ഒരോ പൂളിൽ നിന്നും രണ്ടു ടീമുകളെ പോയിന്റ് അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത് സെമി ഫൈനൽ - ഫൈനൽ മത്സരങ്ങളിൽ പങ്കെടുപ്പിച്ചാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. അമേരിക്കയിലുടനീളമുള്ള എല്ലാ മലയാളികൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം സംഘാടകർ ഒരുക്കിയിരിക്കുന്നത്. 2001 മുതൽ ഫ്രണ്ട്സ് ആർട്ട്സ് ആൻഡ് സ്പോർട്ട്സ് എന്ന ക്ലബായിരുന്നു ഈ ടൂർണമെന്റ് നടത്തി വന്നിരുന്നത്. ഇന്ത്യാക്കാരുടെ ഇടയിൽ ആദ്യമായി തുടങ്ങിയ ക്രിക്കറ്റ് ടൂർണമെൻറുകളിലൊന്നായിരുന്നു ഇത്. എന്നാൽ അമേരിക്കയിലുടനീളം ചിതറിപ്പാർക്കുന്ന മലയാളികൾക്കു മാത്രമായി ഒരു ക്രിക്കറ്റ് ടൂർണമെന്റ് എന്ന ചിന്തയിൽ നിന്നാണ് ന്യുജേഴ്സിയിലെ കിംഗ്സ് ക്രിക്കറ്റ് ക്ളബുമായി സഹകരിച്ച് മലയാളി ക്രിക്കറ്റ് ലീഗ് രൂപം കൊള്ളുന്നത്. പ്രൊഫഷണൽ ക്രിക്കറ്റ് അംബയറിംഗിന് ലൈസൻസുള്ള അംബയർമാരായിരിക്കും നിഷ്പക്ഷമായി ടൂർണമെന്റ് നിയന്ത്രിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.