You are Here : Home / USA News

ഹഡ്സണ്‍വാലി മലയാളികളുടെ സൗഹൃദ കൂട്ടായ്‌മ വിഷുവും ഈസ്റ്ററും ആഘോഷിച്ചു

Text Size  

Story Dated: Wednesday, May 03, 2017 11:16 hrs UTC

ന്യൂയോര്‍ക്ക്: ഏപ്രില്‍ 27 വ്യാഴാഴ്ച്ച വൈകിട്ട് 6 മണി മുതല്‍ ഓറഞ്ചുബര്‍ഗിലുള്ള സിത്താര്‍ പാലസില്‍ വച്ച് ഹഡ്സണ്‍വാലി മലയാളികളുടെ സൗഹൃദ കൂട്ടായ്മ വിഷുവും ഈസ്റ്ററും സംയുക്തമായി ആഘോഷിച്ചു. നേഹ ജ്യോ, അമേരിക്കന്‍ ദേശീയ ഗാനവും വന്ദേമാതരവും ആലപിച്ചുകൊണ്ട് ചടങ്ങുകള്‍ ആരംഭിച്ചു. ലൈസി അലക്സ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിച്ചു. പത്മ നായര്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് രാധാകൃഷ്‌ണന്‍ കുഞ്ഞുപിള്ള അണിയിച്ചൊരുക്കിയ മനോഹരമായ വിഷുക്കണിക്ക് ശേഷം അപ്പുക്കുട്ടന്‍ നായര്‍ വിഷുക്കൈനീട്ടം നല്‍കി. റവ. ഫാ. മാത്യു തോമസ് ഈസ്റ്റര്‍ സന്ദേശവും, കവിയും ഗായകനും നടനും കഥാകൃത്തുമായ അജിത് നായര്‍ വിഷു സന്ദേശവും നല്‍കി. നാമം സ്ഥാപക പ്രസിഡന്റും ഫൊക്കാന കണ്‍വന്‍ഷന്‍ ചെയര്‍മാനുമായ മാധവന്‍ നായര്‍, ഫൊക്കാന വുമണ്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ലീല മാരേട്ട്, ഫൊക്കാന എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍, ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഫൊക്കാന സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ടി.എസ്. ചാക്കോ, വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, സാഹിത്യകാരിയായ നിര്‍മ്മല സെബാസ്ററ്യന്‍, ഫൊക്കാന യൂത്ത് പ്രതിനിധി അജിന്‍ ആൻറണി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

 

 

രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള, അജിത് എന്‍. നായര്‍, തോമസ് ജോര്‍ജ്, ജ്യോമോന്‍, നേഹ ജ്യോ, എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സോനു ജയപ്രകാശ് സുഗതകുമാരിയുടെ "കൃഷ്ണാ നീയെന്നെ അറിയുന്നില്ലേ" എന്ന കവിത ആലപിച്ചപ്പോള്‍ ജയപ്രകാശ് നായര്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിൻ്റെ "താതവാക്യം" എന്ന കവിത ചൊല്ലി. ഗ്രേസ് വെട്ടം നന്ദി പ്രകാശനം നിര്‍വഹിച്ചു. ഇന്ത്യന്‍ ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകള്‍ പര്യവസാനിച്ചു. പത്മാവതി നായര്‍, ലതാ പോള്‍, ലിസി ഫിലിപ്പ്, സോനു ജയപ്രകാശ്, ഗ്രേസ് വെട്ടം, സംഗീത രാധാകൃഷ്ണന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.