You are Here : Home / USA News

സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പ്പെരുന്നാള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, May 02, 2017 11:02 hrs UTC

ചിക്കാഗോ: പരിശുദ്ധനായ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവക 2017 മെയ് 6,7 (ശനി, ഞായര്‍) തീയതികളില്‍ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു. ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ഥനയും തുടര്‍ന്ന് വി: കുര്‍ബ്ബാനയും ഉണ്ടായിരിക്കും. വി:കുര്‍ബ്ബാനമധ്യേ പരിശുദ്ധനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ഥനയും പെരുന്നാള്‍ ഏറ്റുകഴിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേക സമര്‍പ്പണ പ്രാര്‍ഥനയും ഉണ്ടായിരിക്കും. പരിശുദ്ധന്റെ ഓര്‍മ്മപ്പെരുന്നാളില്‍ വിശ്വാസികളേവരും വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ വികാരി സക്കറിയ കോറെപ്പിസ്‌കോപ്പ തേലപ്പിള്ളില്‍ കര്‍തൃനാമത്തില്‍ അഭ്യര്‍ഥിക്കുന്നു.. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.