You are Here : Home / USA News

ക്രിക്കറ്റ് ലീഗിന്‌ വ്യവസായ പ്രമുഖരുടെ പിന്തുണ

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, April 29, 2017 12:27 hrs UTC

ഫിലാഡല്‍ഫിയയില്‍ ഏപ്രില്‍ 30 ന്‌ ആരംഭിക്കുന്ന മലയാളി ക്രിക്കറ്റ് ലീഗിന്‌ പിന്തുണയുമായി അമേരിക്കയിലെ മുന്‍നിര ബിസിനസ്സുകാര്‍ രംഗത്തെത്തി. മലയാളി യൂവാക്കളുടെ കൂട്ടായ്മകള്‍ ക്ക് അടിത്തറ പാകുന്നതില്‍ ക്രിക്കറ്റ് തുടങ്ങിയ സ്പോര്‍ട്ട്സ് ഇനങ്ങളുടെ ടൂര്‍ണ്ണമെന്റുകള്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് എയര്‍ലൈന്‍ ഇന്‍ഡസ്റ്റ്രിയിലെ ഏറ്റവും വലിയ ഇന്ത്യന്‍ സ്ഥാപനത്തിന്റെ ഉടമ കൂടിയായ ജോണ്‍ ടൈറ്റസ് അഭിപ്രായപ്പെട്ടു. ഫോമയുടെ പ്രസിഡന്റായിരിക്കുമ്പോള്‍ സെക്രട്ടറി ജോണ്‍ സി വര്‍ഗ്ഗീസും വൈസ് പ്രസിഡന്റ് യോഹന്നാന്‍ ശങ്കരത്തിലും മറ്റ് ഭാരവാഹികളുമൊക്കെ മുന്‍ തൂക്കം നല്കി തുടക്കമിട്ട യുവജനോല്‍സവം വന്‍ വിജയമായത് ഇത്തരം കൂട്ടായ്മകളെ ബലപെടുത്തുവാന്‍ ഏറെ സഹായിച്ചു. മലയാളി ക്രിക്കറ്റ് ലീഗിന്റെ ലോഗോ പ്രമുഖ ബിസിനസ്സുകാരനും കേരള ചേംബര്‍ ഓഫ് കോമേഴ്സിന്റെ സ്ഥാപക ചെയര്‍മാനുമായ ദിലീപ് വര്‍ ഗ്ഗീസിന്‌ നല്കി ലോഗോയുടെ ഔദ്യോഗിക പ്രകാശന കര്‍മ്മം നി ര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം .ചടങ്ങില്‍ ചേംബര്‍ ഓഫ് കോമേഴ്സിന്റെ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ് ,ജനറല്‍ സെക്രട്ടറി ഡോ.ഗോപിനാഥന്‍ നായര്‍ ,ട്രഷറര്‍ അലക്സ് ജോണ്‍ , ഫോമ സെക്രട്ടറി ജിബി തോമസ്സ്, ഫോമ മുന്‍ വൈസ് പ്രസിഡന്റ് യോഹന്നാന്‍ ശങ്കരത്തില്‍ ,സീലാന്റ് പാക്കിങ്ങ് ഉടമ സണ്ണി വാളിയപ്ളാക്കല്‍ ,ഏഷ്യാനെറ്റ് യു.എസ്സ് റൌണ്ട് അപ് പ്രൊഡ്യൂസര്‍ രാജു പള്ളം ക്രിക്കറ്റ് ലീഗിന്റെ കോര്‍ഡിനേറ്റര്‍ ബിനു ജോസഫ് തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു

 

 

