You are Here : Home / USA News

ന്യൂയോര്‍ക്ക് പിവൈഎഫ്എയുടെ പ്രാര്‍ത്ഥനയും ആരാധനയും

Text Size  

Story Dated: Tuesday, May 02, 2017 11:08 hrs UTC

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് പി വൈ എഫ് എയുടെ ആഭിമുഖ്യത്തില്‍ പന്ത്രണ്ടു മണിക്കൂര്‍ തുടര്‍മാന പ്രാര്‍ത്ഥനയും ആരാധനയും മെയ് ആറിന് ശനിയാഴ്ച രാവിലെ 10 മണിമുതല്‍ രാത്രി 10 മണിവരെ എല്‍മോണ്ട് മീച്ചം അവെന്യൂവില്‍ ഉള്ള ഫസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗണത്തില്‍ നടക്കും. ക്രമീകരിക്കപെട്ടിരിക്കുന്ന തുടര്‍മാന മീറ്റിംഗില്‍ പ്രാര്‍ത്ഥനയും ആരാധനയും കൂടാതെ, വിവിധ യുവജന വിഭാഗങ്ങള്‍ നേതൃത്വം നല്‍കുന്ന ആരാധന ഗാനാലാപനവും, ഉണര്‍വ് യോഗവും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ബേബി തോമസ് അറിയിച്ചു. പൂര്‍ണമായി സമയം വേര്‍തിരിച്ചു ദൈവ സന്നിധിയില്‍ ഇരിക്കുവാന്‍ താല്‍പ്പര്യപെടുന്നവര്‍ക്ക് ഈ അവസരം ഒരു പുതിയ അനുഭവമായി മാറ്റപെടുവാന്‍ കാരണമായി തീരുമെന്ന് ഭാരവാഹികള്‍ കരുതുന്നു. അനാല്തമീയതക്കെതിരെ പടപൊരുതുവാനും, നല്ല ആത്മീയ നിലവാരമുള്ള തലമുറയെ വാര്‍ത്തെടുക്കുവാനും പി വൈ എഫ് എ പ്രതിജ്ജബദ്ധമായിരിക്കുകയാല്‍ ഏവരുടെയും സഹകരണവും പ്രാര്‍ത്ഥനയും ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു. പി വൈ എഫ് എ യുടെ ഈ വര്‍ഷത്തെ ഭാരവാഹികളായി ഫില്‍സണ്‍ തോമസ്(പ്രസിഡന്റ്), ബോബി തോമസ്(സെക്രട്ടറി), ലോണി ബേബി (ട്രഷറര്‍) എന്നിവര്‍ പ്രവര്‍ത്തിച്ചുവരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.