You are Here : Home / USA News

ഫോമാ വെസ്റ്റേൺ റീജിയൻ വിമൻസ് ഫോറത്തിനു കരുത്തുറ്റ  സാരഥികൾ

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Tuesday, May 02, 2017 03:33 hrs UTC

കാലിഫോർണിയ:ഫോമാ യുടെ  വുമൺസ് ഫോറം വെസ്റ്റേൺ റീജിയൻ ലോസ് ആഞ്ചലസ്   ചാപ്റ്റർ ഉൽഘാടന സമ്മേളനം ഇക്കഴിഞ്ഞ ഏപ്രിൽ ഇരുപത്തിമൂന്ന് നു  ബ്യൂണോ പാർക്കിലെ അമായ റെസ്റ്റോറന്റിൽ  വെച്ച് നടന്നു.

 
പ്രവാസി മലയാളി സ്ത്രീ സമൂഹത്തിന്റെ ശക്തമായ കൂട്ടായ്മ യായ ഫോമാ വിമൻസ് ഫോറത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ പറ്റി ഡോക്ടർ സിന്ധു പിള്ള വിശദീകരിച്ചു. തുടർന്ന് നാഷണൽ കമ്മിറ്റി അംഗമായ ജോസഫ് ഔസോ യെ സദസ്സിനു പരിചയപ്പെടുത്തി .

വടക്കേ അമേരിക്ക യിലെ യും കാനഡ യിലെയും ഭൂരിഭാഗം മലയാളി സംഘടനകളെയും ഒരു കുടക്കീഴിലാക്കി സധൈര്യം മുന്നോട്ടു പോകുന്ന ഫോമയുടെ ബൃഹത്തായ കർമ്മ പരിപാടികളെ പറ്റി ശ്രീ ജോസഫ് ഔസോ വ്യക്തമാക്കി . ജനക്ഷേമം ലക്ഷ്യമാക്കി ഫോമാ ആസൂത്രണം ചെയ്തിട്ടുള്ള നിരവധി സേവന പദ്ധതി കളെയും , സാമൂഹ്യ സാംസ്‌കാരിക പദ്ധതികളെയും കുറിച്ചുള്ള വിശദ വിവരങ്ങൾ  അദ്ദേഹം സദസ്സിനു പങ്കുവെച്ചു . ഒപ്പം ഓഗസ്റ്റ് ഇൽ നടക്കാനിരിക്കുന്ന കേരള കൺവെൻഷനും നോർത്ത് കാലിഫോർണിയയിൽ നടക്കാനിരിക്കുന്ന ഫോമാ യൂത്ത് ഫെസ്റ്റിവലും ശ്രീ ജോസഫ് ഓർമ്മിപ്പിച്ചു .



സ്വന്തം ഭവനത്തിന്റെ വിളക്കായ സ്ത്രീ ഫോമാ യുടെ വിശാലമായ പ്ലാറ് ഫോമി ലൂടെ ഒരു സമൂഹത്തിന്റെ നിറദീപമായി മാറുകയാണ് . വ്യത്യസ്തമായ കർമ്മ  രംഗങ്ങളിൽ കഴിവുറ്റ സ്ത്രീകളെ ഒന്നിപ്പിച്ചു സ്ത്രീ ശക്തിയെ സാമൂഹിക ഉന്നമനത്തിനു പ്രയോജനപ്പെടുത്തുക എന്ന മഹത്തായ ലക്ഷ്യമാണ് ഫോമാ വിമൻസ് ഫോറത്തിനുള്ളത്.

കരിയർ കൗൺസിലിങ്ങ് , മാനസികാരോഗ്യ അവബോധനം, അമിതവണ്ണം തടയൽ , മെച്ചപ്പെട്ട പോഷകാഹാര -ആരോഗ്യ സംരക്ഷണ മാർഗ്ഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സ്ത്രീകൾക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ വിജ്ഞാന പ്രദമായ ക്ലാസ്സുകൾ സംഘടിപ്പിക്കുക എന്നതും വിമൻസ് ഫോറത്തിന്റെ കർമ്മ പദ്ധതിയിൽ ഉണ്ട് . ഭാവിയിൽ വനിതകൾക്കായി ഏകദിന സെമിനാര് സംഘടി പ്പിക്കുന്നതിനെ കുറിച്ചും കലാ സാംസ്‌കാരിക രംഗത്ത് സ്ത്രീകൾക്ക് തങ്ങളുടെ അഭിരുചി പ്രകടിപ്പിക്കുവാനുള്ള അവസരം നൽകുക എന്ന ലക്ഷ്യത്തോടെ "മലയാളി മങ്ക " മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനെ പറ്റിയും സമ്മേളനത്തിൽ ചർച്ച ചെയ്തു .

സ്വന്തം സ്വപ്നങ്ങളെ പിന്തുടർന്നു ജീവിത വിജയം നേടുക,  സ്വന്തം ജീവിതാനുഭവ പാഠങ്ങൾ പങ്കുവെച്ചു സഹജീവികൾക്ക് ഊർജ്ജ വും കരുത്തും പകരുക, എന്ന പുതിയ ആശയങ്ങൾ  അവതരിപ്പിച്ച് അനുപ സമ്മേളനം സജീവമാക്കി .


തുടർന്ന് ഡോക്ടർ സിന്ധു പിള്ള യെ ലോസ്  ആഞ്ചെലെസ് ചാപ്റ്റർ ചെയർ പേഴ്സൺ ആയും പ്രിയ വെങ്കട്ട്  നെ സെക്രട്ടറി യായും സുജ ഔസോ യെ ജോയിന്റ് സെക്രട്ടറി യായും തിരഞ്ഞെടുത്തു.  വിദ്യ നാരായണ സ്വാമി യാണ് ട്രെഷറർ , ഷൈല ജോൺ-  കോ  ട്രെഷറർ.

സുധ അർഷാദ് , ആതിര സുരേഷ് , ടിന കൃഷ്ണൻ , ഫിജി വിനോദ് എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങൾ .

ഫോമയുടെ ശക്തമായ നേതൃത്വത്തിൽ വിമൻസ് ഫോറം സേവന സന്നദ്ധതയുടെ ഉത്തമ മാതൃകയായി മുന്നോട്ടു കുതിക്കും  എന്നതിൽ യാതൊരു സന്ദേഹവുമില്ല.
കൂടുതൽ വിവരങ്ങൾക്ക്:
ഡോ: സിന്ധു പിള്ള 951  541  8319,പോൾ ജോൺ (റോഷൻ) ആർ. വി.പി.  253  508  3751, ജോസഫ് ഔസോ 818  522  8887 , സജു ജോസഫ് 510  512  3288

ബിന്ദു ടിജി (ഫോമാ ന്യൂസ്)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.