അമേരിക്കയിലെ മലയാളി ക്രിക്കറ്റ് താരങ്ങള്‍ തമ്മില്‍ മാറ്റുരയ്ക്കുമ്പോള്‍ അതിന്‌ ആവേശം പകരുവാന്‍ മലയാളത്തിന്റെ സൂപ്പര്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ മേജ്ജര്‍ രവി ഞായറാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ ക്ക് മുഖ്യാതിഥിയായി മേജര്‍ രവിയും ഉണ്ടാകും . ഏപ്രിൽ 30 ഞായറാഴ്ച 2 മണിക്ക് ഉദ്ഘാടന ചടങ്ങകൾ ആരംഭിക്കും.അമേരിക്കയിലെ മലയാളി സംഘടനകളുടെ ദേശീയ നേതാക്കൾ സംബന്ധിക്കുന്ന ചടങ്ങിൽ തിരികൊളുത്തുവാൻ ഫിലാഡൽയഫിയയുടെ പ്രിയപ്പെട്ട സെനറ്റർ ജോൺ പി സബാറ്റിന എത്തും.ജോൺ സബാറ്റിന ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ എക്കാലത്തെയു ഒരു അഭ്യുദയകാംഷിയാണ്. അമേരിക്കയിലെ സിറ്റി ഓഫ് ബ്രദർലി ലൗ എന്നറിയപ്പെടുന്ന ഫിലാഡൽഫിയായുടെ മണ്ണിൽ ഈ കായിക മാമാങ്കം ആരംഭിക്കുകയാണ്.അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കായിക പ്രേമികളുടെ ഒരു വൻ നിര തന്നെ പ്രതീക്ഷിക്കുന്ന ക്രിക്കറ്റ് ലീഗ് മൽസരത്തിന് ഫിലാഡല്‍ഫിയായിലെ പ്രശസ്തമായ ബ്രാഡ്ഫോര്‍ഡ് പാര്‍ക്കിലെ (Bradford park 7500 Calvert street Philadelphia PA 19152) പ്രത്യേകമായി മണ്ണിട്ട് ഉറപ്പിച്ച് തയാറാക്കിയ പിച്ചിൽ മാറ്റിട്ടാണ് ലീഗ് മത്സരം നടത്തപ്പെടുന്നത്.

 

 

അന്താരാഷ്ട്ര ക്രിക്കറ്റ് കളിയിലെ പോലെ രണ്ടു പൂളുകളായി തിരിച്ചു, ആദ്യം പൂളുകളിലെ ടീമുകൾ തമ്മിൽ മത്സരിച്ചു, അതിൽ വിജയിക്കുന്ന ഒരോ പൂളിൽ നിന്നും രണ്ടു ടീമുകളെ പോയിന്റ് അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത് സെമി ഫൈനൽ - ഫൈനൽ മത്സരങ്ങളിൽ പങ്കെടുപ്പിച്ചാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. പ്രൊഫഷണൽ ക്രിക്കറ്റ് അംബയറിംഗിന് ലൈസൻസുള്ള അംബയർമാരായിരിക്കും നിഷ്പക്ഷമായി ടൂർണമെന്റ് നിയന്ത്രിക്കുന്നത്. അമേരിക്കയിലുടനീളമുള്ള എല്ലാ മലയാളികൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം സംഘാടകർ ഒരുക്കിയിരിക്കുന്നത്. 2001 മുതൽ ഫ്രണ്ട്സ് ആർട്ട്സ് ആൻഡ് സ്പോർട്ട്സ് എന്ന ക്ലബായിരുന്നു ഈ ടൂർണമെന്റ് നടത്തി വന്നിരുന്നത്. ഇന്ത്യാക്കാരുടെ ഇടയിൽ ആദ്യമായി തുടങ്ങിയ ക്രിക്കറ്റ് ടൂർണമെൻറുകളിലൊന്നായിരുന്നു ഇത്. എന്നാൽ അമേരിക്കയിലുടനീളം ചിതറിപ്പാർക്കുന്ന മലയാളികൾക്കു മാത്രമായി ഒരു ക്രിക്കറ്റ് ടൂർണമെന്റ് എന്ന ചിന്തയിൽ നിന്നാണ് ന്യുജേഴ്സിയിലെ കിംഗ്സ് ക്രിക്കറ്റ് ക്ളബുമായി സഹകരിച്ച് മലയാളി ക്രിക്കറ്റ് ലീഗ് രൂപം കൊള്ളുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.