You are Here : Home / USA News

റവ. ലെസ്ലി വര്‍ഗീസിന് കൗണ്‍സലിംഗില്‍ ഡോക്ടറേറ്റ്

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Tuesday, May 02, 2017 11:04 hrs UTC

ഡാളസ്സ്: അമേരിക്കയിലെ കോര്‍ണര്‍സ്‌റ്റോണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ക്രിസ്തീയ കൗണ്‍സലിംഗില്‍ റവ. ലെസ്ലി വര്‍ഗീസിന് PhD ലഭിച്ചു. ജീവിത പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതില്‍ ദൈവദത്തമായ ചിത്തവൃത്തിക്കുള്ള (Temperament) പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മുപ്പത്തിയഞ്ചു കേസ് പഠനങ്ങളില്‍ നിന്നാണ് ഗവേഷണ പ്രബന്ധം തയ്യാറാക്കി സമര്‍പ്പിച്ചത്. രണ്ടു പതിറ്റാണ്ടില്‍ പരമായി അമേരിക്കയില്‍ സൈക്കോതെറാപ്പിയില്‍ ബിരുദാനന്തരബിരുദവും, പ്രായോഗിക പരിശീലനവും ഉള്ള ലെസ്ലി വര്‍ഗീസ്, അറിയപ്പെടുന്ന ഒരു പ്രഭാഷകനും വേദാദ്ധ്യാപകനും, പാസ്റ്ററുമാണ്.

 

 

അമേരിക്കന്‍ ക്രിസ്ത്യന്‍ കൗണ്‍സിലേഴ്‌സ് അസോസിയേഷന്‍, നാഷണല്‍ ക്രിസ്ത്യന്‍ കൗണ്‍സിലേഴ്‌സ് അസോസിയേഷന്‍, ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സൈക്കോളജിക്കല്‍ സ്റ്റഡീസ് മുതലായ അന്താരാഷ്ട്ര സംഘടനകളുടെ ലൈസന്‍സുള്ള കൗണ്‍സലര്‍ ആണ് റവ. ഡോ. ലെസ്ലി വര്‍ഗീസ്. പ്രശസ്തമായ ബെയ്‌ലര്‍ മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്യുന്നതോടൊപ്പം, ഡാളസിലുള്ള അസംബ്ലി ഓഫ് ഗോഡ് സഭയിലെ സഹ ശുശ്രൂഷകനുമാണ്. ചെങ്ങന്നൂര്‍, കോടുകുളഞ്ഞി സ്വദേശിയായ ഇദ്ദേഹം കുടുംബമായി ഡാളസില്‍ താമസിച്ചു പ്രവര്‍ത്തിക്കുന്നു. അഗപ്പേ പാര്‍ട്‌നര്‍സ് ഇന്റര്‍നാഷണല്‍ പ്രസ്ഥാനത്തിന്‍റെ എക്‌സിക്യൂട്ടീവ് ഡിറക്ടറായും, സണ്‍ഡേസ്കൂള്‍ നെറ്റ്‌വര്‍ക്ക് ഇന്റര്‍ നാഷനലിന്റെ സെക്രട്ടറിയായും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ഭാര്യ ജെസ്സി , മക്കള്‍ ജഫിയ, ജോഷ്വ, ജൊഹാന, ജയ്‌ന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.