You are Here : Home / USA News

ഫോമ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി ICAW പ്രസിഡന്റ് ജോര്‍ജ് വര്‍ക്കി മത്സരിക്കുന്നു

Text Size  

Story Dated: Tuesday, May 02, 2017 11:15 hrs UTC

പ്രദീപ് നായര്‍

ന്യൂയോര്‍ക്ക്: ഫോമായുടെ 2018-2020 കാലയളവിലേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയണില്‍ നിന്നും ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് വെസ്റ്റ്‌ചെസ്റ്റര്‍ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം നല്‍കുവാന്‍ തീരുമാനിച്ചതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ 250 ല്‍ പരം കുടുംബാംഗങ്ങളുടെ സ്ഥിര അംഗത്തവുമായി ന്യൂയോര്‍ക്ക് എമ്പയര്‍ റീജയണല്‍ അതിശക്തരായി മാറിയ ICAW ല്‍ നിന്ന് ഫോമ എക്‌സിക്യൂട്ടീവിലേക്ക് ജോര്‍ജ് വര്‍ക്കിയുടെ സ്ഥാനാര്‍ത്ഥിത്വം വെസ്റ്റ്‌ചെസ്റ്ററില്‍ വെച്ചുകൂടിയ പൊതുയോഗം ഐക്യകണ്‌ഠേന അംഗീകരിച്ചു. എക്‌ണോമിക്‌സില്‍ ബിരുദാനന്തര ബിരുദവും അക്കൗണ്ടില്‍ ബിരുദാനന്തരബിരുദവുമുള്ള ജോര്‍ജ് വര്‍ക്കി വളരെ വര്‍ഷങ്ങളായി ന്യൂയോര്‍ക്കില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരുന്നു. കൂടാതെ സാമുദായിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവസാന്നിധ്യമായ ജോര്‍ജ് വര്‍ക്കി, ഫോമയുടെ നേതൃരംഗത്തേക്ക് വരുന്നത് ഫോമയ്ക്ക് തികച്ചും ഒരു മുതല്‍ കൂട്ടാണെന്ന് നിസംശയം ICAW വിലയിരുത്തുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.