You are Here : Home / USA News

ഭാരത് ബോട്ട് ക്ലബ്ബിന്റെ കുടുംബ സംഗമം മേയ് 6-ന് സിത്താര്‍ പാലസ്സില്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, May 02, 2017 11:17 hrs UTC

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ വള്ളം കളി പ്രേമികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്ബിന്റെ വാര്‍ഷിക കുടുംബ സംഗമം 2017 മെയ് 6 ശനിയാഴ്ച വൈകിട്ട് 5 മണി മുതല്‍ ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസില്‍ വെച്ച് നടക്കുന്നതാണ്. വിവിധ കലാപരിപാടികളോടെ സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തിലേക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്റ് ചെറിയാന്‍ ചക്കാലപ്പടിക്കല്‍, സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍, ട്രഷറര്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ള, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സാജു എബ്രഹാം എന്നിവര്‍ സംയുക്തമായി അറിയിച്ചു. പരിപാടികള്‍ വിജയിപ്പിക്കുന്നതിനു വേണ്ടി സജി താമരവേലില്‍, കോശി ചെറിയാന്‍, ജയപ്രകാശ് നായര്‍, അലക്സ് തോമസ്, രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള എന്നിവരെ ചുമതലപ്പെടുത്തിയിരിക്കുന്നു. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങല്‍ക്ക് ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഫ്ളയർ കാണുക.

 

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.